
മധുരയില്‍ നടന്നത് പാര്‍ട്ടി സമ്മേളനമല്ല, ഒറ്റ ദിവസത്തെ ഷോ’ ; വിജയ്‌യെ വിമര്‍ശിച്ച് ബിജെപിയും ഡിഎംകെയും
മധുരൈ സമ്മേളനത്തിന് പിന്നാലെ ടിവികെ അധ്യക്ഷന്‍ വിജയ്‌യെ വിമര്‍ശിച്ച് ബിജെപിയും ഡിഎംകെയും. മധുരയില്‍ നടന്നത് പാര്‍ട്ടി സമ്മേളനം അല്ലെന്നും ഒറ്റ ദിവസത്തെ ഷോ ആണെന്നും ബിജെപി നേതാവ് തമിഴിസെ സൗന്ദരരാജന്‍ വിമര്‍ശിച്ചു. വിജയ് പത്രം വായിക്കാറില്ലെന്നും ആരോ എഴുതി നല്‍കുന്നത് വായിക്കുകയാണ് ചെയ്യുന്നതെന്നും ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പരിഹസിച്ചു. ടിവികെ സമ്മേളനത്തില്‍ ബിജെപിയേയും ഡിഎംകെയേയും കടന്നാക്രമിച്ച വിജയ്‌യെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ഇരു പാര്‍ട്ടികളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച വിജയ്‌യുടെ പാര്‍ട്ടിക്ക്…