Headlines

Webdesk

കൊച്ചി കോർപ്പറേഷനിൽ UDFന് ചരിത്ര വിജയമുണ്ടാകും; കോൺഗ്രസ്-BJP ഡീലെന്നത് CPIMന്റെ തരംതാഴ്ന്ന ആരോപണം’; മുഹമ്മദ് ഷിയാസ്

കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് -ബിജെപി ഡീലെന്നത് സിപിഐഎമ്മിന്റെ തരംതാഴ്ന്ന ആരോപണമെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. സിപിഐഎം ആരോപണം പരാജയഭീതി മൂലം. ബിജെപിയുടെ വോട്ട് വാങ്ങുന്ന ഒരു നിലപാടും യുഡിഎഫിന് ഇല്ല. ചരിത്ര വിജയമുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. നഗരത്തിൽ ബിജെപിയെ സഹായിച്ച പാർട്ടി സിപിഐഎമ്മാണെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. കോർപ്പറേഷൻ ഭരണ സമിതിയാണ് സ്റ്റാൻഡിങ് കമ്മിറ്റി ബിജെപിക്ക് നൽകിയത്. അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത് സിപിഐഎമ്മാണെന്ന് അദേഹം കുറ്റപ്പെടുത്തി. സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നാലെ…

Read More

എംഎല്‍എസില്‍ മുത്തമിട്ട് മെസിയും സംഘവും; 48-ാം കിരീടനേട്ടവുമായി സോക്കര്‍ ലോകത്തിന്റെ നെറുകയില്‍ മെസി

മേജര്‍ ലീഗ് സോക്കര്‍ കിരീടം സ്വന്തമാക്കി ഇന്റര്‍മിയാമി. ജര്‍മ്മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറുടെ നേതൃത്വത്തില്‍ ഇറങ്ങിയ കനേഡിയന്‍ ടീമായ വാന്‍കൂവര്‍ വൈറ്റ് കാപ്‌സിനെതിരെ 3-1 നായിരുന്നു ഇന്റര്‍മിയാമിയുടെ വിജയം. ഈ കപ്പ് നേടിയതോടെ മെസിയുടെ 48-ാം കീരിടനേട്ടമെന്ന ചരിത്രമാണ് പിറന്നത്. ടൂര്‍ണമെന്റില്‍ 29 ഗോളുകളുമായി മെസി ടോപ്‌സ്‌കോറര്‍ ആയി. 48 കരിയര്‍ ട്രോഫികള്‍ നേടിയ 38 കാരനായ ലയണല്‍ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന ഖ്യാതി കൂടി സ്വന്തമാക്കുകയാണ്. അര്‍ജന്റീന ദേശീയ ടീമിനൊപ്പം മെസി ആറ്…

Read More

പിവി അന്‍വറിന്റെ ബിനാമി ഇടപാടുകളില്‍ പങ്ക്; ഡ്രൈവര്‍ സിയാദിന് ഇഡി നോട്ടീസ്

മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന് ഇഡിയുടെ നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്. പി വി അന്‍വറിന്റെ ബിനാമി ഇടപാടുകളില്‍ സിയാദിന് നിര്‍ണ്ണായക പങ്കെന്നാണ് ഇഡി കണ്ടെത്തല്‍. മണി ലോണ്ടറിങ് നടത്തി എന്നും ഇഡി കണ്ടെത്തലുണ്ട്. അന്‍വര്‍ 5 വര്‍ഷം കൊണ്ട് വരുമാനം 14 കോടിയില്‍ നിന്നും 64 കോടിയാക്കിയതിലാണ് ഇഡി അന്വേഷണം. സമ്പത്തിക മാന്ദ്യമുള്ള 5 വര്‍ഷം സ്വത്ത് 5 ഇരട്ടി ആയതില്‍ ഇഡിക്ക് നിര്‍ണ്ണായക…

Read More

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രക്ഷയില്ലാതെ വമ്പന്‍മാര്‍; ആര്‍സനലിന് തോല്‍വി, ലിവര്‍പൂളിനും ചെല്‍സിക്കും സമനില

ഇംഗ്ലീഷ് പ്രീമിയര്‍ അടിപതറി വമ്പന്‍മാര്‍. ഇന്നലെ നടന്ന മത്സരങ്ങളില്‍ ആര്‍സനല്‍ തോല്‍വിയറിഞ്ഞപ്പോള്‍ ചെല്‍സിയും ലിവര്‍പൂളും സമനില വഴങ്ങി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആധികാരിക വിജയം കൈവന്നു. ആസ്റ്റണ്‍വില്ലയോടായിരുന്നു ആര്‍സനലിന്റെ പരാജയം. ആദ്യപകുതിയില്‍ 36-ാം മിനിറ്റില്‍ പോളണ്ട് താരം മാറ്റി കാഷ് കണ്ടെത്തിയ ഗോളില്‍ ആസ്റ്റണ്‍വില്ല മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ ബെല്‍ജിയം താരം ലീന്‍ഡ്രോ ട്രൊസാഡ് നേടിയ ഗോളില്‍ ആര്‍സനല്‍ സമനില പിടിച്ചു. എന്നാല്‍ പിന്നെയുള്ള ഓരോ നിമിഷങ്ങളും പൊരുതിക്കൊണ്ടിരുന്ന ആസ്റ്റണ്‍വില്ല താരങ്ങള്‍ മത്സരം…

Read More

ശബരിമലയിൽ ഭക്തരുടെ നീണ്ടനിര; അവധി ദിവസമായതിനാൽ ഇന്ന് തിരക്ക് കൂടും

ശബരിമലയിൽ തിരക്ക് തുടരുന്നു. 80000 ത്തിലധികം പേരാണ് വെർച്ചൽ ക്യൂ വഴി ഇന്നലെ ദർശനം നടത്തിയത്. അവധി ദിവസമായതിനാൽ ഇന്ന് തിരക്ക് കൂടാൻ സാധ്യത. ശനിയാഴ്ച ദർശനം നടത്തിയവരുടെ എണ്ണത്തിൽ വെള്ളിയാഴ്ചയിലേക്കാൾ കുറവ്. സ്പോട് ബുക്കിംഗ് 5000 ത്തിൽ നിന്നും 10000 മായി വർധിപ്പച്ചിട്ടുണ്ട്. പുല്ലുമേടു വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണവും വർധിച്ചു. ഇന്നലെ മാത്രം 3600 പേർ ഇതുവഴി സന്നിധാനത്തെത്തി. ബാബറി മസ്ജിദ് വാർഷികദിനത്തോടനുബന്ധിച്ച് ഇന്നലെ ശബരിമലയിലും പമ്പയിലും നിലയ്ക്കലും അധിക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബോംബ് സ്കോഡടക്കം…

Read More

ഗോവ തീപിടുത്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം

ഗോവ തീപിടുത്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും പരുക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോവ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ രാഷ്ട്രപതി ദൗപതി മുര്‍മുവും ദുഃഖം രേഖപ്പെടുത്തി. ബാധിക്കപ്പെട്ടവര്‍ക്കൊപ്പമെന്നും പരുക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഗോവയില്‍…

Read More

നടിയെ ആക്രമിച്ച കേസ്: കേസ് അട്ടിമറിക്കാൻ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ്; ദിലീപിനെതിരെ ഗുരുതര കണ്ടെത്തൽ

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചുവെന്ന് അന്വേഷണസംഘം. ‘ദിലീപിനെ പൂട്ടണം’ എന്നായിരുന്നു വാട്സാപ്പ് ഗ്രൂപ്പിന്റെ പേര്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തിതീർക്കാനായിരുന്നു ഇത്. മഞ്ജു വാര്യരുടെയും, എഡിജിപി ബി.സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ്. താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് ദിലീപ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ പരസ്പരം ചാറ്റ്…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന കേസ്; പരാതിക്കാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയുടെ മൊഴി ഉടൻ അന്വേഷണസംഘം രേഖപ്പെടുത്തും. കേസിൽ മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. അറസ്റ്റു തടയണമെന്ന രാഹുലിന്റെ ആവശ്യം കോടതി നിരസിച്ചു. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് യുവതിയുടെ പരാതിയെത്തിയത്. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി സമർപ്പിച്ചത്. ജാമ്യ ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ്…

Read More

തദ്ദേശതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്

തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യ പ്രചാരണം അവസാനിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് മറ്റന്നാൾ പോളിങ്ങ് ബൂത്തിലെത്തുക. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു. നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു –…

Read More

പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ; സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും

ആറാം ദിവസവും പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ വിമാന സർവീസുകൾ. വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും. അതേസമയം സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് DGCA വിലയിരുത്തൽ. ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിനും ഇൻഡിഗോ സിഇഒ ഇന്ന് മറുപടി നൽകും. ഇന്ന് രാത്രി എട്ട് മണിക്കകം മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം. അതേസമയം സർവീസുകൾ പൂർണമായി പുനസ്ഥാപിക്കാൻ 10 ദിവസം കൂടി വേണ്ടിവരുമെന്ന് ഇൻഡിഗോ അധികൃതർ വ്യോമയാന മന്ത്രാലയത്തെ…

Read More