
‘പാർട്ടി തീരുമാനം ഓരോ കോൺഗ്രസ് പ്രവർത്തകനും ബാധകമാണ്; ശക്തമായ തീരുമാനമാണ് പാർട്ടി എടുത്തത്’; ഷാഫി പറമ്പിൽ
ഉയർന്നു വന്ന ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കെപിസിസി പ്രസിഡന്റ് എടുത്ത പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമെന്ന് ഷാഫി പറമ്പിൽ എം പി. ശക്തമായ തീരുമാനമാണ് പാർട്ടി എടുത്തത്. പാർട്ടി പ്രസിഡന്റ് പത്ര സമ്മേളനം നടത്തി തീരുമാനം ജനങ്ങളെ അറിയിച്ചുകഴിഞ്ഞു. കെപിസിസി പ്രസിഡന്റ് പറഞ്ഞതിനപ്പുറത്ത് ഒന്നും പറയാനില്ല. കേരളത്തിലെ ഓരോ കോൺഗ്രസ് നേതാവിനും അത് ബാധകമാണ്. പ്രസിഡന്റ് പറഞ്ഞതിന് മേലെ ഒന്നും പറയാനില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി…