കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി ചുമതലയേറ്റു
ശബരിമല സ്വര്‍ണക്കൊളള കേസ് വിവാദങ്ങൾക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറും അംഗമായി മുന്‍ മന്ത്രി കെ രാജുവും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്തു. രണ്ട് വർഷമാണ് കാലാവധി. വിവാദങ്ങൾക്കിടെ യാത്ര അയപ്പ് സമ്മേളനം ഒഴിവാക്കി. ശബരിമലയിൽ വിശ്വാസം വ്രണപ്പെടുത്തുന്ന സാഹചര്യം ഇനിയുണ്ടാവില്ലെന്ന് കെ ജയകുമാർ പറഞ്ഞു. മുൻ പ്രസിഡന്‍റും കമ്മീഷണറുമായ എൻ.വാസുവും ഉദ്യോഗസ്ഥരും ശബരിമല സ്വർണക്കൊളളക്കേസിൽ അറസ്റ്റിലായി ആരോപണങ്ങളിൽ കുരുങ്ങി നിൽക്കുന്ന സമയത്താണ് പുതിയ സമിതി…
