കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി ജയരാജന്‍ എത്തുന്നുവെന്നത് അണികളില്‍ വലിയ ആവേശം തീര്‍ത്തിരിക്കുകയാണ്. അര്‍ഹിച്ച ഘട്ടങ്ങളിലെല്ലാം തഴയപ്പെട്ട പി ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വഴിയൊരുക്കിയത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ്. (cpim central leadership’s intervention in p Jayarajan’s entry in cpim State secretariat)
പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അരാധക വൃന്ദത്തിന്റെയും പി.ജെയായ പി.ജയരാജന് ഇത് സിപിഐഎമ്മിന്റെ മുഖ്യധാരാ നേതൃത്വത്തിലേക്ക് മടങ്ങിവരവാണ്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ ആദ്യം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും സംഭവിച്ചില്ല. പാര്‍ട്ടി പദവികളില്‍ ഒതുക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ജനകീയത നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതാണ് കണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരും സംസ്ഥാനത്ത് ആകെയും തോറ്റ് നിലംപറ്റിയപ്പോള്‍ മുതല്‍ പി.ജെയെ വിളിക്കു എന്ന മുറവിളിയാണ് ഉയരുന്നത്.
പ്രവര്‍ത്തകരുടെ ആവശ്യത്തിന് ചെവികൊടുത്തുകൊണ്ടാണ് പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചത്. കേന്ദ്ര നേതാക്കളുടെ യോഗത്തില്‍ പിബി അംഗം അശോക് ധാവ്‌ളെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ പിണറായി വിജയന്‍ പിന്തുണയ്ക്കുകയായിരുന്നു.
ആര്‍.എസ്.എസ് ആക്രമണത്തില്‍ പരിക്കേറ്റ പി.ജയരാജന്‍ സംഘപരിവാറിനെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ്.സംഘപരിവാറുമായി സമരസപ്പെടുന്നുവെന്ന ആരോപണം സംസ്ഥാനത്തെ പാര്‍ട്ടിയെ നിലംപരിശാക്കിയ ഘട്ടത്തിലാണ് പോരാളി പി.ജയരാജനെ കേന്ദ്ര നേതൃത്വം സെക്രട്ടേറിയേറ്റിലേക്ക്‌കൊണ്ടുവരുന്നത്. പാര്‍ട്ടിയോട് അകന്ന ന്യൂനപക്ഷ വിഭാഗത്തിന് കൂടിയുളള കേന്ദ്ര നേതൃത്വത്തിന്റെ സന്ദേശമാണിത്.പയ്യന്നൂര്‍
തളിപ്പറമ്പ് തോല്‍വിയുടെ തരിപ്പണമായിക്കിടക്കുന്ന കണ്ണൂര്‍ പാര്‍ട്ടിയുടെ പുനരുജ്ജീവനവും പി.ജയരാജന്റെ വരവിലൂടെ സാധ്യമാകുമെന്ന് നേതൃത്വം കരുതുന്നു.








