Headlines

Webdesk

ഭാരതപ്പുഴയിൽ 2 വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപെട്ടു, ഒരാളെ രക്ഷപ്പെടുത്തി, രണ്ടാമനായി തെരച്ചിൽ

പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ 2 വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. 18 വയസുള്ള വിദ്യാര്‍ത്ഥികളാണ് ഒഴുക്കിൽപെട്ടത്. കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. നിലവിൽ അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. ഒരാളെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലത്തൂര്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തുണ്ട്….

Read More

വാക്കുതര്‍ക്കം; കാടുവെട്ടുന്ന യന്ത്രം കൊണ്ട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്ത്

മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കഴുത്തറത്ത് കൊന്നു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് സുഹൃത്ത് അതിക്രൂരമായി കൊലപ്പെടുത്തിയത്. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണിനെ കൊലപ്പെടുത്തിയ മൊയ്തീന്‍ക്കുട്ടിയെ പൊലീസ് പിടികൂടി. രാവിലെ ഏഴുമണിക്കാണ് സംഭവം. കാട് വെട്ടുന്ന തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. ജോലിക്കിടെ കടയരികില്‍ വിശ്രമിക്കുകയായിരുന്നു പ്രവീണ്‍. ഈ സമയമെത്തിയ മൊയ്തീന്‍ കുട്ടി കാട് വെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വാക്ക് തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ ശേഷം ഓടി…

Read More

കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി; എഴുന്നൂറിലേറെ പേര്‍ പാര്‍ട്ടി വിട്ടു

കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. എഴുന്നൂറിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെ സി അനില്‍ പറഞ്ഞു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് കൂട്ടരാജിക്ക് കാരണം. പാര്‍ട്ടി വിട്ടവരില്‍ 10 മണ്ഡലം കമ്മിറ്റി അംഗങ്ങളും 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും 9 ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും 11 സഹകരണ ബാങ്ക് ഡയറക്ടര്‍മാരും 700ലേറെ പാര്‍ട്ടി അംഗങ്ങളും 200ലേറെ അനുഭാവികളുമുണ്ടെന്നാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ പറയുന്നത്. മുന്‍ ജില്ലാ…

Read More

‘സാധാരണ ജനങ്ങളെ അക്രമിക്കുന്നു’; ഹമാസിന് മുന്നറിയിപ്പുമായി അമേരിക്ക, ആവര്‍ത്തിച്ചാൽ നടപടി

ഗാസ: ഗാസയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നുവെന്നുകാട്ടി ഹമാസിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചെന്നും ആവർത്തിച്ചാൽ നടപടി ഉണ്ടാകും എന്നുമാണ് മുന്നറിയിപ്പ്. ഇത്തരം അക്രമണങ്ങൾ വെടിനിർത്താൽ കരാർ ലംഘനമായി കണക്കാക്കും. ജനങ്ങളെ സംരക്ഷിക്കാൻ ഇടപെടും എന്നും അറിയിപ്പിലുണ്ട്. ഇസ്രായേൽ പിൻവാങ്ങിയ ഇടങ്ങളിൽ ഗാസയിൽ വിവിധ ഗാങ്ങുകളും ഹമാസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇസ്രയേലിന് വേണ്ടി പ്രവർത്തിച്ചവരെന്നു കാട്ടി ഒരുകൂട്ടം ആളുകളെ വെടിവെച്ചു കൊന്ന വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലില്‍ ഗാസയിലെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര സുരക്ഷാ സേന വരാന്‍…

Read More

പ്രസവാനന്തരം ചികിത്സയിലായിരുന്ന 22 കാരി മരിച്ചു, സംഭവം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ആലപ്പുഴ: പ്രസവാനന്തരം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം. ഈ മാസം 14 നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ജാരിയത്തിനെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ജാരിയ പ്രസവിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയതിന് പിന്നാലെ വണ്ടാനത്തെത്തിക്കുകയായിരുന്നു. വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.

Read More

ശ്വാസംമുട്ടി ദില്ലി, മലിനീകരണത്തോത് 400 കടന്ന് അതീവ ​ഗുരുതരം, വായുഗുണനിലവാരം 270, ക്ലൗഡ് സീഡിം​ഗിന് നീക്കം

ദില്ലി: ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കവേ ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം. പലയിടത്തും മലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. വായുഗുണനിലവാര സൂചികയിൽ 270 ആണ് ശരാശരി രേഖപ്പെടുത്തിയത്. സുപ്രീംകോടതി അനുമതി നല്‍കിയ സമയക്രമത്തെ മറികടന്ന് പടക്കം പൊട്ടിച്ചുള്ള ആഘോഷം തുടരുന്നതും വായു മലിനീകരണം ഇരട്ടിയാക്കുകയാണ്. എവിടെ തിരിഞ്ഞാലും പടക്കം പൊട്ടിക്കലും ന​ഗരം സ്തംഭിക്കുന്ന ​ഗതാ​ഗത കുരുക്കും ദീപാവലി തിരക്കിലമരുന്ന രാജ്യതലസ്ഥാനത്തിന് ഇപ്പോൾ തന്നെ ശ്വാസം മുട്ടി തുടങ്ങി. ന​ഗരത്തിൽ രണ്ട് മേഖലകളിൽ വായുമലിനീകരണതോത് നാനൂറ് കടന്ന് ​ഗുരുതര…

Read More

ദൃശ്യം പകർത്തിയത് യാത്രക്കാരിലൊരാൾ, ട്രെയിനിൽ ഉപയോ​ഗിച്ച ഫു‍ഡ് കണ്ടെയ്നറുകൾ കഴുകുന്നു, നടപടിയെടുത്തെന്ന് റെയിൽവേ

ദില്ലി: തമിഴ്നാട്ടിൽനിന്നും ബിഹാറിലേക്ക് പോയ അമൃത് ഭാരത് എക്സ്പ്രസിൽ ഉപയോ​ഗിച്ച ഫുഡ് കണ്ടെയിനറുകൾ കാറ്ററിം​ഗ് ജീവനക്കാരൻ വീണ്ടും ഉപയോ​ഗിക്കാനായി കഴുകുന്നതിന്റെ ദൃശ്യങ്ങൾ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി റെയിൽവേ. ദൃശ്യങ്ങളിലുള്ള ജീവനക്കാരനെ ജോലിയിൽനിന്നും നീക്കം ചെയ്തെന്നും ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാറെടുത്ത കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയെന്നും റെയിൽവേ അറിയിച്ചു. കമ്പനിക്ക് കനത്ത പിഴ ചുമത്തുമെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും ഐആർസിടിസി വ്യക്തമാക്കി. യാത്രക്കാരിൽ ഒരാളാണ് മൊബൈലിൽ ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. യാത്രക്കാരെ പിഴിയുന്ന റെയിൽവേ…

Read More

‘പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനമില്ല, മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ല’; പി എം ശ്രീ പദ്ധതിയിൽ‌ മന്ത്രി കെ രാജൻ

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും‌ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ലെന്നും റെവന്യൂ മന്ത്രി കെ രാജൻ. ശിവൻകുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നും വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ആക്രമണം തുടരുകയാണെന്ന് കെ രാജൻ വിമർശിച്ചു. ഉച്ചക്കഞ്ഞിയിൽ പോലും നടക്കുന്നു. കേരളത്തിന്റെ വിയോജിപ്പ് നിലനിൽക്കുന്നത് കൊണ്ട് ആണ് പദ്ധതിയിൽ ഒപ്പിടാത്തത്. ഫണ്ട് തരനാകില്ലെന്ന് പറയാൻ കേന്ദ്ര സർക്കാരിന് എന്ത്…

Read More

സ്കൂൾ പി.ടി.എ.യുടെ പേരിൽ ലക്കി കൂപ്പൺ പണപ്പിരിവ്; പരാതിയുമായി രക്ഷിതാക്കൾ

തിരുവനന്തപുരം വർക്കല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ.യുടെ പേരിൽ ലക്കി കൂപ്പൺ അടിച്ചു നൽകി നിർബന്ധിത പണപ്പിരിവെന്ന് പരാതി. ഒരു വിദ്യാർത്ഥി 500 രൂപ ഇത്തരത്തിൽ പിരിച്ചു നൽകണം. സബ്ജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള പണപ്പിരിവിനെതിരെ രക്ഷകർത്താക്കൾ പരാതിയുമായെത്തി. ട്വൻ്റി ഫോർ വാർത്തയ്ക്ക് പിന്നാലെ സ്കൂൾ അധികൃതർ പണപ്പിരിവ് നിർത്തി. കൂപ്പണുകൾ കുട്ടികളിൽ നിന്ന് തിരികെ വാങ്ങുമെന്ന് എച്ച് എം ജ്യോതിലാൽ പറഞ്ഞു. സ്കൂൾ കുട്ടികളെ ഉപയോഗിച്ച് പണപ്പിരിവ് നടത്താൻ പാടില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം…

Read More

ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ മാതാവ്

ഹിജാബ് വിലക്കില്‍ വിവാദമുയര്‍ന്നതിന് പിന്നാലെ രണ്ടു കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു. ടി സിക്ക് അപേക്ഷ നല്‍കി.പള്ളുരുത്തി സെന്റ് റീത്താസില്‍ രണ്ടിലും മൂന്നിലും പഠിക്കുന്ന സഹോദരിമാരാണ് സ്‌കൂള്‍ വിടുന്നത്. ടി സിക്കായി വെള്ളിയാഴ്ച അപേക്ഷ നല്‍കി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കുടുംബത്തിന്റെ തീരുമാനം. തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലാണ് കുട്ടികളെ ചേര്‍ക്കുക. ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റും , പിടിഎ പ്രസിഡണ്ടും സ്വീകരിച്ച നിലപാടും പരാമര്‍ശവും ഏറെ വേദനിപ്പിച്ചുവെന്നും,…

Read More