കേന്ദ്രവിഹിതം കുറഞ്ഞെങ്കിലും കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ വളർച്ചയിലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. ആഭ്യന്തര ഉൽപാദനം വർധിച്ചു. തനത് വരുമാനം കൂടി. വരുമാനം വർധിപ്പിക്കാനും ചെലവ് വിവേകപൂർവ്വം വിനിയോഗിക്കാനും കഴിഞ്ഞെന്നാണ് റിപ്പോർട്ട്. GSDP 9.3 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നുവെന്നും മൊത്തം വരുമാനം 1,24,861.07 കോടിയായി വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.മുൻ വർഷങ്ങളെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ വളർച്ചയുണ്ടായെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നത്. സ്ഥാനത്തിൻ്റെ തന്നത് വരുമാനം 2.7 ശതമാനമാണ് വർധിച്ചത്. കൃഷിയിലും മത്സ്യ മേഖലയിലും വളർച്ചയുണ്ടായി. കൃഷി 1.25 ശതമാനത്തിൽ നിന്നും 2.14 ആയി ഉയർന്നു. മത്സ്യമേഖല നെഗറ്റീവ് വളർച്ചയിൽ നിന്ന് 10.55 ശതമാനം വളർച്ച നേടി. അതേസമയം 6.15 ശതമാനമായി കേന്ദ്ര വിഹിതം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ വളർച്ചയിൽ; തനത് വരുമാനം കൂടി; സാമ്പത്തിക അവലോകന റിപ്പോർട്ട്







