പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങി
കൈതപ്പൊയില്‍ ലിസ കോളേജില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ മൂന്ന് നിലകളിലായി 160 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. 250 കിടക്കകള്‍ ഒരുക്കുവാനുള്ള സൗകര്യം ഇവിടെയുണ്ട്. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ സെന്ററില്‍ എത്തിക്കഴിഞ്ഞു. മൂന്ന് വീതം ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍, നാല് ശുചീകരണ ജീവനക്കാര്‍ തുടങ്ങിയവരെയും നിയമിച്ചു. താമരശേരി ഗവ. താലൂക്ക് ആശുപത്രിയിലെ ഡോ. എ. എന്‍ സഹദേവനാണ് സെന്ററിന്റെ നോഡല്‍ ഓഫീസര്‍. ഇദ്ദേഹത്തിന്റ നേതൃത്വത്തിലാണ് സെന്ററിന്റെ മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ ആഴ്ച…
