Headlines

Webdesk

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ താഴ്ന്നുപോയി; ഹെലിപാഡ് കോൺക്രീറ്റ് ചെയ്തത് രാവിലെ, ഹെലികോപ്റ്റർ തള്ളുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മാധ്യമങ്ങളെ നീക്കി

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയി. പൊലീസ് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മാധ്യമങ്ങളെ ഒഴിപ്പിച്ചു. ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലം ചിത്രീകരിച്ച സ്ഥലത്തുനിന്നാണ് ഒഴിപ്പിച്ചത്. ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നതോടെയാണ് തള്ളിനീക്കിയത്. നിലയ്ക്കലിൽ കാലാവസ്ഥ മോശമായതോടെയാണ് ഹെലികോപ്റ്ററുകൾ പത്തനംതിട്ടയിൽ ഇറക്കിയത്. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി…

Read More

സുരേഷ് ഗോപിയുടെ കാറിന് പിന്നാലെ ഓടി, അപേക്ഷ നല്കാൻ ശ്രമിച്ചയാളെ പിടിച്ചുമാറ്റി ബിജെപി പ്രവർത്തകർ

കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു. വാഹനത്തിന് പിന്നാലെ പോയി നിവേദനം നൽകാനെത്തിയ ആളെ പിടിച്ചുമാറ്റി. കലുങ്ക് സംവാദം കഴിഞ്ഞ് നിവേദനം നൽകാനെത്തിയ ആളെ ബിജെപി പ്രവർത്തകരാണ് പിടിച്ചുമാറ്റിയത്. കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുബോൾ ആയിരുന്നു സംഭവം. ഒരു മണിക്കൂർ നേരം സംഗമം നടന്നു അവിടെയൊന്നും ഇദ്ദേഹം നിവേദനം നൽകാൻ തയാറായില്ല. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് വാഹനം തടയാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. കാറിന് പിന്നാലെ ഓടി അപേക്ഷ നല്കാൻ ശ്രമിക്കുമ്പോഴായിരുന്നു ബിജെപി…

Read More

ശബരിമല സ്വര്‍ണക്കൊളള; അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്; മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും

ശബരിമല സ്വര്‍ണക്കൊളളയില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നീക്കം. അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുളള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടി ഉടനുണ്ടാകും. കേസില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് മിനിട്‌സ് എസ്‌ഐടി കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം പൂശാന്‍ തീരുമാനിച്ച യോഗ വിവരങ്ങള്‍ അടങ്ങിയതാണ് മിനിറ്റ്‌സ്. കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഗൂഢാലോചന സംബന്ധിച്ച് ഗൗരവ പരാമര്‍ശങ്ങളുണ്ട്. ദേവസ്വം മാന്വല്‍ ലംഘിച്ച് സ്വര്‍ണപ്പാളികള്‍…

Read More

തമിഴ്നാട്ടിലും അതിശക്തമഴ; ചെന്നൈ ഉൾപ്പടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ സ്കൂളുകൾക്ക് അവധി

തമിഴ്നാട്ടിലും അതിശക്തമായ മഴ. ചെന്നൈ ഉൾപ്പടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം, ചെങ്കൽപേട്ട്,തിരുവണ്ണാമല, വിഴുപ്പുറം എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴ കനക്കും. 7 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും ഉണ്ട്. പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശക്തമായ മഴയെ തുടർന്ന് അവധി നൽകി. രാവിലെ 10 മണിയ്ക്ക് ശേഷം മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പുള്ളത്. പുതുച്ചേരി, കടലൂർ, വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിയിൽ കനത്ത മഴ പെയ്തു. വടക്കൻ…

Read More

അന്ന് ജയശങ്ക‍ർ വെറുതേ പറഞ്ഞതല്ല, താലിബാൻ മന്ത്രിക്ക് നൽകിയ വാക്ക് പാലിച്ച് ഇന്ത്യ, അഫ്ഗാനിലെ ഇന്ത്യൻ ടെക്നിക്കൽ മിഷനെ എംബസിയായി ഉയർത്തി

ദില്ലി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ ടെക്നിക്കൽ മിഷനെ എംബസിയായി ഉയർത്തിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. താലിബാൻ ഭരണകൂടവുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് നീക്കം. അടുത്തിടെ ഇന്ത്യ സന്ദർശിച്ച താലിബാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുതാഖിയുമായി എസ് ജയശങ്കർ നടത്തിയ ചർച്ചയിൽ ഇക്കാര്യം തീരുമാനിച്ചിരുന്നു. താലിബാൻ മന്ത്രിക്ക് അന്ന് നൽകിയ ഉറപ്പാണ് ഇന്ന് പാലിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചപ്പോൾ അടച്ച എംബസിയാണ് ഇന്ന് തുറന്നത്. അഫ്ഗാനിസ്ഥാന്‍റെ സമഗ്രവികസനത്തിന് ഇന്ത്യൻ എംബസി വലിയ സംഭാവന ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു….

Read More

പാഴായ കൂടിക്കാഴ്ച ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്, പുടിനുമായി ബുഡപെസ്റ്റിൽ വച്ചുള്ള കൂടിക്കാഴ്ച ഉടനുണ്ടാവില്ല

ന്യൂയോർക്ക്: ബുഡപെസ്റ്റിൽ വച്ച് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകില്ല. ഇപ്പോൾ ഒരു ചർച്ച ആവശ്യമില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ വിശദമാക്കുന്നത്. ഇരു നേതാക്കളും തമ്മിൽ ബുഡപെസ്റ്റിൽ ഉടൻ കൂടിക്കാഴ്ച നടക്കുമെന്ന് ഡൊണാൾഡ് ട്രംപാണ് ഇന്നലെ അറിയിച്ചത്. ചർച്ച നീട്ടിയതിന്റെ കാരണം അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല. യുക്രെയ്‌നും യൂറോപ്യൻ സഖ്യകക്ഷികളും കീവിൽ നിന്ന് പ്രാദേശിക ഇളവുകൾ ഇല്ലാതെ വെടിനിർത്തലിന് വേണ്ടി സമ്മർദം കൂട്ടിയതിന് പിന്നാലെയാണ് ട്രംപും പുടിനുമായുള്ള…

Read More

രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം

രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടി വയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എസ്‌ഐആര്‍ എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രണ്ടുദിവസമായാണ് ഡല്‍ഹിയില്‍ യോഗം നടക്കുന്നത്. അതേസമയം, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍…

Read More

ശബരിമല സ്വർണക്കൊള്ള; ഹൈക്കോടതി നിർദേശങ്ങൾ അതിവേഗം നടപ്പിലാക്കാൻ പ്രത്യേക അന്വേഷണ സംഘം, അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അതിവേഗം നടപ്പിലാക്കാൻ എസ്ഐടി. 2019 ലെ മീറ്റ്സ് രേഖ പരിശോധിക്കാനും 2025 സെപ്റ്റംബർ വരെ സന്നിധാനത്ത് നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കാനും തീരുമാനമായി. സ്വർണം പൂശൽ, സ്പോൺസർഷിപ്പ് തുടങ്ങിയവയാണ് അന്വേഷിക്കുക. അതേസമയം, ദ്വാരപാലക ശിൽപപ്പാളികളുടെ അറ്റകുറ്റപണികൾക്ക് സ്പോൺസറായി ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ നിയോഗിച്ചത് ഹൈക്കോടതി സംശയത്തോടെ കണ്ടതോടെ നിലവിലെ ഭരണസമിതിയും അന്വേഷണ പരിധിയിൽ വരും. കൂടാതെ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഗൂഢാലോചന നടത്തിയ സംഘത്തിൽപ്പെടുന്ന ആളുകളെ എസ്ഐടി തിരിച്ചറിഞ്ഞെന്നാണ് വിവരം….

Read More

മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ അപകടം; ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും

മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ അപകടത്തില്‍ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ശ്രീരാഗിന്റേതാണെന്നു സ്ഥിരീകരിച്ച ശേഷമാണ് സ്‌കോര്‍പിയോ മറൈന്‍ കമ്പനി ഇക്കാര്യം ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്. മൃതദേഹം വിട്ട് കിട്ടാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വീട്ടുകാരെ അറിയിച്ചു. വ്യാഴ്ചയോ, വെള്ളിയാഴ്ചയോ മൃതദേഹം നാട്ടില്‍ എത്തിക്കും. ബെയ്‌റ തുറമുഖത്തിനു സമീപം ഈ മാസം 16ന് പുലര്‍ച്ചെയായിരുന്നു അപകടം. സ്‌കോര്‍പിയോ മറൈന്‍ കമ്പനിയുടെ ഇലക്ട്രോടെക്‌നിക്കല്‍…

Read More

ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; കമ്പനികള്‍ക്ക് സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൈമാറി കോട്ടയം മെഡിക്കല്‍ കോളജ്

തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രതിസന്ധി ഉണ്ടായിരുന്നത്. മറ്റ് മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്നതില്‍ കുറച്ച് സമയം വിതരണ കമ്പനിക്കാര്‍ അനുവദിച്ചിരുന്നു. പക്ഷേ, കോട്ടയം മെഡിക്കല്‍ കോളജില്‍ ഈ വിതരണക്കമ്പനിക്കാര്‍ തന്നെ നേരിട്ടെത്തി ഉപകരണങ്ങള്‍ തിരിച്ചെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നുതന്നെ ഇക്കാര്യത്തില്‍ ഗുരുതരവീഴ്ച സംഭവിച്ചു എന്നതാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കാരണം, മറ്റ് മെഡിക്കല്‍ കോളജുകളിലെ ആശുപത്രി…

Read More