ED ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വധശ്രമത്തിൽ ഇഡി PMLA പ്രകാരം കേസ് എടുത്തു
തിരുവനന്തപുരത്ത് റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അസാധാരണ നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വധശ്രമത്തിൽ ഇഡി പിഎംഎൽഎ പ്രകാരം കേസ് എടുത്തു. അതിനിടെ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വീണ ടിയെ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. സിഎംആർഎൽ ഓഡിറ്റർമാർക്കും, ജീവനക്കാർക്കും ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചു. റെയ്‌ഡിനിടെയുണ്ടായ ആക്രമണം കള്ളപ്പണ കേസിന്റെ അന്വേഷണം തടസപ്പെടുത്താനെന്നാണ് ഇഡി വാദം. കേസിൽ സിപിഐഎം നേതാക്കൾക്ക് നേരെയും അന്വേഷണം ഉണ്ടാകും. കേസിൽ എല്ലാ പ്രതികൾക്കും…
