Headlines

യുക്രെയ്‌ൻ – യുഎസ് – റഷ്യ ചർച്ച ഇന്ന് യുഎഇയിൽ ആരംഭിക്കും; യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ച ചെയ്യണമെന്ന് സെലെൻസ്കി

യുക്രെയൻ- റഷ്യ- അമേരിക്ക ആദ്യ ത്രികക്ഷി ചർച്ച ഇന്ന് യു എ ഇ-യിൽ നടക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിനിടയാക്കുമെന്ന് സെലൻസ്‌കി പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.
ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ യുദ്ധാനന്തരം യുക്രെയ്‌നുള്ള സുരക്ഷാ ഗ്യാരണ്ടികളുടെ കാര്യത്തിൽ ധാരണയായെന്നും സെലൻസ്‌കി പറഞ്ഞു.ദാവോസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തി. ചർച്ച ഉൽപ്പാദനക്ഷമവും അർത്ഥവത്തായതുമായിരുന്നുവെന്ന് സെലെൻസ്‌കി പ്രതികരിച്ചു.’യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രേഖകൾ ഏകദേശം തയാറാണ്. യുക്രെയ്‌ൻ പൂർണ സത്യസന്ധതയോടും ദൃഢനിശ്ചയത്തോടും കൂടി പ്രവർത്തിക്കുന്നു. ഈ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും വിട്ടുവീഴ്ച ചെയ്യണം.’ – സെലെൻസ്കി പറഞ്ഞു.

ചർച്ചകൾക്ക് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഇന്നലെ അർധരാത്രിയിൽ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജെറാദ് കഷ്‌നറും കൂടിക്കാഴ്ച നടത്തി. ഇന്നും നാളെയും നടക്കുന്ന ചർച്ചകളിൽ മൂന്നു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.