Headlines

Webdesk

കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി: വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി

കോഴിക്കോട് മലാപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇന്ന് പുലർച്ചെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. റോഡിൽ വലിയ രീതിയിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. റോഡിൽ ​ഗർ‌ത്തം ഉണ്ടായതിനെ തുടർന്ന് ഈ വഴിയുള്ള ​ഗതാ​ഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. പൈപ്പ് പൊട്ടുന്നത് സ്ഥിരമായി മാറിയിരിക്കുകയാണെന്നും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു. നിലവിൽ പമ്പിങ് നിർത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നാണ് ജല അതോറിറ്റി അറിയിക്കുന്നത്. കഴിഞ്ഞദിവസവും…

Read More

അര്‍മേനിയക്ക് മേല്‍ അരിശം തീര്‍ത്ത് പോര്‍ച്ചുഗല്‍; തോല്‍പ്പിച്ചത് ഒമ്പത് ഗോളിന്, സ്‌കോര്‍ 9-1

ലോക കപ്പ് യോഗ്യത മത്സരത്തില്‍ റിപബ്ലിക് ഓഫ് അയര്‍ലന്‍ഡിനോട് എറ്റ രണ്ട് ഗോള്‍ തോല്‍വിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് വാങ്ങിയതിന്റെയും ദുഃഖഭാരം പശ്ചിമ ഏഷ്യന്‍ രാജ്യമായ അര്‍മേനിയക്ക് മേല്‍ ഇറക്കിവെച്ച് പോര്‍ച്ചുഗല്‍. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കാണ് സിആര്‍ സെവന്റെ സംഘം അര്‍മേനിയയെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ പ്രതിരോധനിര താരം റെനാറ്റോ വെയ്ഗ തുടക്കമിട്ട സ്‌കോറിങിന് 92-ാം മിനിറ്റില്‍ മുന്നേറ്റതാരം ഫ്രാന്‍സിസ്‌കോ കോണ്‍സാവോയിലൂടെയാണ് അന്ത്യം കണ്ടത്. കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം പുലര്‍ത്തിയ പോര്‍ച്ചുഗല്‍…

Read More

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി; UDF സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതിയിൽ

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിക്കെതിരെ തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതി സമീപിച്ചു. പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് ഹർജിയിൽ പറയുന്നത്. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്. വൈഷ്ണ നൽകിയ പേരിൽ ജില്ലാ കളക്ടർ ഇന്ന് ഹിയറിങ് നടത്തും. വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഐഎമ്മാണ് തിരഞ്ഞെടുപ്പ്…

Read More

അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം; ഇന്ന് BLOമാരുടെ പ്രതിഷേധം

കണ്ണൂർ പയ്യന്നൂരിൽ ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ച് പ്രതിഷേധം. എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും ആണ് മാർച്ച്‌. അതേസമയം അനീഷിന് എസ്ഐആർ ജോലികളുമായി ബന്ധപ്പെട്ട് സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് ആണ് കണ്ണൂർ കലക്ടറുടെ വിശദീകരണം. അനീഷിനെ സിപിഎം നേതാക്കൾ ഭീഷണിപ്പെടിത്തിയിരുന്നു എന്ന…

Read More

ദർശന സുകൃതം നേടി എത്തിയത് ആയിരങ്ങൾ; ശബരിമല നട തുറന്നു; മകരവിളക്ക് ജനുവരി 14ന്; ദർശന സമയക്രമം അറിയാം

മണ്ഡല പൂജയ്ക്കായി ശബരിമല ധർമ്മശാസ്‌താ ക്ഷേത്രനട തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠ‌ര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്ക് തെളിയിച്ചു . ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്നു. മാളികപ്പുറം മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരി മാളികപ്പുറത്ത് നട തുറന്നു. വൃശ്ചികമാസം ഒന്ന് (നവംബർ 17)നാളെ മുതൽ രാവിലെ 3 മണി മുതൽ ഉച്ചക്ക് 1 മണിവരെയും, ഉച്ചകഴിഞ്ഞ് 3 മണിമുതൽ രാത്രി 11…

Read More

‘ഹമാസിനെ നിരായുധീകരിക്കും, പലസ്തീൻ രാഷ്ട്രം അം​ഗീകരിക്കില്ല’: നെതന്യാഹു

ഹമാസിന് വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ‌ നെതന്യാഹു. ഹമാസിനെ നിരായുധീകരിക്കുമെന്നും അതിനായി കഠിന വഴികൾ സ്വീകരിക്കേണ്ടി വന്നാൽ അത് പ്രയോ​ഗിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിന്റെ നിരായുധീകരണം നടക്കുക തന്നെ ചെയ്യുമെന്നും പലസ്തീൻ രാഷ്ട്രം അം​ഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ​ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഹമാസിന്റെ പൂർണ നിരായുധീകരണം ഉണ്ടാകുമെന്ന് മന്ത്രി സഭായോ​​ഗത്തിൽ നെതന്യാഹു പറഞ്ഞു. ​ഗസ്സയിൽ പുനനിർമാണം തുടങ്ങുന്നതിന് മുന്നോടിയായി ഹമാസ് ആയുധങ്ങളുമായി കീഴടങ്ങണമെന്നാണ്…

Read More

‘കേവലം വോട്ടുകിട്ടാനായി മതേതരത്വത്തിൽ വെള്ളം ചേർക്കില്ല, വാക്ക് തരുന്നു’; വി ഡി സതീശൻ

മതേതരത്വത്തിൽ വെള്ളം ചേർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേവലം വോട്ടുകിട്ടാനായി മതേതരത്വത്തിൽ വെള്ളം ചേർക്കില്ലെന്ന് വാക്ക് തരുന്നു. വർഗീയതയ്ക്ക് തീപ്പിടിപ്പിക്കാൻ ഒരു തീപ്പൊരി വീഴാൻ കാത്തിരിക്കുകയാണ് ചിലർ. അവിടെ മതേതരത്വം ഉയർത്തിപിടിക്കുകയാണ് മുജാഹിദ് പ്രസ്ഥാനമെന്നും വി ഡി സതീശൻ പറഞ്ഞു. കേരള ജംഈയത്തുൽ ഉലമ 100ാം വാർഷിക ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎൽഓയുടെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണം. ബിഎൽഓമാർ നേരിടുന്നത് അമിതമായ ജോലി ഭാരം. സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിച്ച് മറുപടി പറയണം….

Read More

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ: നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. സംസ്ഥാന വ്യാപകമായി എൻജിഒ അസോസിയേഷൻ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. അനീഷ് ജോർജിൻ്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മിഷനാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാർ കടുത്ത സമ്മർദ്ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് ബിഎൽഒമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും എസ്.ഐ.ആർ. നീട്ടിവെക്കാൻ…

Read More

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീദ് ആണ് പിടിയിലായത്. ഡൽഹിയിൽ നിന്നാണ് ഇയാളെ എൻഐഎ പിടികൂടിയത്. ‌സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ രജിസ്റ്റർ ചെയ്തത് ആമിർ അലിയുടെ പേരിലായിരുന്നു. എൻഐഎ നടത്തിയ തീവ്ര തിരച്ചിലിന് ശേഷമാണ് ഡൽഹിയിൽ നിന്ന് ആമിർ റാഷിദ് അലിയെ പിടികൂടിയത്. വാഹനം വാങ്ങാൻ ഉമറിനെ സഹായിക്കുന്നതിനായി അമീർ ഡൽഹിയിൽ എത്തിയിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജനറൽ…

Read More

ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം; ശ്രീകോവിലിന് മുന്നിൽ പ്രവേശനം ഇല്ല

ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം. ശ്രീകോവിൽ ഭാഗത്താണ് മാധ്യമങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുള്ളത്. ഹൈക്കോടതി നിർദേശം പ്രകാരമാണ് നിയന്ത്രണം എന്നാണ് വിശദീകരണം. മണ്ഡല പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. പ്രതിദിനം 90000 പേർക്കാണ് പ്രവേശനം അനുവദിക്കുക. 70,000 പേർക്ക് വെർച്ചൽ ക്യൂ വഴിയും 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയുമാണ് ദർശനത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ദർശനത്തിന് എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യു ഏർപ്പെടുത്തിയിട്ടുണ്ട്…

Read More