ഇടുക്കിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു
ഇടുക്കി അണക്കര മേൽവാഴയിൽ ഗ്യാസ് ഏജൻസി ജീവനക്കാരായ യുവാവിനും യുവതിക്കും ക്രൂരമർദ്ദനം. യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണം. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം. വെള്ളാരംകുന്നിലുള്ള കിഴക്കേടത്ത് ഗ്യാസ് ഏജൻസി ജീവനക്കാരാണ് പ്രതീക്ഷയും, ജിസ്മോനും. ഗ്യാസ് കണക്ഷൻ ഉള്ളവർക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനാണ് ഇരുവരും എത്തിയത്. എന്നാൽ കരിഞ്ചന്തയിൽ ഗ്യാസ് സിലിണ്ടറുകൾ വിൽപ്പന നടത്തുന്ന ആളുകൾ ഇവരെ തടഞ്ഞു. ജിസ്മോനെ തൂണിൽ കെട്ടിയിട്ട ശേഷം ക്രൂരമായി മർദ്ദിച്ചു. ഒപ്പമുണ്ടായിരുന്ന പ്രതീക്ഷയെ…