Headlines

Webdesk

അഹമ്മദാബാദ് വിമാന അപകടം: മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ട മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളും ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രവാസ ജീവിതത്തിന്റെ അവസാനമാസങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക് മടങ്ങവേയായിരുന്നു രഞ്ജിതയുടെ വിയോഗം. ജീവിത പ്രതിസന്ധികള്‍ക്കിടയിലാണ് രഞ്ജിത വിദേശത്തുപോയത്. എട്ട് മാസമായി ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയില്‍ ജോലിയില്‍ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള…

Read More

‘മരുമോനിസത്തിന്റെ വേരറുക്കും; യുഡിഎഫിലെടുത്താല്‍ ബേപ്പൂരില്‍ മത്സരിക്കാം’; പി വി അന്‍വര്‍

യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ മുന്നോട്ട് പോകുമെന്ന് അന്‍വര്‍. യുഡിഎഫില്‍ എടുത്താല്‍ ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുമെന്നാണ് അന്‍വറിന്റെ വെല്ലുവിളി. പിണറായിസവും മരുമോനിസവുമാണ് ഇവിടുത്തെ വിഷയമെന്നും അത് ഇനിയും സ്വരാജ് മനസിലാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ അവസ്ഥ ഇവിടെയും വരുമെന്നും അദ്ദേഹം വിമര്‍ശിച്ചു. വി ഡി സതീശനോട് ചര്‍ച്ചയ്ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം എന്ന് പറയുന്നത് ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതല്ല. എല്ലാവരും ഒരേ പോരാട്ടത്തിന്റെ ഭാഗമാണ്. നല്ലൊരു തീരുമാനത്തിലേക്ക്, മാന്യമായൊരു അക്കൊമഡേഷനിലേക്ക് വരികയാണെങ്കില്‍…

Read More

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം: ‘ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധി’ ; സണ്ണി ജോസഫ്

പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ച, വന്യമൃഗശല്യം, അഴിമതി, ആശാപ്രവര്‍ത്തകരുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയും അധിക്ഷേപവും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആവര്‍ത്തിച്ച് നടത്തിയ മലപ്പുറം ജില്ലയെ അധിഷേപിച്ചു കൊണ്ട് നടത്തിയ പ്രസ്താവനകള്‍ ഇതിനെല്ലാം എതിരെയാണ് ജനം നിലമ്പൂരില്‍ വിധിയെഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ഇത് കേവലം നിലമ്പൂര്‍ ജനതയുടെ മാത്രം ജനവിധിയല്ല, കേരള ജനതയ്ക്ക്…

Read More

‘പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും; എല്ലാത്തിനും ഭരണ വിരുദ്ധ വികാരം എന്ന് പറയാനാകില്ല’; ബിനോയ് വിശ്വം

നിലമ്പൂരിലെ പരാജയത്തെ അംഗീകരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് രാഷ്ട്രീയമല്ലാതെ ഒന്നും പറഞ്ഞിട്ടില്ലെന്നും എങ്കിലും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയവും തോല്‍വിയും സ്വാഭാവികമാണെന്നും വിജയം പോലെ തന്നെ പരാജയത്തെയും നോക്കി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും, നികത്തേണ്ടവ നികത്തി തിരുത്തേണ്ടവ തിരുത്തി മുന്നോട്ട് പോകും. നിലമ്പൂരില്‍ യുഡിഎഫ് മാത്രമായിരുന്നില്ല, ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചു ചേര്‍ന്നു. ഇവരെയെല്ലാം ഒന്നിച്ചാണ് എല്‍ഡിഎഫ് നേരിട്ടത്. എല്‍ഡിഎഫ് നിലമ്പൂരില്‍ രാഷ്ട്രീയമല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.ലഭിക്കാവുന്നതില്‍ ഏറ്റവും…

Read More

‘ യുഡിഎഫിന് ലഭിച്ച വോട്ടുകള്‍ വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തില്‍’ ; എം വി ഗോവിന്ദന്‍

നിലമ്പൂരിലെ ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയം പരിശോധിച്ച് ആവശ്യമായ നിലപാട് എടുത്ത് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ വരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്താനായില്ല. 1407 വോട്ട് കുറവുണ്ട്. രാഷ്ട്രീയമായി ജയിക്കാവുന്ന മണ്ഡലമല്ല നിലമ്പൂര്‍ മത്സരിച്ച ഓരോ ഘട്ടത്തിലും ലഭിച്ച വോട്ട് അത് വ്യക്തമാക്കുന്നു. മുന്നണിക്ക് പുറത്തുള്ള വോട്ടുകള്‍ ലഭിക്കുമ്പോഴാണ് ജയിച്ചിട്ടുളളത് – അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ലഭിച്ച വോട്ടുകള്‍ വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലെന്നും…

Read More

മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തിയത് നാലുതവണ; സ്വന്തം ബൂത്തിലും ലീഡ് നേടാൻ ആവാതെ സ്വരാജ്

സ്വന്തം ബൂത്തിലും വോട്ടിലും ലീഡ് നേടാൻ ആവാതെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നിലമ്പൂരിൽ ജനിച്ചുവളർന്ന എം.സ്വരാജിനെ കളത്തിലിറക്കി പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് എൽ.ഡി.എഫ്. ക്യാമ്പ് ശ്രമിച്ചത്. എന്നാൽ, സ്വന്തം ബൂത്തിൽപോലും സ്വരാജിന് ലീഡ് നേടാനായത് ഇടതുക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. സിപിഐഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വർധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ്…

Read More

‘മൈക്ക് കാണുമ്പോള്‍ നിയന്ത്രണം വിടരുത്’ ; CPIM നേതാക്കൾക്ക് താക്കീതുമായി മുഖ്യമന്ത്രി

മൈക്ക് കാണുമ്പോൾ നിയന്ത്രണം വിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ താക്കീത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചർച്ച ചെയ്യാന്‍ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത ശില്പശാലയിൽ ആരുടേയും പേര് എടുത്തു പറയാതെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. അതേസമയം, രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. നാളെ രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടന്ന…

Read More

പിണറായിസവും സതീശനിസവും; സ്ഥാനാർഥികൾക്കൊപ്പം നിലമ്പൂരിൽ മാറ്റുരച്ച രണ്ട് ശൈലികൾ

പിണറായി വിജയനോ, വി ഡി സതീശനോ എന്ന താരതമ്യങ്ങൾക്ക് കൂടിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഉത്തരം നൽകുന്നത്. നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ മുഖ്യമന്ത്രിയെക്കാൾ മുന്നിലാണ് പ്രതിപക്ഷ നേതാവിൻ്റെ ഗ്രാഫ്. എൽഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു എന്നതാണ് നിലമ്പൂർ പ്രതിപക്ഷ നേതാവിന് നൽകുന്ന കരുത്ത്. പിണറായിസവും സതീശനിസവും.. സ്ഥാനാർഥികൾക്കൊപ്പം നിലമ്പൂരിൽ മാറ്റുരച്ചത് ഈ രണ്ട് ശൈലികൾ കൂടിയാണ്.. പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച് എംഎൽഎ സ്ഥാനം രാജിവച്ച പിവി അൻവർ അതേ തീവ്രതയോടെ തന്നെ സതീശനെതിരെയും തിരിഞ്ഞു. ഡിമാൻഡുകൾ…

Read More

‘കാട്ടാന വന്നു, ജനം ക്ഷമിച്ചു, കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു’: ജോയ് മാത്യു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. ജോയ് മാത്യു ആര്യാടന്‍ ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാൽ ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു. എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ…

Read More

വിഎസിന്റെ ആരോഗ്യനില തൃപ്തികരം; സിപിഐഎം

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് സിപിഐഎം നേതൃത്വം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ടി പി രാമകൃഷ്ണൻ എന്നിവർ വിഎസിനെ സന്ദർശിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ഇന്ന് രാവിലെ ആണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മെഡിക്കൽ ഐസിയുവിലാണ് വി എസ്.

Read More