Headlines

Webdesk

സ്കൂളുകൾക്ക് ബോംബ് ഭീഷണി, മുഴുവൻ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു; പഞ്ചാബിൽ മുഴുവൻ വിദ്യാലയങ്ങളും അടച്ച് പരിശോധന

പഞ്ചാബ് ജലന്ധറിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി. സ്കൂൾ പ്രിൻസിപ്പൽമാരുടെ ഈമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സ്കൂളുകളിൽ പരിശോധന തുടരുന്നു. പൊലീസിന്റെ സൈബർ വിഭാഗം ഈമെയിൽ കേന്ദ്രീകരിച്ച് പരിശോധനകൾ ആരംഭിച്ചു. തിങ്കളാഴ്ച ഇവിടെ നിരവധി സ്കൂളുകളിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിഭ്രാന്തി പരന്നു. അധികൃതർ വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും അട്ടിമറി വിരുദ്ധ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “വൈദ്യുതിയിൽ എന്തോ തകരാറുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു,…

Read More

പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്ത് വീഴ്ചയില്ല; ശബരിമല സ്വർണക്കൊള്ളയിലെ നിലപാട് ജനങ്ങളിൽ എത്തിക്കാൻ CPIM

ശബരിമല സ്വർണക്കൊള്ളയിലെ നിലപാട് ജനങ്ങളിൽ എത്തിക്കാൻ CPIM. പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്നാണ് ബോധ്യപ്പെടുത്താൻ നടപടി സ്വീകരിക്കും. ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് നീക്കം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയും…

Read More

ഒടുവിൽ രാഹുൽ ഈശ്വറിന് ജാമ്യം; സെൻട്രൽ ജയിലിൽ നിന്നും പുറത്തേക്ക്

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുൽ ഈശ്വര്‍ റിമാന്‍ഡിൽ കഴിയുന്നത്. ജാമ്യാപേക്ഷ രണ്ടു തവണ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. തുടർന്ന് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നും പാസ് വേഡ് നൽകാത്തതിനാൽ ലാപ് ടോപ്പ്…

Read More

‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും’; വിഡി സതീശൻ

യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും. അതിൽ എൽ.ഡി.എഫിലെയും എൻ.ഡി.എയിലെയും കക്ഷികൾ ഉണ്ടാവും. നിയമസഭ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടും. യുഡിഎഫിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി യുഡിഎഫ് മാറും. ഒരുപാട് വിഭാഗം ജനങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണ് യുഡിഎഫ്. ഇതിലും വിപുലമായി ശക്തിയോടെയാകും യുഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന്…

Read More

‘ഭരണ വിരുദ്ധ വികാരമില്ല’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയും ഉൾപ്പെടെ തിരിച്ചടി ആയിട്ടുണ്ട് എന്നതാണ് നേതാക്കൾക്കിടയിലെ വികാരം. ജില്ലകൾ തിരിച്ചുള്ള കണക്കുകളാണ് സിപിഐഎം , സിപിഐ നേതൃയോഗങ്ങൾ വിലയിരുത്തുന്നത്. സ്ഥാനാർത്ഥിനിർണയം തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്ന് സിപിഐഎമ്മിനുള്ളിൽ അഭിപ്രായമുണ്ട്. സാമുദായിക…

Read More

‘മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി’; പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയില്‍ ചേർന്നു

പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ ചേർന്നു. പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലഗംഗാധരന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. 20 വര്‍ഷം സിപിഐഎം ബ്രാഞ്ച് അംഗമായും ആറ് വർഷം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു. ബാലഗംഗാധരനെ BJP ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ സ്വീകരിച്ചു. പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഐഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റി നിർത്തിയെന്നും ആരോപണം. സത്യം പറഞ്ഞതിന് മാറ്റിനിർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായാണ് താൻ ബിജെപിയിലേക്ക് ചേർന്നതെന്നാണ് ബാലഗംഗാധരൻ്റെ…

Read More

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയുമാണ് കൊല്ലം വിജിലന്‍സ് കോടതി എസ്‌ഐടിയുടെ കസ്റ്റഡിയില്‍ നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലന്‍സ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ ഉദ്യോഗസ്ഥന്‍ എന്ന…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിനുള്ള വിലക്ക് തുടരും. ആദ്യത്തെ ലൈംഗിക പീഡനക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴ്ചത്തേക്ക് മാറ്റി. ഹർജി പരി​ഗണിക്കുന്നത് വരെ അറസ്റ്റിനുള്ള വിലക്ക് തുടരുമെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും. സർക്കാരിന് വേണ്ടി സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഹാജരാകും. അഡ്വക്കറ്റ് എസ് രാജീവാണ് രാഹുലിന്റെ അഭിഭാഷകൻ. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്നാണ് രാഹുലിന്റെ വാദം. പരാതിയിൽ കഴമ്പുണ്ടെന്നും രാഹുലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സർക്കാർ കോടതിയെ…

Read More

പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തി; യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് ആൺ സുഹൃത്ത്

പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തിയ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. ചങ്ങനാശ്ശേരി സ്വദേശി 27 വയസുകാരൻ വിഷ്ണുവിനാണ് പരിക്കേറ്റത്. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയോട് ആണ് വിഷ്ണു അശ്ലീല പരാമർശം നടത്തിയത്. ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. പെൺകുട്ടിയുടെ അടുത്ത് എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. ഭയന്ന് പോയ പെൺകുട്ടി ഉടൻ തൻറെ ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ചു വിവരമറിയിച്ചു….

Read More

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണ കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലൻസ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ് പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജൻ ഹാജരായി. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സുധീഷിനും പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. . ശില്‍പ്പപാളിയും വാതില്‍പ്പടിയും സ്വര്‍ണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകള്‍ എന്ന് എഴുതി…

Read More