Headlines

Webdesk

കോവിഡ് വാക്‌സിന്‍ പരീക്ഷണ ഫലം ഇന്ന്; ഓക്‌സ്‌ഫോര്‍ഡില്‍ പ്രതീക്ഷയർപ്പിച്ച് ലോകം

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞു നിര്‍ത്തുന്നതിനായി ലോകം വന്‍ പ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. ഇവര്‍ വികസിപ്പിച്ച വാക്‌സിന്‍ നിലവില്‍ ബ്രസീലില്‍ മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസയോഗ്യമാണെങ്കില്‍ വാക്‌സിന്‍ പ്രാരംഭ ഘട്ടത്തില്‍ മികച്ച ഫലങ്ങള്‍ കാണിക്കുകയും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍…

Read More

അരി കയറ്റിവന്ന ലോറിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചത് 1.5 കോടി രൂപ; നിലമ്പൂരില്‍ 3 പേര്‍ പിടിയില്‍

ചരക്കുലോറിയിൽ രേഖകളില്ലാതെ കടത്തിയ ഒന്നരക്കോടി രൂപ നിലമ്പൂരിൽ ഹൈവേ പോലീസ് പിടിച്ചെടുത്തു. അരിലോറിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം. രണ്ട് ലോറികളും പിടിച്ചെടുത്തു. മൂന്നു പേരെ ചോദ്യം ചെയ്തു വരുന്നു. എടപ്പാളിൽനിന്ന് അടയ്ക്കയുമായി നാഗ്പുരിലേക്ക് പോയ ചരക്കുലോറി ലോഡിറക്കി അരിയുമായി മടങ്ങിവരുന്നതിനിടെ നിലമ്പൂർ വടപുറം പാലത്തിനുസമീപത്തുനിന്നാണ് പിടിയിലായത്. എടപ്പാളിൽനിന്ന് ലോറിയിൽ എത്തിയവർക്ക് പണം കൈമാറുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. എ.എസ്.പിയുടെ പ്രത്യേക നിർദേശപ്രകാരം ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഹൈവേ പോലീസ് പണം പിടിച്ചെടുത്തത്. പണം റിപ്പോർട്ട്സഹിതം നിലമ്പൂർ സി.ഐ…

Read More

എറണാകുളത്ത് ജാഗ്രത; കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

സമ്പർക്കത്തിലൂടെ കൊവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ജില്ലയിൽ കൂടുതൽ മേഖലകൾ കണ്ടെയ്ൻമെന്റ് സോണാക്കി. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകൾ ഉൾപ്പെടെയാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 48, 35 വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിൽ 35-ാം വാർഡ് മൈക്രോ കണ്ടെയ്ൻമെന്റ് സോണാണ്. എടത്തല ഗ്രാമപഞ്ചായത്തിലെ 4,14 വാർഡുകൾ, കാലടി 8, കുമ്പളം 2, ചെങ്ങമനാട് 11, മലയാറ്റൂർ-നീലേശ്വരം 17 എന്നീ വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി. എറണാകുളം ജില്ലയിൽ ഇന്നലെ 98 പേർക്കാണ്…

Read More

രാത്രി യാത്ര നിരോധനം; സുൽത്താൻബത്തേരി കാരുടെ സമരം പാഴാകുമോ?

സുൽത്താൻബത്തേരി: കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന ഭാരത് മാല പദ്ധതിയിൽ ദേശീയപാത 766 പകരമായി മൈസൂർ- മലപ്പുറം പാതയെ എടുത്തു കാണിച്ചതോടെ സുൽത്താൻബത്തേരി രാത്രിയാത്ര നിരോധനം വുമായി ബന്ധപ്പെട്ട ദേശീയപാത 766 ന് വേണ്ടി നടത്തിവന്ന സമരം പാഴാകുമോ എന്ന ആശങ്കയിലാണ് ബത്തേരി കാർ. മൈസൂർ മലപ്പുറം പാതക്ക് എതിരെ അതിനിടയിൽ തന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞിരുന്നു. ട്രാൻസ്പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയും,നഞ്ചൻകോട് വയനാട് നിലമ്പൂർ റെയിൽവേ ആൻഡ് നാഷണൽ ഹൈവേ കമ്മിറ്റിയും ,ബത്തേരിയിലെ വ്യാപാരി സമൂഹവും…

Read More

മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണം; യെച്ചൂരിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

സർക്കാരിനും പാർട്ടിക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് സർക്കാർ വ്യതിചലിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഴിമതി, സ്വജനപക്ഷപാതം, ക്രിമിനൽവത്കരണം തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളിൽ പെട്ടിരിക്കുകയാണ് സർക്കാർ സ്പ്രിംക്ലർ, ഇ മൊബൈലിറ്റി, സ്വർണക്കടത്ത് സംബന്ധിച്ച വിവാദങ്ങൾ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിവുകൾ പുറത്തുവന്നു. പിണറായി വിജയന്റെ സെക്രട്ടറിയെന്ന നിലയിൽ മന്ത്രിസഭയെ…

Read More

യുഎഇയുടെ ഗോളാന്തര പര്യവേക്ഷണ ദൗത്യം: ചൊവ്വാ പേടകം ജപ്പാനില്‍ നിന്ന് വിക്ഷേപിച്ചു

ടോകിയോ: അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യമായി യു.എ.ഇയുടെ ചൊവ്വാ പേടകം ജപ്പാനില്‍ നിന്ന് വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 3.28ന് (യു.എ.ഇ സമയം പുലര്‍ച്ചെ 1.58) ആയിരുന്നു ജപ്പാന്റെ എച്ച് – 2എ, എഫ് 42 റോക്കറ്റ് ചൊവ്വ പേടകവുമായി വിക്ഷേപണം. ‘അമല്‍’ (പ്രതീക്ഷ) എന്നാണ് പേടകത്തിന്റെ പേര്. ദക്ഷിണ ജപ്പാന്‍ ദ്വീപിലെ താനെഗഷിമ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.കഴിഞ്ഞ ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം കാലാവസ്ഥ മോശമായതിനാല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. മിത്സുബിഷി ഹെവി…

Read More

നാൽപതിനായിരവും കടന്ന് രാജ്യത്തെ പ്രതിദിന വർധനവ്; കൊവിഡ് ബാധിതർ 11 ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിുടെ 40,425 പേർക്ക് കൂടി കൊവിഡ് ബാധ. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. 11,18,043 പേരാണ് ഇതിനോടകം കൊവിഡ് ബാധിതരായത്. 681 പേർ കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ മരിച്ചത്. 3,90,459 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 7,00,087 പേർ രോഗമുക്തി നേടി. 27,497 പേർക്കാണ് കൊവിഡിനെ തുടർന്ന് ഇന്ത്യയിൽ ജീവൻ നഷ്ടപ്പെട്ടത്. ഒരു കോടി 40 ലക്ഷം സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം…

Read More

രോഗിക്ക് കൊവിഡ്; കോട്ടയം മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം അടച്ചു

ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗം അടച്ചു. ഈ വിഭാഗത്തിലെ ഡോക്ടർമാർ ഉൾപ്പെടെ 11 പേരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ഏറ്റുമാനൂരിൽ ലോറി ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചു. പച്ചക്കറികളുമായെത്തിയ ലോറി ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മാർക്കറ്റിലെത്തിയ 28 പേരെ ആന്റിജൻ ടെസ്റ്റിന് വിദേമാക്കി. ചങ്ങനാശ്ശേരിയിലും പരിസര ഭാഗങ്ങളിലും സമ്പർക്ക രോഗികൾ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Read More

വെസ്റ്റ് ഇൻഡീസ് 287ന് പുറത്ത്, ഇംഗ്ലണ്ടിനും തകർച്ച; രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 469 റൺസിനെതിരെ ബാറ്റേന്തിയ വിൻഡീസ് 287 റൺസിന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു ഇംഗ്ലണ്ടിന് നിലവിൽ 219 റൺസിന്റെ ലീഡുണ്ട്. 37 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് നാലാം ദിനം അവർ കളി അവസാനിപ്പിച്ചത്. ഇന്ന് ആദ്യ സെഷനിൽ പരമാവധി റൺസ് കൂട്ടിച്ചേർത്ത ശേഷം ഡിക്ലയർ ചെയ്ത് വിൻഡീസിനെ ബാറ്റിംഗിന് അയക്കാനാകും ഇംഗ്ലണ്ടിന്റെ തീരുമാനം. വിൻഡീസ്…

Read More

ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് ഒഴുകും ഹോട്ടലുകളില്‍ താമസിക്കാം

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാണാനെത്തുന്ന ആരാധകര്‍ക്ക് രാജ്യത്തൊരുക്കുന്നത് വിപുലവും മികച്ചതുമായ താമസ സൗകര്യങ്ങള്‍. ലുസൈലിലെ ആഡംബര പദ്ധതിയായ ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ 16 ഒഴുകുന്ന ഹോട്ടലുകളാണ് (ഫ്‌ളോട്ടിങ് ഹോട്ടലുകള്‍) തയ്യാറാക്കുന്നത്. കടലിലൂടെ ഒഴുകുന്ന ഹോട്ടലുകള്‍ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ താമസാനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഫിഫ ലോകകപ്പിനെത്തുന്നവര്‍ക്ക് ഫാന്‍ വില്ലേജുകള്‍ക്കുള്ളില്‍തന്നെ താമസസൗകര്യമൊരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സവിശേഷമായ രൂപകല്‍പ്പനയായിരിക്കും ഹോട്ടലുകളുടേത്. 72 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുണ്ടായിരിക്കും. ഓരോ ഹോട്ടലിലും 101 അതിഥി മുറികളാണുണ്ടാവുക. ഇതിനുപുറമെ…

Read More