തീരാദുരിതമായി കരൂർ; മൂന്ന് ടിവികെ നേതാക്കൾക്കെതിരെ കേസ്
തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മൂന്ന് ടിവികെ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ, സംസ്ഥാന പര്യടനത്തിന്റെ ചുമതലയുള്ള നിർമൽ കുമാർ എന്നിവരുൾപ്പെടെ മൂന്ന് ടിവികെ നേതാക്കൾക്കെതിരെയാണ് കേസെടുത്തത്. ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ ഒന്നര വയസുകാരൻ ഉൾപ്പെടെ 9 കുട്ടികളും 17 സ്ത്രീകളും മരണപ്പെട്ടു. നൂറിലേറെ പേർ ചികിത്സയിലാണ് അതിൽ അമ്പതിലേറെ പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നടൻ…