Headlines

Webdesk

ബെവ്കോ ജീവനക്കാർക്ക് ഓണം കളർ; ലഭിക്കുന്നത് റെക്കോർഡ് ബോണസ്

ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് നൽകും. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണിത്. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന ബോണസ് ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞവർഷം 95,000 രൂപയായിരുന്നു ജീവനക്കാർക്ക് ബോണസായി നൽകിയിരുന്നത്. 4,000 ത്തോളം ജീവനക്കാരാണ് ബോണസിന് അർഹരായിട്ടുള്ളത്. ഇതിനുപുറമെ കടകളിലെയും ഹെഡ്ക്വാർട്ടേഴ്സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് നൽകും. സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും. ഈ വർഷത്തെ…

Read More

ജയിക്കാന്‍ കശ്മീരില്‍ നിന്ന് വരെ ആളെ ചേര്‍ക്കുമെന്ന് ബി ഗോപാലകൃഷ്ണന്‍; വിമര്‍ശിച്ച് സിപിഐഎം; ന്യായീകരണവുമായി എം ടി രമേശ്

വോട്ടുചേര്‍ക്കലില്‍ വിവാദ പ്രസ്താവനയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. വേണ്ടിവന്നാല്‍ ജമ്മു കശ്മീരില്‍ നിന്ന് വരെ ആളെക്കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിക്കുമെന്നാണ് ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം. അത് നാളെയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുള്‍പ്പെടെ ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നു. എവിടെനിന്നും വോട്ടുചേര്‍ക്കുമെന്ന് പറയുന്നതിന് പിന്നില്‍ ഫാസിസ്റ്റ് നിലപാടാണെന്നാണ് എം…

Read More

റാപ്പർ വേടനെ കുറിച്ച് പഠിപ്പിക്കാനുള്ള കേരള സർവകലാശാല നീക്കം; വിശദീകരണം തേടി വി സി

എ ഐ (നിര്‍മ്മിത ബുദ്ധി) തയ്യാറാക്കിയ കവിത പാബ്ലൊ നെരൂദയുടെ കവിതയായി പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനും വേടനെക്കുറിച്ച് പഠിപ്പിച്ചതിനും വിശദീകരണം തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടാണ് വിശദീകരണം തേടിയത്. നാല് വര്‍ഷ ബിരുദ വിദ്യാർഥികൾക്കാണ് ഇംഗ്ലീസ് വകുപ്പിന്റെ സിലബസില്‍ എഐ കവിതയും, വേടനെയും പഠിപ്പിച്ചത്. നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയ ഇംഗ്ലീഷ് യു ആര്‍ എ ലാഗ്വേജ് എന്ന തലക്കെട്ടോടുകൂടിയ കവിതയാണ് ലോക പ്രശസ്ത കവി പാബ്ലോ നെരൂദയുടെതെന്ന് പറഞ്ഞ്…

Read More

വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ 3000 രൂപ കൈക്കൂലി; കാസർഗോഡ് KSEB സബ് എഞ്ചിനീയറെ വിജിലൻസ് പിടികൂടി

കാസർഗോഡ് കൈക്കൂലി വാങ്ങുന്നതിനിടെ KSEB സബ് എഞ്ചിനീയറെ വിജിലൻസ് പിടികൂടി. ചിത്താരി സബ് എഞ്ചിനീയർ സുരേന്ദ്രനാണ് പിടിയിലായത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. വീടിൻ്റെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനായി 3000 രൂപ കൈക്കൂലി തരണമെന്ന് ഉദ്യോഗസ്ഥൻ നിരന്തരം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണനെ വീട്ടുടമ വിവരം അറിയിക്കുന്നത്. കൈക്കൂലി വാങ്ങുന്ന സമയത്ത് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം റെയ്‌ഡ്‌ നടത്തുകയും ഉദ്യോഗസ്ഥനെ പിടികൂടുകയുമായിരുന്നു. നിലവിൽ സബ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടിന്റെ മണ്ണിൽ കാല് കുത്തരുത്’; SFI മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ നോക്കിയാ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം സഞ്ജീവിന്റെ നേത്യത്വത്തിലാണ് മാർച്ച് നടന്നത്. വിദ്യാർത്ഥികൾ ഉൾപ്പടെ നൂറോളം ആളുകൾ ചേർന്ന വലിയ മാർച്ചോടെയാണ് പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിന് മുന്നിൽ എത്തിയത്. പ്രതിഷേധം തുടരുമെന്ന മുന്നറിയിപ്പ് പ്രവർത്തകർ നേരത്തെ നൽകിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും തുടരുന്നുണ്ടായിരുന്നു. ഗൂഗിൾ പേ വഴി…

Read More

‘തോളിൽ കൈയ്യിട്ട് നടക്കുന്നവന്റെ കുത്തിന് ആഴമേറും’; യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അബിൻ വർക്കിക്ക് വിമർശനം

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് അബിൻ വർക്കിക്കെതിരെ രൂക്ഷവിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് വിമർശനം. കട്ടപ്പ ബാഹുബലിയെ കുത്തുന്ന ചിത്രം പോസ്റ്റ് ചെയ്താണ് വിമർശനം ഉയർന്നത്. ചിത്രത്തിൻെറ ബാക് ഗ്രൌണ്ടിൽ അബിൻ വർക്കിയുടെ ചിത്രവും കാണാം. തോളിൽ കൈയ്യിട്ട് നടന്നവൻെറ കുത്തിന് ആഴമേറും എന്നാണ് ചിത്രത്തിലെ വാചകം. പിന്നിൽ നിന്ന് കുത്തി ഒരുത്തനെ നശിപ്പിച്ചിട്ട് ഒരു ഒറ്റുകാരനും വരേണ്ടെന്നും വിമർശനം ഉണ്ട്. ഇന്നലെ ചാരിത്ര്യ പ്രസംഗം നടത്തിയവർ കണ്ണാടിയിൽ നോക്കണമെന്നും നേതാക്കൾ….

Read More

വ്യത്യസ്ത രീതിയിൽ സൈബർ ആക്രമണം നടക്കുന്നു, നിരവധി നിരപരാധികൾ ഇരയാകുന്നുണ്ട്; പൊലീസിൽ പരാതി നൽകി ടി സിദ്ദിഖ്

തനിക്കും കുടുംബത്തിനുമെതിരെ വ്യത്യസ്ത രീതിയിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ. ഈ രീതി ശരിയല്ല. പലരും പരാതി നൽകി. രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സൈബർ ആക്രമണം നടത്തുന്നത് ആശാസ്യമല്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. നിരവധി നിരപരാധികൾ സൈബർ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ടി സിദ്ദിഖ് വ്യക്തമാക്കി. പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ തന്നെ…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്കുള്ള ‘പൂവൻകോഴി മാർച്ച്’; മഹിളാ മോർച്ച പ്രതിഷേധത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന് പരാതി

പൂവൻകോഴിയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് മഹിളാ മോർച്ച നടത്തിയ പ്രതിഷേധത്തിനെതിരെ പരാതി. കോൺഗ്രസ് പ്രവർത്തകനും മൃഗസ്നേഹിയുമായ മച്ചിങ്ങൽ ഹരിദാസ് ആണ് പരാതി നൽകിയത്. ജീവനുള്ള കോഴികളെ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെയായിരുന്നു മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം. ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവജന സംഘടനകള്‍ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ജീവനുള്ള കോഴികളുമായിട്ടായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്. ‘ഹു കെയേഴ്‌സ്’ എന്നെഴുതിയ…

Read More

തെരുവുനായ പ്രശ്‌നത്തില്‍ ദേശീയതലത്തില്‍ നയം വേണമെന്ന് സുപ്രീംകോടതി; എല്ലാ സംസ്ഥാനങ്ങളേയും കക്ഷി ചേര്‍ത്തു

ഡല്‍ഹിയിലെ തെരുവ് നായ്ക്കളെ എട്ടാഴ്ച്ചക്കുള്ളില്‍ കൂട്ടിലടയ്ക്കണമെന്ന ഓഗസ്റ്റ് 11ലെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി മൂന്നംഗ് ബെഞ്ച്. അക്രമകാരികളല്ലാത്ത നായ്ക്കളെ വന്ധീകരിച്ച ശേഷം തെരുവിലേക്ക് തന്നെ തുറന്ന് വിടണമെന്ന് കോടതി ഉത്തരവിറക്കി. രാജ്യത്തെ തെരുവ് നായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ദേശീയ നയം രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സംസ്ഥാനങ്ങളെയും കക്ഷി ചേര്‍ത്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേഹ്ത, ജസ്റ്റിസ് എന്‍ വി അഞ്ചാരി എന്നിവരടങ്ങിയ മൂന്നംഗ് ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. പൊതുസ്ഥലങ്ങളില്‍…

Read More

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല; ഒരു വിഷയത്തിലും സംസാരിക്കില്ലെന്ന് സുരേഷ്‌ ഗോപി

ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല എന്ന് മറുപടി. ആരെയും വിമർശിക്കില്ല, ആരെയും ദ്രോഹിക്കില്ല. ആർക്കും മറുപടി നൽകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എന്റെ ജീവിതത്തിലാണ് നിങ്ങൾ കൊത്തിയത്. മാധ്യമങ്ങൾ എത്ര നാളായി എന്നെ വേട്ടയാടുന്നു. ഞാൻ എന്നൊരു വ്യക്തിയുണ്ടെന്നും, കുടുംബമുണ്ടെന്നും മറക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. ബന്ധങ്ങൾ ഹനിക്കുന്ന രീതിയിലാണ് വേട്ടയാടിയത്. വോട്ട് ചോരി ആരോപണത്തിൽ ഇലക്ഷൻ കമ്മീഷൻ മറുപടി നല്കിയല്ലോ എന്ന്…

Read More