വിലപേശി നേടിയ 29 മണ്ഡലങ്ങളില്‍ 22ലും മുന്നില്‍; ബിഹാറില്‍ ചിരാഗ് ഹീറോയാടാ.. ഹീറോ
പിതാവ് രാം വിലാസ് പാസ്വാന്റെ പാരമ്പര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിരവധി തിരിച്ചടികളും അവഹേളനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ചിരാഗ് പാസ്വാന്. ഇന്ന് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി വിജയം അതുകൊണ്ടുതന്നെയൊരു കാവ്യനീതിയാണ്. ബിഹാറിന്റെ രാഷ്ട്രീയ ചക്രവാളത്തില്‍ പുത്തന്‍ താരോദയമായി ചിരാഗിന്റെ നേട്ടം 2020-ല്‍, നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് എല്‍ജെപി 130-ലധികം സീറ്റുകളില്‍ സ്വതന്ത്രമായി മത്സരിച്ചെങ്കിലും ഒരു സീറ്റ് മാത്രമാണ് നേടാനായത്. 2021-ല്‍ അമ്മാവന്‍ പശുപതി കുമാര്‍ പരസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍ന്നു. ഇതോടെ ചിരാഗിന്റെ…
