Headlines

ത്രില്ലർ പോരിൽ റയൽ മാഡ്രിഡിനെ കീഴടക്കി ബാഴ്സലോണ; 16-ാം സ്പാനിഷ് സൂപ്പർ കപ്പ് നേട്ടം

ത്രില്ലർ പോരിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണ സൂപ്പർ കപ്പ് ചാമ്പ്യൻസ്. രണ്ടിനെതിരെ മൂന്നു ഗോളിന് ജയിച്ചാണ് ബാഴ്സ കിരീടം നിലനിർത്തിയത്. എൽ ക്ലാസികോയുടെ പതിവ് ചേരുവകൾ എല്ലാം തികഞ്ഞ ക്ലാസിക് പോരിനോടുവിൽ എഫ്സി ബാഴ്സലോണയ്ക്ക് ചിരവൈരികളായ റയൽ മാഡ്രിഡിനെ കീഴടക്കി 16-ാം സ്പാനിഷ് സൂപ്പർ കപ്പ് നേട്ടം.36 ആം മിനിറ്റ് ബാഴ്സക്കായി ഡെഡ് ലോക്ക് പൊട്ടിച്ചത് റഫീഞ്ഞ. പത്തുമിനിറ്റിനകം റയലിന്റെ മറുപടി ബ്രസീലിയൻ താരത്തിലൂടെ തന്നെ. സോളോ റണ്ണിലൂടെ കറ്റാലൻ പ്രതിരോധത്തെ ഭേദിച്ച് വിനീഷ്യസ് ജൂനിയറിന്റെ ഗോൾ. റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ രണ്ടു മിനിറ്റിനകം ബാഴ്സ വീണ്ടും മുന്നിൽ എത്തി.

ആദ്യപകുതിയുടെ ഇഞ്ചുറി ടൈം തീരും മുമ്പ് റയൽ ഗോൺസാലോ ഗാർസിയയിലൂടെ വീണ്ടും ഒപ്പമെത്തി. ഒടുവിൽ 73ആം മിനിറ്റിലെ കിരീടം നിർണയിച്ച റഫീഞ്ഞയുടെ ഗോൾ. കഴിഞ്ഞ സീസണിലും റയലിനെ കീഴടക്കിയാണ് ബാഴ്സ കിരീടം നേടിയത്. ഒക്ടോബറിൽ ലാലീഗയിൽ നേരിട്ട തോൽവിക്ക് മറുപടി കൊടുക്കാനും കറ്റാലൻസിനായി.