കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു
സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമരക്കാരനുമായിരുന്ന ഡോക്ടർ എം പി പരമേശ്വരൻ അന്തരിച്ചു. 92 വയസായിരുന്നു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. ജനകീയാസൂത്രണം, സാക്ഷരതാ പ്രസ്ഥാനം എന്നിവയുടെ പ്രധാന ആസൂത്രകനായിരുന്നു. നാലാംലോക വാദവുമായി ബന്ധപ്പെട്ട വിവാദത്തിൽ 2004 ൽ CPIM-ൽ നിന്ന് പുറത്താക്കിയിരുന്നു. തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി 18നാണ് എം പി പരമേശ്വരന്റെ ജനനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ…
