കാസർഗോഡ് കുമ്പള ടോൾ പിരിവ്; ദേശീയ പാത ഉപരോധിച്ച് പ്രതിഷേധം, സംഘർഷം

കാസർഗോഡ് കുമ്പളയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിനെ കസ്റ്റഡിയിൽ എടുത്തു. 25 കിലോമീറ്റർ ദൂരപരിധിയിൽ രണ്ട് സ്ഥലത്ത് ടോൾ പിരിക്കുന്നതിനെതിരെയാണ് വൻ പ്രതിഷേധമുണ്ടായത്. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ എകെഎം അഷ്റഫ് എംഎൽഎയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.സമരം തുടരാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. പൊലീസ് ക്രൂരമായാണ് പെരുമാറുന്നതെന്നും നിരന്തര സമരങ്ങളിലൂടെ ടോള്‍ ബൂത്ത് തുറക്കാൻ അനുവദിക്കില്ലെന്നും പൂട്ടിക്കുമെന്നും എംഎല്‍എ പറഞ്ഞു. ടോൾ പിരിവിനെതിരെ പ്രദേശവാസികൾ ചേർന്നുള്ള ആക്ഷൻ കമ്മിറ്റി നൽകിയ പരാതി കോടതി പരിഗണനയിൽ നിൽക്കെയാണ് ടോൾ പിരിവ് ആരംഭിച്ചതെന്ന് എംഎൽഎ പറഞ്ഞു.

’20 ഒരു കിലോമീറ്ററില്‍ വീണ്ടും ടോള്‍ ബൂത്ത് വന്നിരിക്കുന്നു. അന്യായമാണ്. ഒരു കാരണവശാലും ഇത് തുറക്കാന്‍ അനുവദിക്കില്ല. പൊലീസ് കാണിക്കുന്നത് ധിക്കാരമാണ്. വീണ്ടും സമരം നടത്തും’ എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു.