Headlines

എസ് ഐ ആര്‍ സമയപരിധി അപ്രായോഗികം; വേട്ടര്‍മാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എം എ ബേബി

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എസ്‌ഐആർ ഭരണഘടനാ തത്വങ്ങൾക്കെതിരാണ് വോട്ടർമാരെ പട്ടികയിൽ നിന്ന് ഏകപക്ഷീയമായി ഒഴിവാകുന്നുവെന്നും സമയപരിധി അപ്രായോഗികമാണ് അതുകൊണ്ടുതന്നെ നടപടി ക്രമങ്ങൾ ബിഎൽഒമാർക്ക് സമ്മർദ്ദം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു. എസ്‌ഐആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ല. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത്. എസ്ഐആർ ജനങ്ങൾക്ക് എതിരെയുള്ള യുദ്ധമാണെന്നും എം എ ബേബി വ്യക്തമാക്കി. അതേസമയം,…

Read More

‘പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്; വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കും’; സജി ചെറിയാന്‍

ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാറിനെ മാറ്റിയത് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വിശദീകരണം. ചെയര്‍മാന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ കണ്ടെത്തിയത്. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈകടത്താറില്ലെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല നിര്‍വഹിച്ചിരുന്ന പ്രേംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തെപ്പോലെ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഇത്തരമൊരു തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത…

Read More

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തില്‍ പ്രതി സൈനിക ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. പൊലീസ് സംശയിക്കുന്ന ആളുടെ വിരലടയാളവും ശേഖരിച്ചു.തെളിവ് ശേഖരണം പൂര്‍ത്തിയായാല്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പൂജപ്പുര പൊലീസിന്റെ നീക്കം. (Ivory theft at Pangode military camp)അതീവ സുരക്ഷയുള്ള പാങ്ങോട് കരസേനാ സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന രണ്ടു കോടി രൂപ മൂല്യമുള്ള രണ്ട് ആന കൊമ്പുകളാണ് മോഷണം പോയത്.ഓഫീസേഴ്സ് മെസില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിക്കും…

Read More

‘ ദേവസ്വം ബോര്‍ഡ് നല്‍കിയ പണം തിരിച്ചടച്ചിട്ടുണ്ട്; സഭയില്‍ നല്‍കിയ മറുപടി ശരി; തെറ്റായ പ്രസ്താവന നടത്തിയവര്‍ മാപ്പ് പറയേണ്ടി വരും’; വിഎന്‍ വാസവന്‍

ആഗോള അയ്യപ്പ സംഗമ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി വിഎന്‍ വാസവന്‍. ദേവസ്വം ബോര്‍ഡ് പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയില്‍ നല്‍കിയ മറുപടി ശരിയാണ്. തെറ്റായ പ്രസ്താവന നടത്തിയ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അടക്കമുള്ളവര്‍ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ആഗോള സംഗമത്തില്‍ പോറ്റി ബന്ധിപ്പിച്ചില്ല എന്നുള്ളതാണ് കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടായിട്ടുള്ള ഒരു വിഷമം. ആ വിഷമം നമുക്ക് മനസിലാകും അന്വേഷണം എത്തണ്ട രൂപത്തില്‍ തന്നെ എത്തിക്കൊണ്ടിരിക്കുന്നു എന്നുള്ളതും അവര്‍ക്ക് വിഷമം…

Read More

പുസ്തകം എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മതി; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം

അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ പുസ്തകം എഴുതുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍. പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും കഴിയുക വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം. മുന്‍ കരസേന മേധാവി ജനറല്‍ എം എം നര്‍വണേയുടെ പുസ്തകം വിവാദമായതിന് പിന്നാലെയാണ് നടപടി.അധികാര സ്ഥാനങ്ങളിലുള്ളവര്‍ പുസ്തകം എഴുതുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാകും ഇനി മുതല്‍ ഇനി പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കു . ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വിഷയം ചെയ്തു. ഇതുമായി…

Read More

‘BIGGEST STARS REUNITING’; മമ്മൂട്ടി – മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റ്’ ബിടിഎസ് വീഡിയോ പുറത്ത്

മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന ‘പേട്രിയറ്റ്’ ന്റെ ആദ്യത്തെ ബിടിഎസ് വീഡിയോ പുറത്ത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ശ്രീലങ്കന്‍ ഷെഡ്യൂളില്‍ നിന്നുള്ള ബിടിഎസ് മേക്കിംഗ് വീഡിയോ ആണ് പുറത്ത് വിട്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഈ ഷെഡ്യൂളില്‍ ഭാഗമായിരുന്നു. ശ്രീലങ്കയില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2026 ഏപ്രില്‍ 23 ന്…

Read More

തൃശ്ശൂര്‍ പൂരം കലക്കല്‍: അന്നത്തെ ജില്ലാ കളക്ടറെ ഒന്നാം പ്രതിയാക്കണമെന്ന് വി എസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍ പൂരം കലക്കലില്‍ രാഷ്ട്രീയവിവാദം വീണ്ടും കൊഴുക്കുന്നു. പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസത്തിന് ഉത്തരവാദിത്വം എന്ന് താന്‍ കരുതുന്നില്ലെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. എന്നാല്‍ ദേവസത്തിലെ ചില ആളുകള്‍ക്ക് പൂരം കലക്കിയതില്‍ പങ്കുണ്ടെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി’. അതേസമയം സിപിഎം ബിജെപി ഒത്തുകളിയുടെ ഭാഗമാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് എന്ന് ഡിസിസി പ്രസിഡണ്ട് ജോസഫ് ടജറ്റ് ആരോപിച്ചു. (cpi leader vs sunil kumar on thrissur pooram disruption)തൃശ്ശൂര്‍ പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസത്തിനാണ്…

Read More

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയച്ചു. വിശദ പദ്ധതി റിപോര്‍ട്ട് തയാറാക്കുന്നതിനുള്ള ഫണ്ടിനും കേന്ദ്ര സര്‍ക്കാരുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്കുമാണ് മുഖ്യമന്ത്രി കേന്ദ്രനഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കത്തയച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി നേടിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. (RRTS Project; Chief Minister writes to Central Government)ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സില്‍വര്‍ ലൈനിന് പകരം ആര്‍ആര്‍ടിഎസ് അഥവ റാപ്പിഡ് റയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ…

Read More

‘അയ്യപ്പന്റെ പേരിൽ തന്നെ വേണോ തട്ടിപ്പെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്, സർക്കാരിനും പങ്ക്’

മലപ്പുറം: ശബരിമലയില്‍ നടന്നതുപോലെയുള്ള കൊള്ളയാണ് ആഗോള അയ്യപ്പ സംഗമത്തിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നും ദേവസ്വം മന്ത്രി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കട്ടവരെ ഇപ്പോള്‍ കാണാനില്ല. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പസംഗമം നടത്തി. അതിലെ കൊള്ളകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.ആഗോള അയ്യപ്പസംഗമത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ പങ്കുണ്ട്. സഹകരണ വകുപ്പിലെ ജീവനക്കാരെ വരെ…

Read More

സ്വര്‍ണവില ഇന്നും ഉയര്‍ന്നു; പവന് കൂടിയത് 1920 രൂപ; നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 1920 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 240 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15, 680 രൂപ രൂപയായി. ഗ്രാമിന് 14,460 രൂപയാണ് ഇന്നത്തെ വില. (gold rate hiked kerala february 14)കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ദൃശ്യമാകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റും യൂറോപ്പും തമ്മിലുള്ള ചില ഭൗമരാഷ്ട്രീയ വിഷയങ്ങളും സ്വര്‍ണവിലയെ…

Read More