Headlines

‘നുണയും പണവുമില്ലാതെ ബിജെപിക്ക് ഒരു തിരഞ്ഞെടുപ്പും ജയിക്കാനാവില്ല’; പപ്പു യാദവ്

നുണ, പണം, എന്നിവയില്ലാതെ ബിജെപിക്ക് ഒരു തിരഞ്ഞെടുപ്പിലും വിജയിക്കാൻ കഴിയില്ലെന്ന് പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവ്. നിതീഷ് സർക്കാരിന് പകരം ബിജെപി സർക്കാർ രൂപീകരിക്കാൻ ബിജെപി പരമാവധി ശ്രമിച്ചു. സ്ത്രീകളും യുവാക്കളും ഇന്ത്യ സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്തുവെന്നും പപ്പു യാദവ് .

കഴിഞ്ഞ ദിവസം നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് പപ്പുയാദവ് ക്ഷണിച്ചിരുന്നു. നിതീഷ് കുമാറിൻ‌റെ അവസ്ഥ എൻ‌ഡിഎയിൽ ഒട്ടും നല്ലതല്ലെന്നും പപ്പു യാദവ് പറഞ്ഞിരുന്നു. 20 വർഷം എൻഡിഎ ബീഹാറിനെ വഞ്ചിച്ചുവെന്നും മോദി വെറുപ്പിന്റെ മുഖമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിതീഷ് കുമാറിനെ ബഹുമാനിക്കുന്നു. തെരഞ്ഞെടുപ്പ് എല്ലാ തലത്തിലും എൻഡിഎ യ്ക്ക് എതിരാണ്. പ്രത്യോേക പദവിയോ പ്രത്യേക പാക്കേജോ യൂണിവേഴ്സിറ്റിയോ ഒരു സ്മാർട്ട് സിറ്റിയോ ഒന്നും ബീഹാറിനില്ലെന്നും പപ്പു യാദവ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയും ജെഡിയുവും നയിക്കുന്ന എന്‍ഡിഎ മുന്നേറുന്നത്. എന്‍ഡിഎ 189 സീറ്റുകളിലും ഇന്ത്യ 50 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റ് പാര്‍ട്ടികള്‍ 4 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്. ഒരു ഘട്ടത്തില്‍ എന്‍ഡിഎയും ഇന്ത്യയും നൂറുകടന്ന് ഇഞ്ചോടിഞ്ച് മുന്നേറുകയായിരുന്നെങ്കില്‍ പിന്നീട് നൂറില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോകുകയും എന്‍ഡിഎ കൂടുതല്‍ മുന്നേറുകയുമായിരുന്നു.