കുറ്റപത്രമില്ലാത്തത് പ്രതികളെ സഹായിക്കാനെന്ന വിമര്‍ശനം; ശബരിമല സ്വര്‍ണക്കൊളളയില്‍ കുറ്റപത്രം നല്‍കാന്‍ തിരക്കിട്ട നീക്കങ്ങളുമായി എസ്‌ഐടി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വേഗത്തില്‍ കുറ്റപത്രം നല്‍കാന്‍ എസ്‌ഐറ്റി. അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെയാണ് നടപടി വേഗത്തിലാക്കുന്നത്. ശാസ്ത്രീയ പരിശോധന ഫലത്തില്‍ വി.എസ്.എസ്.സിയുമായി വീണ്ടും കൂടിയാലോചന നടത്തി ഫെബ്രുവരി 15 നു മുന്‍പ് കുറ്റപത്രം നല്‍കാനാണ് നീക്കം. (SIT will submit charge sheet in sabarimala gold theft case soon).സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടുകേസുകളിലും ജാമ്യം ലഭിച്ച മുരാരി ബാബു ഇന്നലെ ജയില്‍ മോചിതനായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഒരു…
