Headlines

Webdesk

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന കേസ്; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ രണ്ടാം പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം രാഹുലിന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നില്ല. തുടർന്നാണ് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ മാറ്റിയത്. കേസിൽ വിശദമായ റിപ്പോർട്ട് പോലീസ് കോടതിയിൽ ഹാജരാക്കും. ആദ്യം പരാതി ലഭിച്ച ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്….

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; 7 പോളിങ് ബൂത്തിലേക്ക്, ആദ്യഘട്ട വോട്ടെടുപ്പ് നാളെ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നാളെ. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. നീണ്ട ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം 7 ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. 471 ഗ്രാമപഞ്ചായത്തുകൾ 75 ബ്ലോക്ക് പഞ്ചായത്തുകൾ 7 ജില്ലാ പഞ്ചായത്തുകൾ, 39 മുൻസിപ്പാലിറ്റികൾ 3 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്….

Read More

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം; ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകും. കേരളത്തെ നടുക്കിയ കേസിൽ വിധി പറയുന്നത്, ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷം. പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയിൽ 1700 ലധികം രേഖകളാണ് സമർപ്പിച്ചത്. നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ…

Read More

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; ‘വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും’, ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ

ചെന്നൈ: തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. വികസനം എങ്കിൽ മധുരക്കാർ സ്വാഗതം ചെയ്യും. വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും. എല്ലാ വർഷത്തെയും പോലെയാണ് ദീപം ഇത്തവണയും തെളിയിച്ചതെന്നും സ്റ്റാലിൻ പറഞ്ഞു. മധുരയിലെ പൊതുയോഗത്തിലാണ് സ്റ്റാലിൻ്റെ പ്രതികരണം. വിഷയത്തിൽ സ്റ്റാലിന്റെ ആദ്യ പരസ്യ പ്രതികരണമാണിത്. നാലര വർഷത്തിൽ മൂവായിരത്തിൽ അധികം ക്ഷേത്രങ്ങൾ ഡിഎംകെ…

Read More

എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് ടി.പി. ഗായത്രിക്ക്

കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണപുസ്തകരചനയ്ക്കുള്ള ഈ വര്‍ഷത്തെ എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് പത്രപ്രവര്‍ത്തകയായ ടി. പി. ഗായത്രിക്ക്. മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ആണ് ഗായത്രി. മൂന്നാര്‍ തേയിലത്തോട്ടം മേഖലയിലെ സ്ത്രീത്തൊഴിലാളികളുടെ അധ്വാനവും അതിജീവനവും സംബന്ധിച്ച പഠന ഗ്രന്ഥം രചിക്കുന്നതിനാണ് ഫെലോഷിപ്പ്. 50,000 രൂപയാണ് ഫെല്ലോഷിപ്പ് തുക 2021 ല്‍ അന്തരിച്ച, ‘ദ ഹിന്ദു’ സ്റ്റേറ്റ് ബ്യൂറോ ചീഫ് എസ്. അനില്‍ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേര്‍ന്നാണ് ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയത്….

Read More

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണത്തിന് സമാപനം, ഇനി നിശബ്ദ പ്രചാരണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ്കലാശക്കൊട്ടോടെ വൈകിട്ട് ആറിന് സമാപിച്ചത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ മറ്റന്നാളാണ് വിധിയെഴുത്ത്. അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി മുന്നണികള്‍ ഓട്ടപ്പാച്ചിലിലാണ്. കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര-ഗ്രാമവീഥികളിൽ സജീവമായിരുന്നു. ഏഴു ജില്ലകളിലെയും കലാശക്കൊട്ടോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. രാഷ്‌ട്രീയാവേശം അതിന്‍റെ കൊടുമുടിയിൽ എത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ലാപ്പാണ് ഏഴു ജില്ലകളിലും ഇന്ന്…

Read More

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും യു.എസും സംയുക്തമായി നടത്തുന്ന സ്ട്രാറ്റജിക് ട്രേഡ് കണ്‍ട്രോള്‍ അഡ്വാ ന്‍സ്ഡ് ലൈസന്‍സിങ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ കേരളത്തില്‍ നിന്ന് റോയ് വര്‍ഗീസും. ബ്രസ്സല്‍സില്‍ ഡിസംബര്‍ 10, 11 തീയതികളില്‍ നടക്കുന്ന പരിപാടിക്ക് എട്ടംഗ സംഘത്തെയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അയയ്ക്കുന്നത്. മുന്‍ രാജ്യാന്തര അത്‌ലറ്റായ റോയ് വര്‍ഗീസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ ഡപ്യൂട്ടി കമ്മിഷണര്‍ ആണ്.കേരളത്തിലെ ഏറ്റവും വേഗം കൂടിയ ഓട്ടക്കാരനും കേരള സര്‍വകലാശാലയില്‍…

Read More

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’ മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാകും. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ മൊഴി. നടിയെ ആക്രമിച്ച കേസില്‍ 28ഓളം പേരായിരുന്നു മൊഴി മാറ്റിയിരുന്നത്. ആദ്യവസാനം പറഞ്ഞ മൊഴിയില്‍ ഉറച്ചുനിന്ന ആളാണ് മഞ്ജു വാര്യര്‍. കാവ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായിട്ടുണ്ട് എന്നുള്‍പ്പെടെയായിരുന്നു മഞ്ജുവിന്റെ മൊഴി. ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില സൂചനകളില്‍ നിന്നാണ് മഞ്ജു ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമറിയുന്നത്. പിന്നീട്…

Read More

ദിലീപിന് നാളെ നിർണായകം; ഉറ്റുനോക്കി മലയാള സിനിമാ ലോകം

സമാനതകളില്ലാത്തൊരു സംഭവമായിരുന്നു അത്. 2017 ഫെബ്രുവരി 17 ന് വൈകുന്നേരം ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍വച്ച് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നായിക നടി മാനഭംഗത്തിന് ഇരയായെന്ന വാര്‍ത്ത മലയാളികള്‍ ഏറെ ഞെട്ടലോടെ കേട്ട ദിവസമായിരുന്നു അത്. തൃശ്ശൂരില്‍ നിന്നും ഒരു സിനിമയുടെ ഡബ്ബിംഗിനായി കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു നടി. ദേശീയ പാതയില്‍ അത്താണിയില്‍വച്ച് താരത്തിന്റെ കാറിന് പിന്നില്‍ മറ്റൊരു വാഹനം വന്നിടിക്കുന്നു. കാര്‍ ഡ്രൈവര്‍ വണ്ടി സൈഡാക്കുന്നു. അപ്രതീക്ഷിതമെന്നോണം മറ്റൊരു മിനിവാന്‍ അവിടെ വന്നു നില്‍ക്കുന്നു. മണികണ്ഠന്‍ എന്നയാള്‍ കാറിനടുത്തേക്ക് വരികയും കാറില്‍…

Read More

നട്ടെല്ലും വാരിയെല്ലും തകര്‍ന്നു; കാട്ടാന അക്രമത്തില്‍ മരിച്ച കാളിമുത്തുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് അട്ടപ്പാടിയില്‍ കടുവ സെന്‍സസിനിടെ കാട്ടാന അക്രമത്തില്‍ മരിച്ച കാളി മുത്തുവിന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ആന്തരിക രക്തസ്രാവമാണ് മരണകാരണം. കാട്ടാന ആക്രമത്തില്‍ നട്ടെല്ലും വാരിയെല്ലും തകര്‍ന്നു. കാളിമുത്തുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു രണ്ട് ദിവസത്തിനകം നല്‍കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി. ഇന്നലെയാണ് പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ആയിരുന്ന കാളിമുത്തു കാട്ടാന ആക്രമത്തില്‍ മരിച്ചത്. മുള്ളി വനത്തിലെ ബ്ലോക്ക് 12ല്‍ വെച്ച് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അക്രമം. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടെങ്കിലും കാളിമുത്തു…

Read More