Headlines

Webdesk

സാങ്കേതിക തകരാർ; റൺവേയിലേക്ക് കടക്കവേ പണിമുടക്കി എയർ ഇന്ത്യ

കൊച്ചിയിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ. ഇന്ന് ഉച്ചയ്ക്ക് 2 :35 ന് ഷാർജിക്കു പോകണ്ട ഫ്ലൈറ്റാണ് തകരാറിലായത്. യാത്രക്കാരെ കയറ്റി റൺവേയിലേക്ക് കേറിയ ശേഷമാണ് തകരാർ അധികൃതർക്ക് മനസ്സിലായത്. പിന്നീട് യാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം 100 ഓളം പേരാണ് വിമാനത്തിനകത്ത് ഉണ്ടായിരുന്നത്. എന്നാൽ തകരാർ ഉടൻ പരിഹരിച്ചുകൊണ്ട് യാത്രതുടരാമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പക്ഷെ വിമാനത്തിൽ ഇനി യാത്രചെയ്യാൻ ഇല്ലെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. പകരം സംവിധാനം എത്രയും വേഗം ഒരുക്കി നൽകണമെന്നാണ്…

Read More

ബിഎൽഒമാർക്ക് അതി കഠിന ജോലി ഭാരം, ഒരാളുടേയും വോട്ട് അവകാശം ഇല്ലാതാകരുത്; എംവി ഗോവിന്ദൻ

ബിഎൽഒമാർക്ക് അതി കഠിന ജോലി ഭാരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരാളുടേയും വോട്ട് അവകാശം ഇല്ലാതാകരുത്. സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമ പോരാടാടത്തിൽ. ഒരു മാറ്റത്തിനും തയ്യാറാകുന്നില്ല. ബിഎൽഒയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്ന അരോപണം അസംബന്ധം. ഇടത് പാർട്ടികൾ സമ്മർദ്ദം ഉണ്ടാക്കി എന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം ബിജെപിക്കാരുടെ വാദം. മരിച്ച ബി.എൽ.ഓ യുടെ പിതാവ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഞങ്ങൾ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി….

Read More

വർക്കല കസ്റ്റഡി മർദനം; സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരത്ത് നിർമ്മാണ തൊഴിലാളിയെ വർക്കല എസ്.ഐ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മർദനമേറ്റ കൊല്ലം ചാത്തന്നൂർ സ്വദേശി സുരേഷിനാണ് തുക നൽകേണ്ടത്. മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഉത്തരവിറക്കിയത്. വർക്കല സ്റ്റേഷൻ എസ്ഐ പി ആര്‍ രാഹുലിനെതിരായ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. പിഴ എസ് എയിൽ നിന്ന് സർക്കാർ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 8 ശതമാനം പലിശ…

Read More

ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ തെളിവ് ശേഖരണം പൂർത്തിയായി

ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ് ഐ ടി സംഘത്തിൻറെ തെളിവ് ശേഖരണം പൂർത്തിയായി. ശ്രീകോവിലിന്റെ മൂന്നു വശങ്ങളിലെ തൂണുകളിലെ സ്വർണ്ണപ്പാളികൾ അഴിച്ചാണ് പരിശോധന നടത്തിയത്. കട്ടിളയിലെ സ്വർണ്ണപ്പാളികൾ അഴിച്ചെടുത്തു. ദ്വാരപാലക ശില്പത്തിലെ പീഠവും പരിശോധനയ്ക്കായി ശേഖരിച്ചു. സന്നിധാനത്ത് വെച്ച് തന്നെയാണ് ഇവ പരിശോധിക്കുന്നത്. സ്വർണ്ണപ്പാളികളുടെ അളവും തൂക്കവും ഗുണനിലവാരവുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. രാസ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു സെന്റീമീറ്റർ വ്യാപ്തിയിലാണ് സ്വർണ്ണം ശേഖരിച്ചിരിക്കുന്നത്. അതേസമയം, സ്വർണ്ണക്കൊള്ളയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് കുരുക്ക് മുറുകുകയാണ്.ഉണ്ണികൃഷ്ണൻ…

Read More

ഡൽഹി സ്ഫോടനം: പ്രതികൾ ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാമെന്ന് എൻഐഎ

സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഫരീദാബാദ് വെള്ളക്കോളർ സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് എൻഐഎ. സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നാണ്. ആക്രമണപദ്ധതിക്ക് നൽകിയ കോഡ് വിരുന്ന് എന്നർഥം വരുന്ന ദാവത്ത് എന്ന വാക്കാണ്. എൻഐയുയുടെ റിമാന്റ് റിപ്പോർട്ടിൽ ആണ് ഇക്കാര്യമുള്ളത്. അതേസമയം ഡൽഹി സ്ഫോടനക്കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉമർ നബിയുടെ കൂട്ടാളി അമിര്‍ റഷീദിനെ എൻഐഎ കശ്മീരിലേക്ക് കൊണ്ടു പോകും. ബോംബ് നിർമിക്കാൻ അമീർ റഷീദ് ഉമറിനെ സഹായിച്ചതായി കണ്ടെത്തി. ഇതിനിടെ ഫരീദാബാദിലെ…

Read More

റിജിൽ മാക്കുറ്റി കണ്ണൂർ കോർപ്പറേഷൻ സ്ഥാനാർഥി; പോരാട്ടം സിജെപിക്ക് എതിരെയെന്ന് കോൺഗ്രസ് നേതാവ്

കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി കണ്ണൂർ കോർപ്പറേഷൻ സ്ഥാനാർഥി. പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം. ആദികടലായി ഡിവിഷൻ തിരിച്ചുപിടിക്കുമെന്ന് റിജിൽ മാക്കുറ്റി 24 നോട്‌ പറഞ്ഞു. 15 വർഷമായി ഇടതുപക്ഷമാണ് ജയിക്കുന്നത്. പോരാട്ടം സിജെപിക്ക് എതിരെ.കോർപ്പറേഷൻ യുഡിഎഫിന് അനുകൂലമായ സാഹചര്യം. കോർപ്പറേഷന്റെ ഭരണ നേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികളും ചർച്ചയാകുമെന്നും റിജിൽ മാക്കുറ്റി 24 നോട്‌ പറഞ്ഞു. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശ്രീജ മഠത്തില്‍ മുണ്ടയാട് സീറ്റിലും പി ഇന്ദിര പയ്യാമ്പലം സീറ്റിലും മത്സരിക്കും. ലീഗ്…

Read More

‘കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും, തെരുവുനായ ശല്യം ഇല്ലാതാക്കും’; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ് . കേരളത്തെ കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നാണ് പ്രകടന പത്രികയിൽ പറയുന്നത്. കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും വാഗ്ദാനം. കൂടാതെ അടുത്ത അഞ്ചുവർഷം കൊണ്ട് 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകുമെന്നും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 % ആക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ലഹരി വിരുദ്ധ പ്രചാരണം പ്രകടനപത്രികയിലുണ്ട്.തെരുവുനായ ശല്യം ഇല്ലാതാക്കുമെന്നും വാഗ്ദാനം. തെരുവ് നായ്ക്കളെ കൂട്ടായി പാർപ്പിക്കാൻ സങ്കേതങ്ങൾ ഉണ്ടാക്കും.ഓരോ തദ്ദേശസ്ഥാപനത്തിലും സങ്കേതങ്ങൾ സൃഷ്ടിക്കും.സന്നദ്ധ സംഘടനകളുടെ…

Read More

ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന

ശബരിമല സ്വർണകൊള്ളയിൽ സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന. ദ്വാരപാലക ശിൽപ്പത്തിലേയും കട്ടിളപ്പാളിയിലേയും സ്വർണപാളികൾ ഇളക്കിയാണ് പരിശോധന. ഇവിടുന്ന് ശേഖരിക്കുന്ന സാമ്പിളുകൾ ശാസ്ത്രീയ പരിശോധന നടത്തും.പരിശോധന പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്. ഹെെക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തെ സ്വർണത്തിന്റെ സാമ്പിളുകൾ, മറ്റിടങ്ങളിലെ സാമ്പിളുകൾ, ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളകളിലെയും ചെമ്പുപാളികളുടെ സാമ്പിളുകൾ തുടങ്ങിയവ സംഘം ശേഖരിക്കും. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം…

Read More

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യല്ലോ അലർട്ട്

തെക്കൻ കേരളത്തിലും, മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട്…

Read More

പറഞ്ഞ് ഉറപ്പിച്ച സീറ്റ് നൽകിയില്ല: ആലപ്പു‍ഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴയിൽ യുഡിഎഫ് ബൂത്ത്‌ പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. പറഞ്ഞ് ഉറപ്പിച്ച സീറ്റ് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് നൽകിയതോടെയാണ് ആത്മഹത്യ ശ്രമം. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ യുഡിഎഫ് സ്ഥാനാർഥി ആകാൻ തീരുമാനിച്ചിട്ട് സ്ഥാനാർഥിത്വം നൽകിയില്ല. ഡിസിസി പ്രസിഡന്റിനെ വീട്ടിൽ പോയി കണ്ട് സംസാരിച്ചിട്ടും നടപടിയായില്ല. ക്വാറി ഉടമ യുഡിഎഫ് ലേബലിൽ പ്രചരണം തുടങ്ങിയെന്നും സി ജയപ്രദീപ് പറഞ്ഞു.

Read More