തൃശ്ശൂര്‍ പൂരം കലക്കലില്‍ രാഷ്ട്രീയവിവാദം വീണ്ടും കൊഴുക്കുന്നു. പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസത്തിന് ഉത്തരവാദിത്വം എന്ന് താന്‍ കരുതുന്നില്ലെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. എന്നാല്‍ ദേവസത്തിലെ ചില ആളുകള്‍ക്ക് പൂരം കലക്കിയതില്‍ പങ്കുണ്ടെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി’. അതേസമയം സിപിഎം ബിജെപി ഒത്തുകളിയുടെ ഭാഗമാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് എന്ന് ഡിസിസി പ്രസിഡണ്ട് ജോസഫ് ടജറ്റ് ആരോപിച്ചു. (cpi leader vs sunil kumar on thrissur pooram disruption)തൃശ്ശൂര്‍ പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസത്തിനാണ് ഉത്തരവാദിത്വമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളുകയാണ് തൃശ്ശൂരിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് പൂരം കലക്കും എന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ബോര്‍ഡിലെ ചില ആളുകള്‍ രാഷ്ട്രീയലക്ഷ്യം വെച്ച് പൂരം അലങ്കോലപ്പെടുത്തിയെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ലെന്നും സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയായ സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ പൂരം കലക്കിയത് പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ആണ് എന്ന് ആവര്‍ത്തിക്കുകയാണ് തൃശ്ശൂര്‍ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ്. സിപിഐഎം- ബിജെപി ബാന്ധവം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആരോപണം. വിവിധ നേതാക്കളുടെ പ്രതികരണം വരും തെരഞ്ഞെടുപ്പിലും പൂരം കലക്കല്‍ രാഷ്ട്രീയ പ്രചാരണ ആയുധമാകുമെന്നാണ് തെളിയിക്കുന്നത്.
തൃശ്ശൂര്‍ പൂരം കലക്കല്‍: അന്നത്തെ ജില്ലാ കളക്ടറെ ഒന്നാം പ്രതിയാക്കണമെന്ന് വി എസ് സുനില്‍ കുമാര്‍







