Webdesk

ഹോസൂർ എയർപോർട്ട് യാഥാർത്ഥ്യമാകുന്നു: 12 ഗ്രാമങ്ങളിൽ നിന്നായി 2,900 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നീക്കം

കൃഷ്ണഗിരി (തമിഴ്നാട്): ബാംഗ്ലൂരിന് സമീപം ഹൊസൂരിൽ നിർദ്ദേശിക്കപ്പെട്ട പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കി തമിഴ്നാട് സർക്കാർ. പദ്ധതിക്കായി 12 ഗ്രാമങ്ങളിൽ നിന്നായി ഏകദേശം 2,900 ഏക്കർ (ഏകദേശം 1,173 ഹെക്ടർ) ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി സ്ഥലമെടുപ്പിനായുള്ള നിർദ്ദേശം കൃഷ്ണഗിരി ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ബാംഗ്ലൂരിലെ കെംപഗൗഡ വിമാനത്താവളത്തിൻ്റെ തിരക്ക് കുറയ്ക്കുന്നതിനും, ഹൊസൂർ-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയിലെ വികസനം ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ വിമാനത്താവളം സ്ഥാപിക്കുന്നത്. സ്ഥലം കണ്ടെത്തി: ഹൊസൂരിലെ നിലവിലുള്ള താൽ (TAAL)…

Read More

‘തിരുവനന്തപുരത്ത് ബിജെപിയെ മാറ്റിനിർത്താൻ ശ്രമിക്കും, യുഡിഎഫുമായി സഹകരിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ല’; വി ശിവൻകുട്ടി

ജനവിധി പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. തെറ്റ് തിരുത്തി മുന്നോട്ടുപോകും. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിയില്ല. തിരുവനന്തപുരത്തെ ബിജെപിയുടെ കടന്നുകയറ്റം മതനിരപേക്ഷതയെ ആശങ്കപ്പെടുത്തുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ മാറ്റിനിർത്താൻ ശ്രമിക്കുമെന്നും യുഡിഎഫുമായി സഹകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. യുഡിഎഫിന്റെ ഇരുണ്ട കാലത്തേക്ക് ജനങ്ങൾ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു എന്ന് വിശ്വസിക്കുന്നില്ല. 2010 ഇതിനേക്കാൾ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ആ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് പിന്നീടും…

Read More

മുംബൈയിൽ ഉത്ര മോഡൽ കൊലപാതകം; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി

മുംബൈയിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. ഭർത്താവും പാമ്പാട്ടിയും രണ്ട് സുഹൃത്തുക്കളും പിടിയിൽ. ബദലാപൂരിലാണ് സംഭവം. കോൺഗ്രസ് പ്രവർത്തക നീരജ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രൂപേഷ് അമ്പേർകർ ആണ് അറസ്റ്റിലായത്. മൂന്ന് വർഷം മുമ്പാണ് കൊലപാതകം നടന്നത്. അപകടമരണമെന്നാണ് അന്ന് പൊലീസ് കരുതിയത്.മറ്റൊരു കൊലപാതകക്കേസിൽ പിടിയിലായ പ്രതി നൽകിയ സൂചനയിൽ നിന്നാണ് നീരജയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Read More

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ട് മരണം; നിരവധി പേര്‍ക്ക് പരുക്ക്; അക്രമിയെ കണ്ടെത്താനായില്ല

അമേരിക്കയില്‍ വെടിവയ്പ്പില്‍ രണ്ടു മരണം. നിരവധി പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. റോഡ് ഐലണ്ടിലെ പ്രൊവിഡന്‍സിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്. അക്രമിയെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്മൈലി അറിയിച്ചു. ക്യാംപസിലുള്ളവരോട് വാതിലുകള്‍ അടയ്ക്കാനും മൊബൈല്‍ ഫോണ്‍ നിശ്ശബ്ദമാക്കി വയ്ക്കാനും ക്യാംപസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിവയ്പ്പിനെപ്പറ്റി വിവരം ലഭിച്ചുവെന്നും അക്രമിയെ പിടികൂടാനായിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. അക്രമിക്കായി തിരച്ചില്‍…

Read More

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കും; എം എ ബേബി

തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ വിധിയെഴുത്താണ് ഉണ്ടായതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വലിയൊരു പരാജയം എന്ന് പറയാൻ കഴിയില്ല. എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാർട്ടിയും മുന്നണിയും സർക്കാരും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ പറ്റി പാർട്ടിക്ക് പഠിക്കേണ്ടതുണ്ട് തിരുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും എം എ ബേബി. കേരളത്തിലെ എൽഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം എന്ന് പറയാൻ…

Read More

‘തിരുവനന്തപുരത്തെ ബി.ജെ.പി. വിജയം ശ്രദ്ധേയം’; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ എം പി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരുവനന്തപുരം എം.പി. ശശി തരൂർ. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിൽ ബിജെപിയെ അദ്ദേഹം അഭിനന്ദിച്ചു തിരുവനന്തപുരം കോർപ്പറേഷനിലെ സുപ്രധാനമായ വിജയത്തിൽ ബി.ജെ.പി.ക്ക് വിനയത്തോടെയുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയിലെ ശ്രദ്ധേയമായ മാറ്റമാണ് ഇത് അടയാളപ്പെടുത്തുന്നത്, 45 വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിലെ തെറ്റായ നയങ്ങളിൽ നിന്ന് ഒരു മാറ്റത്തിനായി താൻ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ വ്യക്തമായ മാറ്റം തേടിയ മറ്റൊരു പാർട്ടിക്കാണ് വോട്ടർമാർ പ്രതിഫലം നൽകിയിരിക്കുന്നതെന്നും അദ്ദേഹം…

Read More

തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫ് ഒതുങ്ങിയത് 13 സീറ്റുകളിൽ; പത്ത് വർഷത്തിന് ശേഷം അടിപതറി

10 വർഷങ്ങൾക്ക് ശേഷം തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിന് അടിപതറി. 33 സീറ്റുകൾ നേടി യുഡിഎഫ് മൃഗീയ ഭൂരിപക്ഷം നേടിയപ്പോൾ 13 സീറ്റുകളിലേക്ക് എൽഡിഎഫ് ഒതുങ്ങി , രണ്ട് സീറ്റുകൾ വർധിപ്പിച്ച് എട്ടിടത്ത് എൻഡിഎ വിജയിച്ചു , രണ്ട് കോൺഗ്രസ് വിമതരും വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും കോൺഗ്രസിനും തൃശ്ശൂർ കോർപ്പറേഷനിൽ 24 വീതം സീറ്റുകൾ ആയിരുന്നു. കോൺഗ്രസിൻറെ വിമതനായി ജയിച്ച എം കെ വർഗീസിനെ എൽഡിഎഫ് ഒപ്പം നിർത്തിയതോടെ കപ്പിനും ചുണ്ടിനും ഇടയിൽ യുഡിഎഫിന് ഭരണം നഷ്ടമായി….

Read More

പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്; കാരണങ്ങൾ വിശദമായി പരിശോധിക്കും, മുഖ്യമന്ത്രി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൻറെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന നഗരത്തിൽ എൻഡിഎക്ക് മേൽക്കൈ നേടാനായതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗ്ഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ്…

Read More

‘നിയമസഭാ തിരഞ്ഞെടുപ്പും തൂത്തുവാരും, യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് സല്യൂട്ട്’; രാഹുൽ ഗാന്ധി

കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്. നിർണായകവും ഹൃദയസ്പർശിയായതുമായ ഒരു ജനവിധിയാണ്. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്കുള്ള വഴി ചൂണ്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി എന്നും രാഹുൽഗാന്ധി എക്‌സിൽ കുറിച്ചു. ഉത്തരവാദിത്വമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും രാഹുൽ ഗാന്ധി…

Read More

‘തിരുവനന്തപുരമേ, നന്ദി’; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; പ്രധാനമന്ത്രി

തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ BJP ക്ക്‌ മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി BJP പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കിയ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ…

Read More