സർക്കാർ വികസന സദസിടെ ജനപ്രതിനിധികൾ ഇറങ്ങിപോയി. മലപ്പുറം പള്ളിക്കൽ പഞ്ചായത്ത് വികസന സദസിനിടയാണ് സംഭവം. ഉദ്ഘാടന സെഷന് ശേഷമാണ് യുഡിഎഫ് പ്രതിനിധികൾ ഇറങ്ങി പോയത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വീഡിയോ ഉൾപ്പെടെ കാണാൻ ആളില്ലാതായി.
മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളിലാണ് വികസന സദസ് നടന്നത്. വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ ഉണ്ടായത്. പിന്നീട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിപാടി പൂർത്തിയാക്കുകയായിരുന്നു. ഇന്നലെയാണ് പരിപാടി നടന്നത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസുമായി സഹകരിക്കില്ലെന്ന് മുസ്‌ലീം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് എംഎല്‍എ നേരത്തെ അറിയിച്ചിരുന്നു . യുഡിഎഫിന്റെ നേതൃത്വത്തില്‍ വികസന സദസുകള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയതെന്നും സര്‍ക്കുലറില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്നും അബ്ദുള്‍ ഹമീദ് വ്യക്തമാക്കി.
യുഡിഎഫ് നേതൃത്വം തളളിയ സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസുമായി ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സഹകരിക്കുമെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയത്.