
കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില വഷളായി, 9 വിരലുകൾ മുറിച്ചു’; ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
തിരുവനന്തപുരം കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ശസ്ത്രക്രിയെ തുടർന്ന് വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന എം എസ് നീതു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ചിട്ടും വിദഗ്ധ ചികിത്സ നൽകിയില്ല. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നിരുത്തരവാദിത്തപരമായ പെരുമാറ്റമെന്നും നീതു വെളിപ്പെടുത്തി. കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിക്കെതിരെ ഗുരുതരാരോപണങ്ങളാണ് നീതു ഉന്നയിക്കുന്നത്. വിദഗ്ധ ചികിത്സ നൽകിയിരുന്നുവെങ്കിൽ വിരലുകൾ മുറിച്ചു മാറ്റേണ്ടി വരില്ലായിരുന്നുവെന്ന് നീതു പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ലഭിക്കേണ്ട യാതൊരു പരിചരണവും ആശുപത്രിയിൽ നിന്ന് ലഭിച്ചില്ല….