‘ബിഎൽഒ അനീഷ് ജോർജിനെ CPIM ഭീഷണിപ്പെടുത്തി’; ആരോപണവുമായി കോൺഗ്രസ്
കണ്ണൂർ ഏറ്റുകുടുക്കയിൽ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിനെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ്. ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. കോൺഗ്രസ് ബി എൽ ഒ വൈശാഖ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. ഡി സി സി പ്രസിഡന്റ് ശബ്ദരേഖ പുറത്തുവിടും. തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് ബിഎൽഒയെ ഒപ്പം കൊണ്ടുപോകാൻ പാടില്ലെന്ന് സിപിഐെം അനീഷിന് നിർദേശം നൽകി സമ്മർദത്തിലാക്കിയെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. കോൺഗ്രസ് കണ്ണൂർ ജില്ലാ നേതാക്കളാണ് അനീഷ്…
