തിരുവനന്തപുരം കിളിമാനൂരിലെ രജിത് -അംബിക ദമ്പതികളുടെ അപകട മരണത്തിൽ മുഖ്യപ്രതി കാരക്കോണം സ്വദേശി വിഷ്ണു പിടിയിൽ. ഒളിവിൽ കഴിയുന്നതിനിടെ , കേരളാ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പിടിയിലായത്. ദിവസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ മുൻകൂർജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിടിയിലായ വിഷ്ണു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്.വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. മനപൂർവം കൊന്നതാണെന്ന് മരിച്ച അംബികയുടെ സഹോദരൻ രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
ജനുവരി നാലിനാണ് സംസ്ഥാന പാതയിൽ പാപ്പാലയിലായിലാണ് അപകടം ഉണ്ടായത്. കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന മഹീന്ദ്ര ഥാർ ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ അംബിക ഏഴാം തീയതി മരിച്ചു. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വെച്ച് രജിത്തും മരിച്ചു. അപകടമുണ്ടാക്കിയയാളെ പിടികൂടാത്തതിനെതിരെ കഴിഞ്ഞ ദിവസം നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
രജിത്തിന്റെയും അംമ്പികയുടെയും മക്കളെയും കൊണ്ടായിരുന്നു കിളിമാനൂർ സ്റ്റേഷന് മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ജീപ്പ് നാട്ടുകാർ തടഞ്ഞ് വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ പൊലീസിനെ ഏൽപിച്ചിരുന്നു. എന്നാൽ വിഷ്ണുവിനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അംബിക മരിച്ച ശേഷമാണ് വിഷ്ണുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചതിന് കിളിമാനൂർ SHO ഉൾപ്പടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത തൊണ്ടി മുതലായ വാഹനം കത്തിയതിൽ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ആറ്റിങ്ങൽ DYSP യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.







