ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി ബീഹാർ കോൺഗ്രസ് പ്രസിഡന്റ് രാജേഷ് റാം. വോട്ടെണ്ണൽ നീതിയുക്തമായ രീതിയിൽ നടന്നാൽ, മഹാസഖ്യം ബീഹാറിൽ സർക്കാർ രൂപീകരിക്കുമെന്ന് രാജേഷ് റാം പറഞ്ഞു.
”ജനങ്ങളുടെ വരുമാനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സഖ്യം ഒരുമിച്ച് പോരാടിയിട്ടുണ്ടെന്നും ഒരു സർക്കാർ രൂപീകരിക്കുക്കും”- രാജേഷ് റാം പറഞ്ഞു.
അതിനിടെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങൾ വിജയിക്കാൻ പോകുന്നുവെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ മഹാസഖ്യത്തിന് അനുകൂലമാണ്. ഒരു മാറ്റം വരാൻ പോകുന്നുവെന്നും തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും തേജ്വസി യാദവ് പ്രതികരിച്ചു.
അതേസമയം രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ വോട്ടെണ്ണലില്‍ പോസ്റ്റര്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് ബാലറ്റ് വോട്ടുകളിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റമാണ്. ലീഡ് നില പ്രകാരമാണെങ്കില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടക്കുകയാണ്. 9.10ലെ ലീഡ് നില പരിശോധിച്ചാല്‍ എന്‍ഡിഎ 141 സീറ്റുകളിലും ഇന്ത്യ 77 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റ് പാര്‍ട്ടികള്‍ 8 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.
ആകെ 243 സീറ്റുകളാണ് ബിഹാറിലുള്ളത്. ഒരു ഘട്ടത്തില്‍ എന്‍ഡിഎയും ഇന്ത്യയും നൂറുകടന്ന് ഇഞ്ചോടിഞ്ച് മുന്നേറുകയായിരുന്നെങ്കില്‍ പിന്നീട് നൂറില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോകുകയും എന്‍ഡിഎ കൂടുതല്‍ മുന്നേറുകയുമായിരുന്നു.








