Headlines

Webdesk

‘പുതുമുഖങ്ങൾ കടന്നുവരണം’; തലമുറമാറ്റം വേണമെന്ന വി.ഡി സതീശന്റെ നിലപാട് സ്വാഗതം ചെയ്ത് കെഎസ്‍യു

തലമുറമാറ്റം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് സ്വാഗതം ചെയ്ത് കെഎസ്‍യു. പ്രതിപക്ഷ നേതാവിന്റെ നിലപാട് പ്രതീക്ഷ നൽകുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ട്വന്റി ഫോറിനോട് പറഞ്ഞു. പുതുമുഖങ്ങൾ കടന്നുവരണം. യുവത്വത്തെ പരിഗണിച്ച തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റം ഉണ്ടായി. ഭരിക്കുന്നത് യുവത്വത്തെ വഞ്ചിച്ച സർക്കാരാണെന്നും അലോഷ്യസ് സേവ്യർ പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാനാണ് കോൺഗ്രസ് നീക്കം. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വി…

Read More

‘മറ്റത്തൂർ അവസാന സൂചന, കൈപ്പത്തി താമരയായി; സൂക്ഷിച്ചാൽ ദുഖിക്കേണ്ട’; വി വസീഫ്

തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്ക് ഒപ്പം ചേർന്ന സംഭവത്തിൽ രാഷ്ട്രീയ വിവാദം കത്തുന്നു. സംഭവത്തിൽ കോൺ​ഗ്രസിനെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. മറ്റത്തൂർ അവസാന സൂചനയാണ്. കൈപ്പത്തി ചിഹ്നത്തിൽ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചു. കൈപ്പത്തി താമരയായെന്ന് വി വസീഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം. സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ‌ പറയുന്നു. കൂറുമാറിയവരെ അയോഗ്യരാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ഡിസിസ പ്രസിഡന്റ് ജോസഫ് ടാജറ്റ്. ബിജെപി അധികാരത്തിലെത്താൻ…

Read More

പക്ഷിപ്പനി: തിരുവല്ലയിൽ പക്ഷികളുടെ മുട്ട – ഇറച്ചി വില്പന നിരോധിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം – കടപ്ര – പെരിങ്ങര – പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട – ഇറച്ചി വിൽപ്പന നിരോധിച്ചു. ഇന്നുമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ് – കോഴി – കാട – മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി – മുട്ട എന്നിവയ്ക്കാണ് നിരോധനം ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദേശം. കൂടുതൽ പക്ഷികളിലേക്ക്…

Read More

‘തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോൺ​ഗ്രസിനെ പരിഹസിക്കാൻ വരുന്നു’; മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ‌

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോൺ​ഗ്രസിന് പരിഹസിക്കാൻ വരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. മറ്റത്തൂരിൽ കോൺ​ഗ്രസ് അം​ഗങ്ങൾ ബിജിപിയുമായി സഖ്യത്തിലായ ‍സംഭവത്തിനെ വിമർ‌ശിച്ച് മുഖ്യമന്ത്രി രം​ഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു വിഡി സതീശൻ. നരേന്ദ്ര മോദി എവിടെ ഒപ്പിടാൻ‌ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിഡി സതീശൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല എന്ന് വിചാരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. തോൽവിയെ കുറിച്ചാണ് പഠിക്കേണ്ടത്. ഒന്നും…

Read More

ശരീരത്തിൽ മുറിവുകളോ പരിക്കുകളോയില്ല; സുഹാന്‍റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് ചിറ്റൂരിലെ ആറ് വയസുകാരൻ സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. സുഹാന്‍റെ ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്ന് കണ്ടെത്തി. സുഹാന്റെ സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം വീട്ടിൽ നിന്നും അല്പം മാറിയുള്ള കുളത്തിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും 800 മീറ്ററോളം മാറിയുള്ള കുളത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. അഗ്നിരക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സഹോദരനുമായി പിണങ്ങി ഇന്നലെ 11 മണിയോടെയാണ് കുട്ടി…

Read More

ഗൂഗിൾ പേ വഴി പണം നൽകാനായില്ല; രാത്രിയിൽ KSRTC ബസിൽ നിന്നും രോഗിയായ യുവതിയെ ഇറക്കിവിട്ടു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത. ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടതിനെ തുടർന്ന് യുവതിയെ നടുറോട്ടിൽ ഇറക്കി വിട്ടു. തിരുവനന്തപുരം വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി ബസിൽ നിന്ന് ഇറക്കി വിട്ടത്. സംഭവത്തിൽ വെള്ളറട സ്വദേശി ദിവ്യ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ആശുപത്രിയിൽ പോയി വരവേ ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു. ഡിപ്പോയിൽ കാത്തുനിൽക്കുന്ന ഭർത്താവ് പണം നൽകുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി 9 മണിയോടെ കണ്ടക്ടർ നടുറോട്ടിൽ ഇറക്കിവിടുകയായിരുന്നുവെന്നും…

Read More

‘യുവാക്കൾ മദ്യപിച്ചിരുന്നു, സഞ്ചരിച്ചത് അമിത വേഗതയിൽ’; ചെല്ലാനത്തെ അപകടത്തിൽ പരാതിക്കാരുടെ വാദം തള്ളി പൊലീസ്

കൊച്ചി ചെല്ലാനത്തെ വാഹനപരിശോധനയ്ക്കിടെയുണ്ടായ അപകടത്തിൽ യുവാക്കളുടെ വാദങ്ങൾ തെറ്റെന്ന്‌ തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്. പരുക്കേറ്റ യുവാക്കൾ സഞ്ചരിച്ചത് അമിത വേഗതയിൽ. ബൈക്കിന് പുറകിൽ കെട്ടിവെച്ച് ആശുപത്രിയിലെത്തിച്ചുവെന്ന വാദവും കള്ളം. യുവാക്കൾ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന പരിശോധന ഫലവും പുറത്ത് വന്നു. ചെല്ലാനം ഹാർബറിൽ കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തിൽ പോലീസിനെതിരെ ഗുരുതരാരോപണങ്ങളാണ് യുവാക്കൾ ഉന്നയിച്ചത്. പരിക്കുപറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും, പൊലീസ് കയ്യിൽ പിടിച്ച വലിച്ചു താഴെ ഇടുകയായിരുന്നു എന്നുമായിരുന്നു…

Read More

‘എംഎൽഎ ഓഫീസ് തർക്കം രാഷ്ട്രീയവത്കരിക്കേണ്ട, രേഖകൾ പരിശോധിച്ച് തുടർ നടപടി’; വി വി രാജേഷ്

ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് തർക്കത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. കൗൺസിലർ ആർ ശ്രീലേഖയും എംഎൽഎ വി കെ പ്രശാന്തും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ട്. വിഷയം രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമല്ല. കോർപ്പറേഷന്റെ കെട്ടിടമാണ്. അവിടെ സ്ഥലപരിമിതിയുണ്ട്. പുരുഷൻ ഓഫീസ് കൈകാര്യം ചെയ്യുന്നത് പോലെയല്ല സ്ത്രീ കൈകാര്യം ചെയ്യുന്നത്. മുൻ എൽഡിഎഫ് കൗൺസിലർ ബിന്ദു കൈകാര്യം ചെയ്ത ഓഫീസിലാണ് ഇപ്പോൾ പ്രശാന്ത് ഇരിക്കുന്നത്. ആർ ശ്രീലേഖ വ്യക്തിബന്ധം വച്ചാണ് വി കെ പ്രശാന്തിനോട് ചോദിച്ചത്. ചർച്ചവന്ന സ്ഥിതിക്ക്…

Read More

‘ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്’; മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ് വിമർശനം. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച മുഴുവൻ അംഗങ്ങളും കൂറുമാറി. മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അങ്ങെടുത്തെന്നും പരിഹാസം. അരുണചൽ പ്രദേശിലും ഗോവയിലും നടന്ന കൂറുമാറ്റത്തിൻെറ കേരളാ മോഡലാണ് മറ്റത്തൂരിലേതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read More

50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന. അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിക്കാനാണ് ആലോചന. ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന കേരള യാത്രയ്ക്ക് പിന്നാലെ ജനാഭിപ്രായം സ്വരൂപിച്ച്…

Read More