Headlines

ചാക്കോച്ചനും മഞ്ജു വാര്യരും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’; ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്ത്

ഒരു പതിറ്റാണ്ടിന് ശേഷം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രം ‘നേരെ ചൊവ്വ’യുടെ ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. ലുങ്കി മടക്കിയുടുത്ത്, നാടന്‍ ലുക്കില്‍ ചാക്കോച്ചന്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ടൈറ്റില്‍ പോസ്റ്ററില്‍ ചൊവ്വാ ഗ്രഹമാണ് പശ്ചാത്തലം. ഒപ്പം പുറത്തിറങ്ങിയ, ചൊവ്വാ യാത്രയ്ക്കായി ഒരുങ്ങുന്ന വേഷവിധാനങ്ങളോടുകൂടി പ്രത്യക്ഷപ്പെടുന്ന ചാക്കോച്ചന്റെ, പ്രോമോ വീഡിയോ ഏറെ രസകരമാണ്. മലയാളികള്‍ക്ക് അത്രത്തോളം പരിചിതമല്ലാത്ത, നര്‍മ്മം കോര്‍ത്തിണക്കിയുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് ‘നേരെ ചൊവ്വ’ പുറത്തിറങ്ങുന്നത് എന്നാണ് സൂചന. (‘Nere Chovva’; Official title look out)വി & വി ഗ്ലോബല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനീഷ് വര്‍ഗീസ് നിര്‍മ്മിക്കുന്ന ‘നേരെ ചൊവ്വ’, ‘ഫാലിമി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ അസോസിയേറ്റ് ഡിറക്ടര്‍ ആയ രഞ്ജിത് വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ജോഡിയായിരുന്നു ചാക്കോച്ചന്‍ – മഞ്ജു വാര്യര്‍ കോമ്പോ. ഫാലിമി, തലൈവര്‍ തമ്പി തലൈമയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ നിതീഷ് സഹദേവ് ഈ ചിത്രത്തില്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറായുണ്ട്. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആറ്റവേലില്‍ ആണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍.രചന: രമേഷ് രഞ്ജിത്, സനിഷ് സുബ്രഹ്‌മണ്യന്‍, ഛായാഗ്രഹണം: ബബ്ലു അജു, സംഗീത സംവിധാനം: അങ്കിത് മേനോന്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ, ആര്‍ട്ട് ഡിറക്ടര്‍: അജി കുറ്റിയാണി, പ്രോജെക്ട് സപ്പോര്‍ട്ട്: ധന്യ വിനിഷ്, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: അനീഷ് ജോര്‍ജ്ജ്, വിതരണം: മാജിക് ഫ്രെയിംസ് റിലീസ്, ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു, റീ റെക്കോര്‍ഡിങ് മിക്‌സര്‍: ഫസല്‍ എ ബക്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, വിഷ്വല്‍ പ്രൊമോഷന്‍സ് : സ്‌നേക്ക് പ്ലാന്റ്‌സ്, പിആര്‍ഒ: ഹെയ്ന്‍സ്.