അനസ്ത്യേഷ്യ ടെക്നീഷ്യൻസിന് പകരം തീയേറ്റർ മെക്കാനിക്സ്; മെഡിക്കൽ കോളജുകളിൽ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതായി പരാതി
സംസ്ഥാനത്ത് മെഡിക്കൽ കോളജുകളിൽ അനസ്ത്യേഷ്യ ടെക്നീഷ്യൻസിന് പകരം യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതായി പരാതി. ഏഴാം ക്ലാസ്സ് മാത്രം യോഗ്യത വരുന്ന തീയേറ്റർ മെക്കാനിക്കുകളെ ഇതേ ജോലിക്ക് നിയോഗിക്കുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. യോഗ്യതയുളളവർ പുറത്ത് നിൽക്കുമ്പോഴാണ് അയോഗ്യർ അറിയാത്ത പണി എടുക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. അനസ്തേഷ്യ സംബന്ധമായ ഗൗരവകരമായ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നത് മതിയായ യോഗ്യതയില്ലാത്തവരാണ്. അതുകൊണ്ടുതന്നെ രോഗികളുടെ ആരോഗ്യകാര്യത്തിലും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും ആശങ്കയാണെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കുന്നു. തീയേറ്റർ മെക്കാനിക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ആളുകൾക്കും ഇതേ ജോലി…
