Headlines

Webdesk

തൃശൂരിൽ പൊലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി ബന്ധുക്കൾ

തൃശൂരിൽ പൊലീസ് ചോദ്യംചെയ്‌ത്‌ വിട്ടയച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുറ്റിച്ചിറ സ്വദേശി ലിൻ്റോ ജോർജിനെയാണ് രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിച്ചിറയിൽ കഴിഞ്ഞദിവസം ഉണ്ടായ വടിവാൾ ആക്രമണവുമായി ബന്ധപ്പെട്ടാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിലെ പ്രതിയെ കുറിച്ച് വിവരങ്ങൾ അറിയുന്നതിനായിരുന്നു കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾക്കുശേഷം വിട്ടയച്ച യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. ലിൻ്റോയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയിരുന്നില്ലെന്നും രാത്രി ജീപ്പിൽ കയറ്റി നഗരത്തിലേക്ക് ചുറ്റികറക്കുകയായിരുന്നുവെന്നും അതിനുശേഷം വീട്ടിലേക്ക്…

Read More

അച്ഛന്റെ ഡ്രൈവർ 5 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഇഷ്ടികയും കത്തിയും ഉപയോഗിച്ച് അരുംകൊല

ഡൽഹിയിൽ 5 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തി. ഇഷ്ടിക യും കത്തിയും ഉപയോഗിച്ചാണ് കൊല നടത്തിയത്. പിതാവിന്റെ മുൻ ഡ്രൈവർ നീതു ആണ് കൊല നടത്തിയത്. പ്രതികാര കൊലപാതകമെന്ന് പോലീസ് അറിയിച്ചു. ഡൽഹി നരേലയിലാണ് സംഭവം. പ്രതിയുടെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം 3.30 ഓടെ നരേല ഇൻഡസ്ട്രിയൽ ഏരിയ പോലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചുകൊണ്ട് ഒരു കോൾ ലഭിച്ചതായും പിന്നീട്…

Read More

സമരം ശക്തമാക്കി ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി

ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മൂനിലധികം തവണ ജലാപീരഗി പ്രയോഗിച്ചു. മുഖ്യമന്ത്രിയെ കാണാതെ തിരിച്ച് പോകില്ലെന്ന നിലപാടിലായിരുന്നു ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന സമരം ശക്തമാക്കി ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക…

Read More

വാസവന്റെ രാജി നിർബന്ധം, 24 നും 25നും BJP സെക്രട്ടറിയേറ്റ് ഉപരോധിക്കും, 280 കേന്ദ്രങ്ങളിൽ സായാഹ്ന ധർണ; 10,000 കണക്കിന് പ്രവർത്തകർ പങ്കെടുക്കും: രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണ്ണക്കൊള്ള ഹൈക്കോടതി പരാമർശത്തിൽ മറുപടിയുമായി BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി ആദ്യം മുതൽ പറയുന്ന കാര്യമാണ് ഹൈക്കോടതി പറഞ്ഞത്. നാലര കിലോ സ്വർണം ദേവസ്വം ബോർഡ് മുക്കി. ഇത് വീഴ്ചയല്ല കൊള്ളയാണ്. ഹൈക്കോടതി പരാമർശത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ചാടിയിറങ്ങി ആർഎസ്എസിനെതിരെ പ്രതികരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ദേവസ്വം മന്ത്രിയോ ദേവസ്വം ബോർഡിനെ പറ്റിയോ ഒന്നും പറയാൻ മുഖ്യമന്ത്രിക്ക് സമയമില്ല. നുണ പറഞ്ഞ് ജനങ്ങളെ വിഭജിച്ച് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്….

Read More

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം…

Read More

റെഡ് അലേർട്ടുകൾ പിൻവലിച്ചു, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. ബംഗാൾ ഉൾക്കടലിലെ ന്യൂന മർദത്തെ തുടർന്ന് കേരളത്തിൽ അതി തീവ്ര മഴ…

Read More

പൊലീസ് അയച്ച നോട്ടീസിൽ ഐഡന്റിറ്റി വെളിപ്പെടുത്തി; വേടനെതിരായ ലൈംഗിക അതിക്രമ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ

റാപ്പർ വേടനെതിരായ ലൈംഗിക അതിക്രമ കേസിൽ മൊഴിയെടുക്കാനുള്ള പൊലീസിന്റെ നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നുമാണ് ആവശ്യം. ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രിയ്ക്ക് മെയിൽ മുഖേന നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തുന്നിരുന്നത്. തങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നത് മെയിൽ ഐഡിയിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആയിരുന്നുവെന്നും ഇത് കൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിയ്ക്ക് പൊലീസ് നോട്ടീസ് നൽകിയത്….

Read More

വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കുലശേഖരപുരം സ്വദേശി പിടിയില്‍

വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞയാള്‍ പിടിയില്‍. കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാറാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ബിനുകുമാറിന്റെ ഭാര്യ വാദിയായ ഒരു കേസില്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥയെ ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്. സഹികെട്ടതോടെയാണ് പൊലീസുകാരി പരാതി നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ ബിനുകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്റെ ഭാര്യ വാദിയായ കേസില്‍ എന്തുകൊണ്ടാണ് കോടതി ജാമ്യം നല്‍കിയത് എന്നാണ് ഇയാളുടെ ചോദ്യം….

Read More

കാലികളുമായി പോയ വാഹനത്തെ പിന്തുടർന്ന് വെടിയുതിർത്ത് പൊലീസ്; കർണ്ണാടകയിൽ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു

കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്തിനിടെയാണ് പൊലീസ് വെടിവച്ചത്. മലയാളിയായ ഡ്രൈവർക്കാണ് വെടിയേറ്റത്. കാസർഗോഡ് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ വണ്ടി പൊലീസ് തടഞ്ഞപ്പോൾ നിർത്തിയില്ല. പിന്തുടർന്ന പൊലീസ് വെടിയുതിർക്കുകയായിരുന്നു. അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു പുത്തൂർ റൂറൽ പൊലീസാണ് വെടിയുതിർത്തത്. ബെല്ലാരി പൊലീസ് സ്റ്റേഷനിലാണ് FIR രജിസ്റ്റർ ചെയ്തത്. വെടിയേറ്റ അബ്ദുള്ളയെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. കേരള – കർണാടക അതിർത്തിയിലെ…

Read More

‘6 ലക്ഷം കടംവാങ്ങി, 40 ലക്ഷം കൊടുത്തു’; ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കി. മുസ്തഫ എന്നയാളെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന്, 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് കൊള്ളപ്പലിശക്കാര്‍ വാങ്ങിയെടുത്തെന്നാണ് ആക്ഷേപം. മുസ്തഫയുടെ സ്ഥലവും കൊള്ളാപലിശക്കാരന്‍ ഭീഷണിപ്പെടുത്തി എഴുതി വാങ്ങി. 20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് 5 ലക്ഷം രൂപയുടെ മതിപ്പുകാട്ടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു. പലിശക്കാരില്‍ നിന്ന് കടുത്ത നേരിട്ടിരുന്നതായി മുസ്തഫയുടെ…

Read More