തമിഴ്നാട്ടിൽ ദീപാവലി മദ്യവിൽപ്പനയിൽ റെക്കോർഡ്. ടാസ്മാക്കിൽ മൂന്ന് ദിവസം കൊണ്ട് വിറ്റത് 790 കോടിയുടെ മദ്യം. മദ്യവിൽപനയിൽ മുൻപന്തിയിൽ മധുര സോൺ. തമിഴ്‌നാട്ടിൽ 600 കോടിയുടെ വില്പനയാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ കൊല്ലം ഉണ്ടായത് 438 കോടിയുടെ വില്പന. വലിയ റെക്കോഡാണ് ഉണ്ടായത്. മധുരൈ സോണിൽ 170 കോടിയുടെ മദ്യം വിറ്റു. 159 കോടിയാണ് ചെന്നൈയിൽ വിറ്റത്.
അതേസമയം ദീപാവലി ആഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ വര്ഷം തമിഴ്നാട് കുടിച്ചുതീര്‍ത്തത് 467.63 കോടിയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പന നടത്തിയത്. മധുരയിലാണ് റെക്കോഡ് വില്‍പന നടന്നത്.
അതേസമയം സംസ്ഥാന സർക്കാരിൻ്റെ കണക്കനുസരിച്ച് 2022 – 23 വർഷത്തെ കണക്കുകൾ പ്രകാരം 44,098.56 കോടി രൂപയുടെ മദ്യം വിറ്റഴിച്ചപ്പോൾ 2021 – 2022ൽ 36.050 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് നടന്നത്. സാധാരണ ദിവസങ്ങളിൽ സംസ്ഥാനത്തെ ടാസ്മാക്കുകളിൽ നിന്ന് പ്രതിദിനം 150 കോടി രൂപയുടെ വിൽപ്പനയാണ് നടക്കുന്നത്. ദീപാവലി പ്രമാണിച്ച് വിൽപ്പനയിൽ 50 ശതമാനത്തിലധികം വർധനയുണ്ടായെന്നാണ് കണക്കുകൾ.