Webdesk

ഡോക്ടർക്ക് കൊവിഡെന്ന് വ്യാജപ്രചാരണം; യൂത്ത് കോൺഗ്രസ് നേതാവ് അടക്കം രണ്ട് പേർ അറസ്റ്റിൽ

അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവായ മുണ്ടപ്പള്ളി ആനന്ദ ഭവനിൽ പ്രദീപ് (36) ആനന്ദപ്പള്ളി സോമസദനത്തിൽ അമൽ സാഗർ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അസ്ഥിരോഗ വിഭാഗം ഡോക്ടർ മനോജിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്തും വിധം വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. ഡോക്ടറുടെയടുത്ത് ചികിത്സ തേടിയവർ നിരീക്ഷണത്തിൽ പോകണമെന്നുള്ള വ്യാജ സന്ദേശം ഇവർ വിവിധ സോഷ്യൽ മീഡിയകൾ…

Read More

തിരുപ്പതി ക്ഷേത്രത്തിലെ മുൻ പൂജാരി കൊവിഡ് ബാധിച്ച് മരിച്ചു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുൻ മുഖ്യ പൂജാരിയായിരുന്ന ശ്രീനിവാസ മൂർത്തി ദീക്ഷിതിലു കൊവിഡ് ബാധിച്ച് മരിച്ചു. 73 വയസായിരുന്നു. തിരുപ്പതി കൊവിഡ് ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് മരിച്ചത്. മൂന്നു പതിറ്റാണ്ടുകാലം തിരുപ്പതിയിൽ പൂജാരിയായിരുന്നു ദീക്ഷിതിലു. ലോക്ക്ഡൗണിന് ശേഷം ജൂൺ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്. ക്ഷേത്രത്തിലെ പുരോഹിതരും ജീവനക്കാരും ഉൾപ്പടെ 140 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

Read More

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 20ന് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് ജൂലൈ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജൂലൈ 22: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജൂലൈ 23: കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജൂലൈ…

Read More

അരുൺ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയിൽ നിന്നും ഒഴിവാക്കി

സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയിൽ നിന്നൊഴിവാക്കി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇയാളെ പദ്ധതിയിൽ നിന്ന് അടിയന്തരമായി ഒഴിവാക്കിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരികെ എത്തുന്ന പ്രവാസികൾക്കായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഡ്രീം കേരള. അരുൺ ബാലചന്ദ്രൻ പദ്ധതിയുടെ നിർവഹണ സമിതി അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ ഐടി ഫെലോ എന്ന നിലയിലാണ് ഇയാളെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇയാൾക്കെതിരെ ആരോപണമുയർന്നിട്ടും പദ്ധതിയിൽ നിലനിർത്തുന്നത് സംബന്ധിച്ച് വാർത്തകൾ വന്നിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടാൻ…

Read More

കൊവിഡ്: കൊണ്ടോട്ടി മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു

കൊയിലാണ്ടിയിൽ നിന്ന് മത്സ്യവുമായി എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം കൊണ്ടോട്ടിയിലെ മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി സ്വദേശിയായ മത്സ്യ വിൽപ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പിൽ മത്സ്യ മൊത്ത വിതരണ കേന്ദ്രവും ഉൾപ്പെട്ടിരുന്നു. തുടർന്നാണ് ഇത് അടച്ചിടാൻ നിർദേശം നൽകിയത്. കേന്ദ്രത്തിലെ ചുമട്ടു തൊഴിലാളികളോടും മത്സ്യ കച്ചവടക്കാരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഒരു മത്സ്യക്കച്ചവടക്കാരനും ചുമട്ടു തൊഴിലാളിക്കും കൊവിഡ് ബാധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Read More

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ തലസ്ഥാനമായ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ അറിയിച്ചു. പിത്താശയ വീക്കം സംബന്ധിച്ച ചികിത്സ തേടിയാണ് 84 കാരനായ സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. വിശദാംശങ്ങള്‍ ലഭ്യമല്ല. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരനും യുഎസ് സഖ്യകക്ഷിയുമായ 2015 മുതല്‍ ഭരിച്ച രാജാവ് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനായിരുന്നു, വിശദാംശങ്ങള്‍ നല്‍കാതെ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധമായ തിരുഗേഹങ്ങളുടെ (മക്കയിലെ ക്അബ,…

Read More

കോയമ്പത്തൂരിൽ ഡിഗ്രി വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തിയ യുവാവ് തൃശ്ശൂരിൽ പിടിയിൽ

കോയമ്പത്തൂർ പേരൂരിൽ കോളജ് വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ യുവാവ് തൃശ്ശൂരിൽ പിടിയിൽ തൃശ്ശൂരിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രതി രതീഷിനെ(24) പിടികൂടിയത്. യാത്ര പാസോ, രജിസ്‌ട്രേഷനോ കൂടാതെ ഊടുവഴിയിലൂടെയാണ് ഇയാൾ അതിർത്തി കടന്ന് തൃശ്ശൂരിലെത്തിയത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് ബികോം വിദ്യാർഥിനിയും പേരൂർ സ്വദേശിയുമായ ഐശ്വര്യയെ രതീഷ് കൊലപ്പെടുത്തിയത്. ഐശ്വര്യയുടെ പിതാവിനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്. ഐശ്വര്യയും രതീഷും മുമ്പ് പ്രണയത്തിലായിരുന്നു വീട്ടുകാർ ബന്ധം വിലക്കിയതോടെ ഐശ്വര്യ രതീഷിനെ കഴിഞ്ഞ നാല് മാസക്കാലമായി…

Read More

കൊവിഡ് ചട്ടലംഘനം: പോത്തീസിന്റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സിന്റെയും ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരത്തെ പ്രമുഖ വസ്ത്രവ്യാപാര, ഹൈപ്പർ മാർക്കറ്റ് ശാലകളായ പോത്തീസിന്റെയും രാമചന്ദ്രൻ സൂപ്പർ സ്‌റ്റോഴ്‌സിന്റെയും ലൈസൻസ് റദ്ദാക്കി. കൊവിഡ് ചട്ടം ലംഘിച്ചതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം കോർപറേഷൻ മേയറാണ് നടപടി സ്വീകരിച്ചത്. അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സ്. സ്ഥാപനത്തിൽ കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ കയറ്റിയതിനാണ് നടപടി. രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സിലെ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പോത്തീസിനും കൊവിഡ് ചട്ടലംഘനം നടത്തിയതിനെ തുടർന്നാണ് ലൈസൻസ് റദ്ദായത്.

Read More

യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 17കാരിയെയും മാതാവിനെയും പ്രതി ട്രാക്ടർ ഇടിച്ചു കൊന്നു

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 17കാരിയെയും മാതാവിനെയും ജാമ്യത്തിലിറങ്ങിയ പ്രതി ട്രാക്ടർ ദേഹത്തൂടെ കയറ്റിയിറക്കി കൊലപ്പെടുത്തി. 35കാരനായ പ്രതി യഷ് വീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരനും കേസിൽ പ്രതിയാണ് 2016ൽ പെൺകുട്ടിയുടെ പിതാവ് സാമ്പത്തിക തർക്കത്തെ തുടർന്ന് യഷ് വീറിന്റെ പിതാവിനെ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരത്തിനായി യഷ് വീർ അന്ന് 13കാരിയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മൂന്ന് പേർ ചേർന്നാണ് പീഡിപ്പിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പോക്‌സോ…

Read More

ബോളിവുഡ് സംവിധായകൻ രജത് മുഖർജി അന്തരിച്ചു

ബോളിവുഡ് സംവിധായകൻ രജത് മുഖർജി അന്തരിച്ചു. ദീർഘകാലങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ജയ്പൂരിലെ വസതിയിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം.ഊർമിള മണ്ഡോദ്കർ ഫർദീൻ ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ പ്യാർ തു നേ ക്യാ കിയാ, രാംഗോപാൽ വർമ്മ നിർമ്മിച്ച് വിവേക് ഒബ്റോയി, മനോജ് ബാജ്പേയി എന്നിവർ വേഷമിട്ട ദ റോഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. രജത് മുഖർജിയുടെ നിര്യാണത്തിൽ ബോളിവുഡ് താരം മനോജ് ബാജ്പേയി, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Read More