‘എല്ലാവരും വായിൽ ഇംഗ്ലീഷ് കരണ്ടിയുമായല്ല ജനിക്കുന്നത്’; എ.എ റഹീമിന് പിന്തുണയുമായി ജോർജ് കുര്യൻ
ഇംഗ്ലീഷ് ട്രോളിൽ എഎ റഹീം എംപിക്ക് പരോക്ഷ പിന്തുണയുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പാവപ്പെട്ടവന്റെ മക്കൾ വായിൽ ഇംഗ്ലീഷ് കരണ്ടിയുമായല്ല ജനിക്കുന്നത്.കേരളീയനായതിൽ അഭിമാനിക്കുക. ഭാരതീയനായതിൽ അഭിമാനിക്കുക. മനസ്സിൽ നിന്നും അടിമത്വം വലിച്ചെറിയുക. നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം പാർലമെന്റിൽ മുന്നറിയിപ്പ് ഇല്ലാതെ തന്നെ ഏത് ഭാരതീയ ഭാഷയിൽ വേണമെങ്കിലും സംസാരിക്കാം. ഇതാണ് ഭാരതമെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം തന്റെ ഭാഷാപരിമിതിയെ ട്രോളുന്നവരോട് ഒരു പരാതിയുമില്ലെന്ന് എ.എ റഹീം എം.പി പറഞ്ഞു. തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെങ്കിലും മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒറ്റ ഭാഷയേ…
