Headlines

Webdesk

ഉത്തരേന്ത്യയിൽ മഴക്കെടുതി; അമിത് ഷാ ദുരന്തബാധിത പ്രദേശങ്ങളിൽ ആകാശ സർവേ നടത്തും

ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു. ജമ്മുകശ്മീരിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ആകാശ സർവേ നടത്തും. രാജ്ഭവനിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗവും ചേരും. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ യോഗത്തിൽ പങ്കെടുക്കും. പഞ്ചാബിലും പ്രളയക്കെടുതി തുടരുകയാണ്.കേന്ദ്രം സംസ്ഥാനത്തിന് നൽകാനുള്ള 60,000 കോടി രൂപയുടെ വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി ഭഗവന്ദ് മാൻ ആവശ്യപ്പെട്ടു.കനത്ത മഴയിലും സത്‍ലജ് , ബിയാസ്, രവി നദികൾ കരകവിഞ്ഞും, ആയിരത്തിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഒരു…

Read More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച വീട്ടമ്മ മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി റംലയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് ഒന്നു മുതല്‍ ഇവര്‍ ചികിത്സയിലായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗം ഗുരുതരമായതോടെ റംലയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ പനിയും ഛര്‍ദിയും മൂര്‍ച്ഛിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട്…

Read More

ആലപ്പുഴയിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ​ഗുരുതര പരുക്ക്

ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ ആണ് മരിച്ചത്. പരുക്കേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദൻ എന്ന ആന ഇടഞ്ഞത്. മാർച്ച് മുതൽ ആന മദപ്പാടിലായിരുന്നു. മദ കാലം കഴിഞ്ഞതോടെ ഒരു മാസം മുൻപേ ആനയെ അഴിക്കാമെന്ന് ഡോക്ടർമാർ നിർദേശം നൽകിയിരുന്നു. എന്നാൽ കുറച്ച് കാലം കഴിഞ്ഞ് ഇന്നലെയാണ് ആനയെ അഴിച്ചത്. ആനയെ നടത്തുന്നതിനിടെ അക്രമാസക്തനാവുകയായിരുന്നു. പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാനെ…

Read More

‘കഴിഞ്ഞ 3 വർഷത്തിൽ കുറഞ്ഞത് 2 തവണ ദർശനം നടത്തിയിരിക്കണം’; ആഗോള അയ്യപ്പ സംഗമത്തിന് പ്രവേശനം വ്യവസ്ഥകളോടെ

ആഗോള അയ്യപ്പ സംഗമത്തിന് പ്രവേശനം വ്യവസ്ഥകളോടെ. പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രം പ്രവേശനം നൽകും. പങ്കെടുക്കുന്നവർ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് തവണ ദർശനം നടത്തിയിരിക്കണം.ശബരിമല വെർച്ചൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കൂ. തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. സമുദായ സംഘടനകളെയും രാഷ്ട്രീയപാർട്ടികളെയും പ്രത്യേകം ക്ഷണിക്കും.500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ടാകും. അതിനിടെ എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയൂം പരിപാടിയെ പിന്തുണച്ച് രംഗത്തുവന്നു. അയ്യപ്പ സംഗമം നല്ലതെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; ഇരകളുടെ മൊഴി ഉടൻ രേഖപ്പെടുത്തും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണത്തിൽ ഇരകളുടെ മൊഴി ഉടൻ രേഖപ്പെടുത്തും. നേരിട്ട് പരാതി നൽകിയ പരാതിക്കാരിൽ നിന്ന് മൊഴിയെടുത്ത ശേഷം ആയിരിക്കും വെളിപ്പെടുത്തൽ നടത്തിയ ഇരകളിൽ നിന്ന് വിവരങ്ങൾ തേടുക. ഇതുവരെ പത്തിലധികം പരാതികളാണ് എംഎൽഎയ്ക്കെതിരെ ലഭിച്ചത്. എന്നാൽ, ആരോപണമുന്നയിച്ചവരാരും ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീക്കം നടത്തുന്നത്. വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള പരാതികൾ…

Read More

വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം; പദയാത്രയിൽ ഇന്ത്യാ സഖ്യ നേതാക്കൾ അണിനിരക്കും

ബിഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം. പട്നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്രയിൽ ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാക്കൾ അണിചേരും. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നൽകിയ 89 ലക്ഷം പരാതികളും തള്ളിയെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. മഹാരാഷ്ട്ര കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായുള്ള തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര. വോട്ട് കൊളളയ്ക്കും വോട്ടർ…

Read More

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 51 രൂപ 50 പൈസ കുറഞ്ഞു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 1,587 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. കഴിഞ്ഞ മാസവും എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു. അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഉണ്ടായത്.

Read More

മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്; റഷ്യ- യുക്രൈൻ സംഘർഷ ചർ‌ച്ചയാകുമെന്ന് സൂചന

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. ഇന്ത്യ- റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനോടൊപ്പം, റഷ്യ- യുക്രൈൻ സംഘർഷവും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിക്കും എന്നാണ് സൂചന. കഴിഞ്ഞദിവസം യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കയുടെ തീരുവയുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിക്കാഴ്ച ഏറെ നിർണായകമാണ്. കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ന്യായമായ വ്യാപാരം…

Read More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്. കുട്ടിയുടെ നില ​ഗുരുതരമായി തുടരുകയായിരുന്നു. തീവ്ര പരിചരണ വിഭാ​ഗത്തിൽ തുടരുകയായിരുന്നു കുഞ്ഞ്. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിൽ‌ തുടരുന്നുണ്ട്. സംസ്ഥാനത്ത് എട്ട് പേരാണ് അമീബിക്…

Read More

പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തി; 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തി. ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളുടെ പേരിൽ ഹൈക്കോടതി നിർത്തിവയ്പിച്ച ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും ഈടാക്കുക. കരാർ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി. പ്രതിവർഷം സാധാരണ നിലയിൽ നിരക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു. കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 ആകും….

Read More