Headlines

Webdesk

കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിലെ സംഘർഷം; DYFI നേതാവുൾപ്പടെ 321 പേർക്കെതിരെ കേസ്, വീടുകളിൽ വ്യാപക റെയ്‌ഡുമായി പൊലീസ്

കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാൻറ് വിരുദ്ധ സമരത്തിനിടെ ഉണ്ടായ സംഘർഷത്തിന് പിന്നാലെ വീടുകളിൽ വ്യാപക റെയ്ഡുമായി പൊലീസ്. ഡിവൈഎഫ്ഐ നേതാവ് ടി മെഹറൂഫ് ഉൾപ്പെടെ 321 പേർക്കെതിരെ താമരശ്ശേരി പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കലാപം ,വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി ,ഓമശ്ശേരി കട്ടിപ്പാറ, പഞ്ചായത്ത് എന്നിവിടങ്ങളിലെ ചില വാർഡുകളിലും കൊടുവള്ളി നഗരസഭയിലെ വിവിധ വാർഡുകളിലും സമരസമിതി ഇന്ന് ഹർത്താൽ നടത്തും….

Read More

ഉത്തർപ്രദേശ് മഥുരയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി

ഉത്തർ പ്രദേശിലെ മഥുരയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ഡൽഹി-മഥുര റൂട്ടിൽ വൃന്ദാവൻ റോഡ് സ്റ്റേഷന് സമീപമാണ് ഇന്നലെ രാത്രിയോടെ അപകടം ഉണ്ടായത്. കൽക്കരി നിറച്ച ചരക്ക് തീവണ്ടിയുടെ പന്ത്രണ്ട് വാഗണുകൾ ആണ് പാളം തെറ്റിയത്. അപകടത്തിൽ ട്രാക്കുകൾക്കും ഓവർഹെഡ് ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് ആഗ്രയ്ക്കും ഡൽഹിക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. തടസ്സത്തെ തുടർന്ന് മഥുര റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ…

Read More

രാഷ്ട്രപതിയുടെ ശബരിമല ദർശനം; ക്രമീകരണങ്ങളിൽ മാറ്റം

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ തിരിക്കുന്ന രാഷ്ട്രപതി ഒൻപത് മണിയ്ക്ക് പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോകും. 11. 50 ന് സന്നിധാനത്ത് എത്തും. നേരത്തെ നിലക്കലിൽ ഇറങ്ങുമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഇന്ന് കാലാവസ്ഥ പ്രതികൂലമായതിലാൽ ആണ് ഹെലികോപ്റ്റർ ഇറങ്ങുന്നതിൽ മാറ്റം. ദേവസ്വം ബോർഡിന്റെ പ്രത്യേക ഗൂർഖാ ജീപ്പിലാണ് മലകയറ്റം. ഉച്ചപൂജ സമയത്ത് രാഷ്ട്രപതി പതിനെട്ടാംപടി കയറി ദർശനം നടത്തും. രാഷ്ട്രപതി നിലയ്ക്കലിൽ…

Read More

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴമുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. മലയോര മേഖലകളില്‍ കനത്ത മഴ തുടര്‍ന്നേക്കും. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും…

Read More

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി; ശബരിമല ദര്‍ശനം നാളെ

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. നാളെ ശബരിമലയില്‍ ദര്‍ശനം നടത്തും. മറ്റന്നാള്‍ വര്‍ക്കലയിലും കോട്ടയത്തും നാലാം നാള്‍ എറണാകുളത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും പത്‌നിയും മുഖ്യമന്ത്രി പിണറായി വിജയന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്ന് താമസം. നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും.10.20ന് നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡ്…

Read More

പി എം ശ്രീ പദ്ധതി: കേരള സര്‍ക്കാര്‍ നിലപാടില്‍ സിപിഐഎം പ്രതിരോധത്തില്‍; സിപിഐയെ തള്ളി കേരള ഘടകം

രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പി എം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം വിവാദമാവുന്നു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സി പി ഐ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയതാണ് മുന്നണിയെ പ്രതിരോധത്തിലാക്കിയത്. സിപിഐയെ തള്ളിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടിനെതിരെ പാര്‍ട്ടി ജന.സെക്രട്ടറി രംഗത്തെത്തിയതോടെ പി എം ശ്രീ വീണ്ടും കേരളരാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയമാവുകയാണ്. കേരളം, തമിഴ്നാട്, ഡല്‍ഹി, പഞ്ചാബ്, പശ്ചിമബംഗാള്‍…

Read More

‘സർക്കാർ വികസന നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വിഡിയോ കാണാൻ ആളില്ല’; വികസന സദസിനിടെ ജനപ്രതിനിധികൾ ഇറങ്ങിപോയി

സർക്കാർ വികസന സദസിടെ ജനപ്രതിനിധികൾ ഇറങ്ങിപോയി. മലപ്പുറം പള്ളിക്കൽ പഞ്ചായത്ത് വികസന സദസിനിടയാണ് സംഭവം. ഉദ്ഘാടന സെഷന് ശേഷമാണ് യുഡിഎഫ് പ്രതിനിധികൾ ഇറങ്ങി പോയത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വീഡിയോ ഉൾപ്പെടെ കാണാൻ ആളില്ലാതായി. മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളിലാണ് വികസന സദസ് നടന്നത്. വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ ഉണ്ടായത്. പിന്നീട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിപാടി പൂർത്തിയാക്കുകയായിരുന്നു. ഇന്നലെയാണ് പരിപാടി നടന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസുമായി സഹകരിക്കില്ലെന്ന്…

Read More

മുത്തശിയെ ഫോൺ വിളിച്ചതിന് 9 വയസുകാരനെ നിലത്തിട്ട് ചവിട്ടി പ്രധാനാധ്യാപകൻ; ക്രൂരത ഭയന്ന് പലരും സ്ഥലംവിട്ടു, സ്‌കൂളിൽ ഉള്ളത് പത്തിൽ താഴെ കുട്ടികൾ; ഒളിവിൽപോയ അധ്യാപകനായി തിരച്ചിൽ

കർണാടകയിൽ ഒമ്പതു വയസുകാരന് അധ്യാപകന്റെ ക്രൂര മ‍ർദനം. മുത്തശ്ശിയെ ഫോണിൽ വിളിച്ചതിന്റെ പേരിൽ നായ്ക്കനഹട്ടി സംസ്കൃത വേദവിദ്യാലയത്തിലെ പ്രധാന അധ്യാപകനാണ് കുട്ടിയെ നിലത്തിട്ട് ചവിട്ടിയത്. വീരേഷ് ഹിരാമത്ത് എന്ന അധ്യാപകൻ കുട്ടിയെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയായിരുന്നു. എന്തിന് വിളിച്ചു? ആരോട് ചോദിച്ചു വിളിച്ചു എന്നീ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു ക്രൂര മർദനം. വിഡിയോ പുറത്തുവന്നതോട് ക്ഷേത്രം ട്രസ്റ്റി ഗംഗാധരപ്പ, പ്രധാന അധ്യാപകനെതിരെ നായ്ക്കനഹട്ടി പൊലീസിൽ പരാതി നൽകി. ഒളിവിൽപോയ അധ്യാപകനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ…

Read More

ദീപാവലി അടിച്ചുപൊളിച്ചു; തമിഴ്നാട്ടിൽ റെക്കോർഡ് മദ്യവിൽപന, ടാസ്മാക്കിൽ വിറ്റത് 790 കോടിയുടെ മദ്യം

തമിഴ്നാട്ടിൽ ദീപാവലി മദ്യവിൽപ്പനയിൽ റെക്കോർഡ്. ടാസ്മാക്കിൽ മൂന്ന് ദിവസം കൊണ്ട് വിറ്റത് 790 കോടിയുടെ മദ്യം. മദ്യവിൽപനയിൽ മുൻപന്തിയിൽ മധുര സോൺ. തമിഴ്‌നാട്ടിൽ 600 കോടിയുടെ വില്പനയാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ കൊല്ലം ഉണ്ടായത് 438 കോടിയുടെ വില്പന. വലിയ റെക്കോഡാണ് ഉണ്ടായത്. മധുരൈ സോണിൽ 170 കോടിയുടെ മദ്യം വിറ്റു. 159 കോടിയാണ് ചെന്നൈയിൽ വിറ്റത്. അതേസമയം ദീപാവലി ആഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ വര്ഷം തമിഴ്നാട് കുടിച്ചുതീര്‍ത്തത് 467.63 കോടിയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പന…

Read More

ശബരിമല സ്വര്‍ണക്കൊള്ള: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. നിലവിലെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. എസ്‌ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ട്. 2019ല്‍ വീഴ്ചകള്‍ അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന് സൂചിപ്പിക്കുന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്ന് വന്നിരിക്കുന്നത്. ഉത്തരവിന്റെ…

Read More