Webdesk

സുൽത്താൻ ബത്തേരി മലബാർ ട്രേഡിംഗ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് 300 ലധികം പേർ സമ്പർക്കത്തിലൂടെ വരുമെന്ന് കണക്കുകൾ;ഇതുമായി ബന്ധപ്പെട്ട് നഗരത്തെ ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാക്കിയേക്കും

സുൽത്താൻ ബത്തേരി:വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാവാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. ഇവിടെ ഒരു വലിയ വ്യാപാര സ്ഥാപനത്തിലെ 15 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സ്ഥാപന ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തില്‍ 300ലധികം പേര്‍ വരുമെന്നാണ് കണക്കു കൂട്ടുന്നത്. ഇവരെയെല്ലാം കണ്ടെത്തി അടിയന്തരമായി പരിശോധന നടത്തി വരികയാണിപ്പോള്‍. വാളാട് ഒരു കുടുംബത്തിലെ എട്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ സമ്പര്‍ക്കത്തിലുള്ള 110 പേരുടെ സാമ്പിള്‍ പരിശോധന നടത്തുന്നുണ്ട്.

Read More

17 ജീവനക്കാർക്ക് കോവിഡ്: സുൽത്താൻ ബത്തേരി മലബാർ ട്രേഡിംഗ് കോർപ്പറേഷൻ്റെ ലൈസൻസ് നഗരസഭ റദ്ദാക്കി

സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന മലബാർ ട്രേഡിംഗ് കമ്പനിയുടെ ലൈസൻസ് ബത്തേരി നഗരസഭ റദ്ദാക്കിയിരിക്കുന്നു. കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് ലംഘിക്കും വിധം കച്ചവടം നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതുകൊണ്ടുംസ്ഥാപനത്തിൽ വേണ്ട മുൻകരുതൽ നിർദ്ദേശളും മാനദണ്ഡങ്ങളും പാലിക്കാതെ കച്ചവടം നടത്തിയതായും കണ്ടെത്തിയതിനാലാണ് ലൈസൻസ് റദ്ദാക്കുന്നതെന്ന് ചെയർമാൻ റ്റി എൽ സാബു പറഞ്ഞു.

Read More

നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും, ലംഘനമുണ്ടായാൽ പോലീസ് ഇടപെടും; പരിശോധനാ ഫലം വേഗത്തിൽ നൽകും

സംസ്ഥാനത്ത് രോഗബാധ ഇനിയും കൂടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലസ്റ്ററുകളും വർധിക്കുകയാണ്. വിവിധ തലങ്ങളിൽ ചർച്ച നടത്തി. രാഷ്ട്രീയ പാർട്ടികൾ, ആരോഗ്യ പ്രവർത്തകർ, പത്രപ്രവർത്തകർ എന്നിവരുമായെല്ലാം പ്രത്യേക ചർച്ച നടത്തി. നിയന്ത്രണം ശക്തമാക്കണമെന്നാണ് പൊതുവെ അഭിപ്രായം ഉയർന്നത്. പരിശോധനാ ഫലം വേഗം നൽകണമെന്ന് നിർദേശിച്ചു. മരിച്ചവരുടെ ഫലം ഒട്ടും വൈകരുത്. ക്ലസ്റ്ററുകൾ കൂടുതൽ പഠിക്കും. കൊവിഡ് പ്രതിരോധം വരുന്ന ഏതാനും നാളുകൾ കൊണ്ട് അവസാനിക്കില്ല. തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമാണ്. അതിനാൽ ലോക്ക് ഡൗൺ തുടരുകയാണ് നിയന്ത്രണ ലംഘനമുണ്ടായാൽ…

Read More

ഇന്ന് 483 സമ്പർക്ക രോഗികൾ, 35 പേരുടെ ഉറവിടം വ്യക്തമല്ല; ക്ലസ്റ്ററുകളിൽ രോഗവ്യാപനം തുടരുന്നു

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 702 കേസുകളിൽ 483 കേസുകളും സമ്പർക്ക രോഗികൾ. അതേസമയം ഇന്ന് 745 പേർ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. പ്രതിദിന വർധനവിനേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടുന്നത് ഏറെക്കാലത്തിന് ശേഷമാണ്. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 483 പേരിൽ 35 പേരുടെ ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പല ക്ലസ്റ്ററുകളിലും രോഗവ്യാപനം ശക്തമായി തുടരുകയാണെന്നും ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു നിയന്ത്രണം…

Read More

കോവിഡ്; നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍

കൊല്ലത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം വിളക്കുടി സ്വദേശിനി ലക്ഷ്മി (30) ആണ് മരിച്ചത്. അതേസമയം, കൊട്ടാരക്കരയിൽ ക്വാറന്റൈനില്‍ കഴിഞ്ഞ് വന്നിരുന്ന 71 വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിയായ രാമചന്ദ്രൻ നായർ ആണ് മരിച്ചത്. കസേരയിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈയിൽ നിന്നു തിരിച്ചെത്തി പെയ്ഡ് ക്വാറന്റീൻ സൗകര്യം തിരഞ്ഞെടുത്തു ലോഡ്ജിൽ കഴിഞ്ഞു വരികയായിരുന്നു.

Read More

കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

കേരളാ തീരത്ത് അറബിക്കടലിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യത. ഇതിനാൽ 28, 30 തീയതികളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാൽപത് കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. വരും മണിക്കൂറുകളിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില മേഖലകളിലും ശക്തമായ മഴയ്ക്ക്…

Read More

പ്ലസ് വൺ അപേക്ഷ ജൂലൈ 29ന് മുതൽ സ്വീകരിക്കും; ചെയ്യേണ്ടതും അറിയേണ്ടതും ഇവയാണ്..

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലൈ 29 വൈകുന്നേരം അഞ്ച് മണി മുതൽ സ്വീകരിക്കും. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത് കൊവിഡ് പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രവേശന മാർഗനിർദേശങ്ങൾ ഉടൻ പുരത്തിറക്കും. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. അപേക്ഷ സമർപ്പിച്ചതിന് ശേഷം മൊബൈൽ വൺ ടൈം പാസ് വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ വാങ്ങണം….

Read More

തവിഞ്ഞാല്‍ പഞ്ചായത്ത് പൂര്‍ണമായി കണ്ടെയ്ന്‍മെന്റാക്കി; വാളാട് സമ്പര്‍ക്ക വ്യാപനം: മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരും ബന്ധപ്പെടണം: കളക്ടർ

തവിഞ്ഞാല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വാളാട് സമ്പര്‍ക്ക വ്യാപനം: മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരും ബന്ധപ്പെടണം തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് സമ്പര്‍ക്ക വ്യാപനത്തിന് കാരണമായ മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങിലും പങ്കെടുത്ത എല്ലാവരും നിര്‍ബന്ധമായും ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. രണ്ട് ചടങ്ങുകളിലും പങ്കെടുത്ത എല്ലാവരെയും അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ആരും റിപ്പോര്‍ട്ട് ചെയ്യാതിരിക്കരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

Read More

വയനാട്ടിൽ 17 പേര്‍ക്കു കൂടി കോവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 49 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 49 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 401 ആയി. ഇതില്‍ 251 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 149 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 141 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്; 745 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം. ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് കൂടുതലാണ്. ഇന്ന് 702 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 745 പേർക്ക് ഇന്ന് രോഗമുക്തിയുണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നുമെത്തിയ 75 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 91 പേർക്കും രോഗം സ്ഥിരീകരിച്ചു. 43 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മരണവും ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി 61 വയസ്സുള്ള മുഹമ്മദ്, കോട്ടയം…

Read More