Headlines

ലീഡില്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ; കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു?

രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ വോട്ടെണ്ണലില്‍ പോസ്റ്റര്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് ബാലറ്റ് വോട്ടുകളിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് വന്‍ മുന്നേറ്റം. ലീഡ് നില പ്രകാരമാണെങ്കില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടക്കുകയാണ്. 9.10ലെ ലീഡ് നില പരിശോധിച്ചാല്‍ എന്‍ഡിഎ 141 സീറ്റുകളിലും ഇന്ത്യ 77 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റ് പാര്‍ട്ടികള്‍ 8 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.

ആകെ 243 സീറ്റുകളാണ് ബിഹാറിലുള്ളത്. ഒരു ഘട്ടത്തില്‍ എന്‍ഡിഎയും ഇന്ത്യയും നൂറുകടന്ന് ഇഞ്ചോടിഞ്ച് മുന്നേറുകയായിരുന്നെങ്കില്‍ പിന്നീട് നൂറില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോകുകയും എന്‍ഡിഎ കൂടുതല്‍ മുന്നേറുകയുമായിരുന്നു. അഞ്ചിലേറെ സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ മുന്നേറുന്നുണ്ട്.

38 ജില്ലകളിലായി 46 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഏതാണ്ട് എല്ലാം എന്‍ഡിഎ വലിയ ഭൂരിപക്ഷമാണ് പ്രവചിച്ചത്. അതില്‍ തന്നെ ഏറ്റവും നേട്ടം ഉണ്ടാക്കാന്‍ പോകുന്നത് ജെഡിയു ആണെന്നാണ് എക്‌സിറ്റ് പോളുകളുടെ പൊതുവിലയിരുത്തല്‍. 30 സീറ്റുകള്‍ ഇത്തവണ അധികമായി ലഭിക്കുമെന്നാണ് പ്രവചനം.