Headlines

‘ഇൻഡ്യ തോറ്റുപോയതല്ല, ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു’; പി. സരിന്‍

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് പി. സരിന്‍. കോണ്‍ഗ്രസ് ഇനി സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജനത്തെ അറിയാത്ത കോണ്‍ഗ്രസ് ഭൂതകാലകുളിരിന്‍റെ പേരില്‍ നയിക്കാന്‍ മുന്നില്‍ നില്‍ക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യ തോറ്റുപോയതല്ല, ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും തോല്‍പ്പിക്കുകയാണെന്നാണ് പി സരിന്‍ പറയുന്നത്. ഇന്ത്യയിലൊരിടത്തും നിയമസഭ കാണാൻ യോഗ്യതയില്ലാത്ത കോൺഗ്രസ് ഇനിയും സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കാൻ നിൽക്കരുതെതെന്നും പകരം പ്രാദേശിക മതേതര ശക്തികള്‍ക്ക് വഴിമാറികൊടുക്കുകയാണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ള മാന്യമായ രാഷ്ട്രീയമെന്നും സരിന്‍ പറഞ്ഞു .