Headlines

Webdesk

“ഒരുരാജ്യം ഒറ്റ വോട്ടര്‍ പട്ടിക”നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാർഥ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടർപട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചർച്ചകൾ കേന്ദ്രം സജീവമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തു. എന്നാൽ ഒറ്റ വോട്ടർ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകൾ നടത്തണമെന്നത് ബിജെപിയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇതിന്റെ…

Read More

വയറും തടിയും കുറയും ; പുതിന ഇല ഉപയോഗിക്കൂ….

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അത്ഭുതം തീര്‍ക്കുന്ന സസ്യമാണ് പുതിന. ആയുര്‍വേദത്തില്‍ നിരവധി ഔഷധ ഗുണങ്ങള്‍ക്കു പേരുകേട്ട പുതിന നിങ്ങളുടെ തടി കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങളുടെ എല്ലാ ദഹന പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് പുതിന. പുതിനയിലയില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ എന്ന സജീവ സംയുക്തം നിങ്ങളുടെ ദഹനത്തെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ക്രമരഹിതമായ ദഹനാരോഗ്യം നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിന് തടസമായി നില്‍ക്കുന്നുവെന്ന് പറയപ്പെടുന്നു. പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യാനും പുറന്തള്ളാനും നമുക്ക് കഴിയുന്നില്ലെങ്കില്‍, നമ്മുടെ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ കാര്യക്ഷമമായി ഇല്ലാതാക്കാന്‍…

Read More

ഓണക്കാലത്തെ അളവ് തൂക്ക വെട്ടിപ്പുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ്; വിളിക്കാം കൺട്രോൾ റൂമിൽ

ഓണക്കാലത്തെ അളവ് തൂക്ക വെട്ടിപ്പുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ്. സംസ്ഥാന, ജില്ലാ തലങ്ങളിൽ കൺട്രോൾ റൂം ആരംഭിച്ച് മിന്നൽ പരിശോധനകൾ ശക്തമാക്കി. നാല് ദിവസങ്ങളിലായി നടത്തിയ മിന്നൽ പരിശോധനകളിൽ 775 ഷോപ്പുകളിൽ പരിശോധന നടത്തി. 104 പേർക്കെതിരെ കേസെടുത്തു. ഉപഭോക്താക്കൾക്ക് 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in വെബ് സൈറ്റിലും പരാതി അറിയിക്കാം. കൺട്രോൾ റൂം നമ്പറുകൾ തിരുവനന്തപുരം 8281698011, 8281698020 കൊല്ലം 8281698021, 8281698028 പത്തനംതിട്ട…

Read More

കർണാടക അതിർത്തി പ്രതിഷേധക്കാർ അടച്ചു : യാത്രാ വാഹനങ്ങൾക്കൊപ്പം ചരക്ക് വാഹനങ്ങളും കുടുങ്ങി

കൽപ്പറ്റ : .കർണാടക അതിർത്തി പ്രതിഷേധക്കാർ അടച്ചു . ചരക്ക് വാഹനങ്ങളും കുടുങ്ങി . കഴിഞ്ഞ രാത്രി എട്ട് മണിയോടെയാണ് കേരളത്തിൻ്റെ അതിർത്തി പങ്കിടുന്ന തോൽപെട്ടിക്ക് സമീപം കുട്ടം ഗേറ്റ് പ്രതിഷേധക്കാർ അടച്ചത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്ന ആളുകൾക്ക് ക്വാറൻ്റീൻ പൂർണ്ണമായി ഒഴുവാക്കുകയും എന്നാൽ കർണാടകയിൽ നിന്ന് വരുന്നവർക്ക് മുത്തങ്ങ വഴിയാക്കി 250 കിലോമീറ്റർ ചുറ്റിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് പറയുന്നത്. കേരളത്തിൻ്റെ ന്യായം അംഗീകരിക്കാൻ കഴിയില്ലന്നാണ് കുടക് പ്രദേശവാസികൾ പറയുന്നത്. ഇരിട്ടി മാക്കൂട്ടം വരെയുള്ള റോഡുകൾ…

Read More

കാട്ടാന ഓടിക്കുന്നതിനിടെ വനം വകുപ്പ് വാച്ചർക്ക് പരിക്ക്

കാട്ടിക്കുളം അരണപാറ ബാർഗിരിയിൽ കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ ഇറങ്ങാൻ ശ്രമിച്ച കാട്ടാനയെ ഓടിച്ച് കാട് കടത്താനുള്ള ശ്രമത്തിനിടയിൽ ആന തിരിഞ്ഞ് ഫെൻസിംഗ് വേലി തകർത്ത് വാച്ചർമാർക്ക് നേരെ ഓടിയടുക്കുകയായിരുന്നു. ഇതിനിടയിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് വനം വകുപ്പിലെ താൽക്കാലിക വാച്ചർ അപ്പുണ്ണി (48 ) ന് പരിക്കേറ്റത്. ഇയാൾ രക്ഷപെടാൻ ട്രഞ്ച് ചാടി കടക്കാൻ ശ്രമിച്ചപ്പോൾ കുഴിയിൽ വിഴുകയായിരുന്നു. കുടെയുണ്ടായിരുന്ന ആളും അപ്പുണ്ണിയെ രക്ഷപെടുത്താൻ ട്രഞ്ചിലേക്ക് ചാടി . തുടർന്ന് സമീപത്തെ കാവൽകാരെ വിളിച്ച് വരുത്തി അപ്പുണ്ണിയെ കുഴിയിൽ…

Read More

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി മൂന്ന് കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴയിൽ ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ജയ്‌മോൻ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ വാഴമുട്ടം സ്വദേശി കരുണാകരനാണ് മരിച്ചത്. 67 വയസ്സായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ രോഗബാധിതനായിരുന്നു. ഇടുക്കിയിൽ കാമാക്ഷി സ്വദേശി ദാമോദരനാണ് മരിച്ചത്. 80 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 240 രൂപ കുറഞ്ഞു

സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. സംസ്ഥാനത്തെ ചിലയിടങ്ങളിൽ സ്വർണവിലയിൽ മാറ്റമുണ്ട്. തൃശ്ശൂരിലെ തീരദേശ മേഖലകളിൽ ഗ്രാമിന് 4600 രൂപയിലാണ് വിൽപ്പന നടക്കുന്നത്. പവന് 36,800 രൂപയാണ്. കേരളത്തിന് പുറത്ത് ജി എസ് ടി അടക്കം ഗ്രാമിന് 4,800 രൂപയിലാണ് വിൽപ്പന സ്വർണം ഈ മാസം തുടക്കത്തിൽ ഏറ്റവുമുയർന്ന വിലനിലവാരമായ 42,000 രൂപയിലെത്തിയിരുന്നു. 18 ദിവസത്തിനിടെ 4400…

Read More

24 മണിക്കൂറിനിടെ 76,472 പേർക്ക് കൂടി കൊവിഡ്; മരണനിരക്കിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് കേസുകൾ 75,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 34 ലക്ഷം കടന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ് ഒരു ദിവസത്തിനിടെ 1021 പേർ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 62,550 ആയി ഉയർന്നു. ഇതോടെ കൊവിഡ് ബാധിതരുടെ മരണസംഖ്യയിൽ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്ത്…

Read More

റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് വ്യോമസേനയുടെ ഭാഗമാകും, ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍

ചണ്ഡീഗഢ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് വ്യോമസേനയുടെ ഭാഗമാകും, ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍. ഫ്രാന്‍സില്‍ നിന്നെത്തിച്ച അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കുക. പരിപാടിയിലേക്ക് ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്കിടെ ജൂലൈ 29നാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചത്. ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളില്‍ മൂന്നെണ്ണം…

Read More

പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു

പ്രമുഖ ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നാല് വർഷത്തോളമായി ചികിത്സയിലായിരുന്നു. ബ്ലാക്ക് പാന്തറിയലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാൻ ആരാധക പ്രീതി നേടിയെടുത്തത്. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്‌സ് ഇൻഫിനിറ്റി സിനിമകളുടെയും ഭാഗമായി

Read More