Headlines

Webdesk

പോപുലർ ഫിനാൻസ് തട്ടിപ്പ്: ഡൽഹിയിൽ പിടിയിലായ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയിൽ എത്തിച്ചു

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ പോപുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയിൽ എത്തിച്ചു. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ഇന്നലെ പിടികൂടിയത്. ഇവർക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. സ്ഥാപനത്തിനെതിരെ കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്. സംസ്ഥാന വ്യാപകമായി കേസ് അന്വേഷിക്കേണ്ട സാഹചര്യം വരുന്നതിനാലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാനൊരുങ്ങുന്നത്. നിലവിൽ അന്വേഷണം…

Read More

പണം വാങ്ങി തിരിച്ചു നൽകാതെ പറ്റിച്ചു; മുസ്ലീം ലീഗ് എംഎൽഎക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി ഖമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു. കാടങ്കോട് സ്വദേശി അബ്ദുൽ ഷുക്കൂർ, വെള്ളൂർ സ്വദേശികളായ ഇ കെ ആരിഫ, എംടിപി സുഹ്‌റ എന്നിവരുടെ പരാതിയിലാണ് കേസ് എം സി ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജുവലറിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് അരങ്ങേറിയത്. ഖമറുദ്ദീനെ കൂടാതെ മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരിച്ചുതരാമെന്ന വ്യവസ്ഥയിൽ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതിക്കാർ പറയുന്നത്. 30 ലക്ഷം രൂപ നിക്ഷേപമായി…

Read More

കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല ജമ്മു കാശ്മീരിലെ ഷോപിനായിൽ ഇന്നലെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. സുരക്ഷാ സേനയുടെ പതിവ് പട്രോളിംഗിനിടെ ഭീകരർ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു.

Read More

ഓണത്തിരക്ക് നിയന്ത്രിക്കുന്നതിൽ കർശന നിർദേശങ്ങളുമായി ഡിജിപി ബെഹ്‌റ

സംസ്ഥാനത്തെ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡിജിപി. കടകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കണം. കടയുടെ വലിപ്പം അനുസരിച്ച്‌ മാത്രമേ ഉപഭോക്താക്കളെ ഉള്ളില്‍ പ്രവേശിപ്പിക്കാവൂ. മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കുന്നതാകും ഉചിതമെന്നും ഡിജിപി നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ലെന്നും ഓണസദ്യയുടേയും മറ്റും പേരില്‍ കൂട്ടം കൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം കോവിഡ് കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന പൊലീസ് മേധാവി…

Read More

സുൽത്താൻ ബത്തേരി പുത്തൻ കുന്നിൽ കൊവിഡ് പരിശോധനക്ക് വന്നയാൾ ഭയന്നോടി : ആരോഗ്യ വകുപ്പ് വട്ടം കറങ്ങി

സുൽത്താൻ ബത്തേരി : കൊവിഡ് പരിശോധനക്ക് വിധേയനാകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചയാൾ പരിശോധന ഭയന്നോടിയത് ആരോഗ്യവകുപ്പിനെ വട്ടം കറക്കി. ചീരാൽ സ്വദേശിയായ വയോധികനാണ് ഇന്നലെ ആന്റിജൻ ടെസ്റ്റ് നടന്ന പുത്തൻ കുന്നിൽ നിന്ന് ഓടിപോയത്. നീണ്ട മണിക്കൂറുകൾക്ക് ശേഷം ആരോഗ്യ വകുപ്പ് ഇയാളെ ചീരാലിലെ വീട്ടിൽ നിന്നും പോലീസിന്റെ സഹായത്തോടെ പിടികൂടി എടക്കലിലെ ഇൻസ്റ്റിറ്റിയുഷൻ ക്വാറന്റെനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള രണ്ട് പേർക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചത്. പ്രൈമറി സമ്പർക്കമായതിനാൽ പുത്തൻ കുന്നിൽ…

Read More

ഡി.എൽ.എഡ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലനകേന്ദ്രങ്ങളിലേക്ക് 2020-22 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് സ്‌കാൻ ചെയ്ത് ഇമെയിൽ മുഖേനയും തപാൽ മാർഗ്ഗവും നേരിട്ടും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിൽ സമർപ്പിക്കാം. ഇമെയിൽ ആയി അപേക്ഷിക്കുന്നവർ പ്രവേശന സമയത്ത് അസ്സൽ അപേക്ഷ ഹാജരാക്കണം. സെപ്റ്റംബർ 18 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അപേക്ഷകൾ സമർപ്പിക്കണം. വിജ്ഞാപനത്തിന്റെയും ഫോറത്തിന്റെയും പൂർണ്ണവിവരങ്ങൾ www.education.kerala.gov.in…

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം: ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി; പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകി മന്ത്രി ബാലൻ

സെക്രട്ടേറിയറ്റ് തീപിടിത്തം സംബന്ധിച്ച പ്രതിപക്ഷ ആരോപണത്തിനെതിരെ മന്ത്രി എ കെ ബാലൻ. ഫയൽ കത്തിച്ചെന്ന ആരോപണം പ്രതിപക്ഷം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു. ആരോപണം ഉന്നയിച്ചവർ തിരുത്താൻ തയ്യാറാകണം. അതല്ലെങ്കിൽ നിയമനടപടിയുണ്ടാകും സെക്രട്ടേറിയറ്റിലെ ഒരു രേഖയും നശിപ്പിക്കാൻ കഴിയില്ല. ആരോപണങ്ങളിൽ വി മുരളീധരനും കെ സുരേന്ദ്രനും മാപ്പ് പറയാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കണം. ഇല്ലെങ്കിൽ സർക്കാർ നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. നേതാക്കളുടെ ആക്ഷേപം പരിശോധിക്കാതെ വാർത്തയാക്കിയാൽ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ…

Read More

ദക്ഷിണ ചൈന കടല്‍; ചൈന-അമേരിക്ക തര്‍ക്കം മുറുകുന്നു

ബെയ്ജിംഗ്: ദക്ഷിണ ചൈന കടല്‍ … ചൈന-അമേരിക്ക തര്‍ക്കം മുറുകുന്നു , സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറാന്‍ സാധ്യത ഏറെ. അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യയും. ചൈന നാല് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതാണ് ഇതിന് കാരണം. 2019-ലും ചൈന സമാനമായ പരീക്ഷണം നടത്തിയിരുന്നു. ചൈനീസ് മേഖലയില്‍ യുഎസ് ചാരവിമാനം നിരീക്ഷണപ്പറക്കല്‍ നടത്തിയെന്ന് ചൈന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ മിസൈല്‍ പരീക്ഷണം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചൈന ഇടപെടുകയാണെന്നും ജോ ബൈഡനെ വിജയിപ്പിക്കാനാണ് ചൈന…

Read More

രോഗമുക്തി നേടിയവരുടെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്; 2097 പേർ ഇന്ന് കൊവിഡ് മുക്തരായി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം ഇന്ന്‌ നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 544 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 82 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 155 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, മലപ്പുറം…

Read More

സമ്പർക്കത്തിലൂടെ 2260 പേർക്ക് രോഗബാധ; 52 ആരോഗ്യപ്രവർത്തകർക്കും കൊവിഡ്

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് ബാധിച്ചത് 2260 പേർക്ക്. സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചവരുടെ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതിൽ ഉറവിടം വ്യക്തമല്ലാത്തത് 229 കേസുകളാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 497 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 279 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 228 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 179 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 178 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 157 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 152 പേർക്കും സമ്പർക്കം…

Read More