Headlines

Webdesk

കെഎസ്‌ആർടിസി ദീർഘദൂര സർവീസ്‌ ഇന്നുമുതൽ

പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഓണക്കാലം കണക്കിലെടുത്ത്‌ ഒഴിവാക്കി. കൊവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ സെപ്‌തംബർ രണ്ടുവരെ പൊതുഗതാഗതത്തിന്‌ അനുമതി. രാവിലെ ആറുമുതൽ രാത്രി പത്തുവരെ സർവീസ്‌ നടത്താം. കെഎസ്‌ആർടിസി വെള്ളിയാഴ്‌ച മുതൽ ദീർഘദൂര സർവീസ്‌ ആരംഭിക്കും. ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവർക്കാണ്‌ ദീർഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകൾ www.online.keralartc.com വെബ്‌സൈറ്റിൽ ലഭ്യമാണ്‌. ഫോൺ: 9447071021, 0471 2463799. സംസ്ഥാനത്തെ സ്‌റ്റേജ്‌, കോൺട്രാക്ട്‌ കാര്യേജുകളുടെ നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കൂടുതൽ സ്വകാര്യ ബസ്‌ സർവീസ്‌ ആരംഭിക്കുമെന്ന്‌…

Read More

വീണ്ടും കൊവിഡ് മരണം: ചികിത്സയിൽ കഴിഞ്ഞ കിളിമാനൂർ സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം കിളിമാനൂർ പപ്പാലയിൽ സ്വദേശി വിജയകുമാറാണ് മരിച്ചത്. പ്രമേഹമടക്കമുള്ള രോഗകൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇന്നലെ 10 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്കുകൾ പ്രാകരം 267 പേരാണ് കൊവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചത്.

Read More

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ പവന് 240 രൂപ വർധിച്ചിരുന്നു. തുടർന്നാണ് ഇന്ന് 400 രൂപയുടെ കുറവുണ്ടായത്. സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിൽ ഈ മാസം ആദ്യമെത്തിയിരുന്നു. 17 ദിവസത്തിനിടെ 4160 രൂപയുടെ കുറവാണ് സ്വർണത്തിനുണ്ടായിരിക്കുന്നത്‌

Read More

അയ്യങ്കാളി കൊളുത്തിയ അഗ്നി വഴിവിളക്കായി ജ്വലിക്കും: മുഖ്യമന്ത്രി

ഇന്ന് മഹാത്മാ അയ്യൻകാളിയുടെ ജന്മ ദിനമാണ്. ജന്മിത്വത്തിൻ്റെ കാൽച്ചുവട്ടിൽ ജാതീയതയുടേയും അനാചാരങ്ങളുടേയും വർഗ ചൂഷണത്തിൻ്റേയും ചങ്ങലകളാൽ ബന്ധിതരായ അടിയാളരുടെ വിമോചനപ്പോരാട്ടത്തിന് വിസ്ഫോടനശേഷി പകർന്ന മഹത് ചൈതന്യമായിരുന്നു അയ്യൻകാളി. അനീതികളുടെ വിളനിലമായിരുന്ന ഒരു പ്രാകൃത സംസ്കാരികതയിൽ നിന്നും ഇന്നു നമ്മൾ ജീവിക്കുന്ന ആധുനിക കേരളത്തിൻ്റെ പിറവിയിലേയ്ക്കു നയിച്ച സാമൂഹ്യ വിപ്ലവത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. അടിമകളായി പരിഗണിക്കപ്പെട്ടിരുന്ന ദളിതരെ മനുഷ്യരെന്ന നിലയിൽ ചരിത്രത്തിൽ അടയാളപ്പെടുത്തുകയാണ് അയ്യൻകാളി ചെയ്തത്. സഞ്ചരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, അക്ഷരം പഠിക്കാനും, കൂലി ചോദിക്കാനുമുള്ള അവൻ്റെ…

Read More

കോൺഗ്രസിൽ പൊട്ടിത്തെറി: തരൂർ ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് കൊടിക്കുന്നിൽ സുരേഷ്, എന്തും പറയാമെന്ന രീതി ശരിയല്ല

കത്ത് വിവാദത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് രംഗത്തുവന്നു. വിശ്വപൗരനായതു കൊണ്ട് എന്തും പറയാമെന്ന സ്ഥിതി ശരിയല്ല. തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും കൊടിക്കുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു പാർട്ടിയുടെ അതിർ വരമ്പുകൾക്കുള്ളിൽ നിന്ന് പാർട്ടി പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ മനസ്സിലാക്കാൻ തരൂരിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ എടുത്തുചാട്ടം. വിശ്വപൗരനായിരിക്കാം. അറിവും പാണ്ഡിത്യവുമുള്ള ആളായിരിക്കാം. എന്നാൽ രാഷ്ട്രീയമായ പക്വത അദ്ദേഹത്തിന് ഇല്ല പാർലമെന്റംഗം എന്ന നിലയിൽ പാർട്ടിക്ക്…

Read More

24 മണിക്കൂറിനിടെ 77,266 പേർക്ക് കൂടി കൊവിഡ്; രോഗവ്യാപനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 77,266 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യയിൽ പ്രതിദിന വർധനവ് 75,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 33.87 ലക്ഷം കടന്നു. ദിനംപ്രതിയുള്ള വർധനവിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ ഇന്നലെ 46,286 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീലിലും ഇന്ത്യയെ അപേക്ഷിച്ച് രോഗവ്യാപനം കുറയുകയാണ്. എന്നാൽ ഇന്ത്യ ശക്തമായി പിടിച്ചു നിൽക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദങ്ങൾക്കപ്പുറം രൂക്ഷമാണ് രാജ്യത്തെ സ്ഥിതി…

Read More

സ്വർണക്കടത്ത്: ജനം ടിവി എഡിറ്റര്‍ അനിൽ നമ്പ്യാരെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും; വിടാതെ കസ്റ്റംസ്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ സംഘ്പരിവാർ ചാനലായ ജനം ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ അഞ്ച് മണിക്കൂറോളം നേരം കള്ളക്കടത്ത് സംബന്ധിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു ഇന്നലെ അനിൽ നമ്പ്യാർ നൽകിയ മൊഴി വിശ്വാസയോഗ്യമല്ലാത്തതു കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്നക്ക് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉപദേശം നൽകിയിട്ടില്ലെന്നായിരുന്നു അനിൽ നമ്പ്യാർ ഇന്നലെ പറഞ്ഞത്. സുഹൃത്തെന്ന നിലയിൽ മറുപടി നൽകുകയാണ് ചെയ്തത്. ബാഗിൽ സ്വർണമാണെന്ന് സ്വപ്‌ന പറഞ്ഞിരുന്നില്ല. സ്വപ്നക്ക്…

Read More

വയനാട് പ്രളയ പുനരധിവാസം ; ബോബി ചെമ്മണ്ണൂര്‍ ഒരേക്കര്‍ ഭൂമി കൈമാറി

പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതായി ബോബി ചെമ്മണ്ണൂര്‍ കല്‍പ്പറ്റയില്‍ ഒരേക്കര്‍ സ്ഥലം നല്‍കി. ഭൂരേഖ കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ബോബി ചെമ്മണ്ണൂര്‍ കൈമാറി. കല്‍പ്പറ്റ നഗരത്തിന് സമീപം ആറുകോടി രൂപയോളം വിലമതിക്കുന്ന സ്ഥലമാണ് പ്രളയ ബാധിതര്‍ക്കായി സൗജന്യമായി നല്‍കിയത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളള, സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, വിജയന്‍ ചെറുകര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭൂമി…

Read More

സുശാന്ത് ലഹരി വസ്തുക്കൾക്ക് അടിമയായിരുന്നുവെന്ന് കാമുകി റിയ ചക്രബർത്തി

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി കാമുകി റിയ ചക്രബർത്തി. സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നു. താൻ തടഞ്ഞിരുന്നുവെങ്കിലും സുശാന്ത് അനുസരിച്ചില്ല. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് റിയയുടെ വെളിപ്പെടുത്തൽ സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ ലഹരിമരുന്ന് ചോദിച്ച് റിയക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി ആയാണ് റിയയുടെ വെളിപ്പെടുത്തൽ. സുശാന്ത് സ്ഥിരമായി ഹാഷിഷ് ഉപയോഗിച്ചിരുന്നതായി മുൻ അംഗരക്ഷകനും വെളിപ്പെടുത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുകാരൻ ഗൗരവ് ആര്യയുമായി താൻ ഇടപാട് നടത്തിയെന്ന…

Read More

കോൺഗ്രസ് പാർലമെന്റ് സംവിധാനത്തിൽ പുതിയ നിയമനങ്ങളുമായി സോണിയ ഗാന്ധി; വിമതരെ ഒതുക്കി തുടങ്ങി

കോൺഗ്രസിലെ കത്ത് വിവാദത്തിന് പിന്നാലെ പുതിയ നിയമനങ്ങൾ നടത്തി സോണിയ ഗാന്ധി. രാജ്യസഭയിൽ ചീഫ് വിപ്പായി ജയ്‌റാം രമേശിനെ തെരഞ്ഞെടുത്തു. രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേൽ, കെ സി വേണുഗോപാൽ എന്നിവരെ നിയമിച്ചു. ലോക്‌സഭയിൽ ഉപനേതാവായി ഗൗരവ് ഗോഗോയിയെയും വിപ്പായി രൺവീത് സിംഗ് ബിട്ടുവിനെയും നിയമിച്ചു. ഇരുവരും ഗാന്ധി കുടുംബവുമായി അടുപ്പം പുലർത്തുന്നവരാണ്. ഗുലാം നബി ആസാദിനെയും ആനന്ദ് ശർമയെയും ഒതുക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നറിയുന്നു. കത്ത് വിവാദത്തിന് പിന്നിൽ ഇരുവരുടെയും പങ്കുണ്ടായിരുന്നു. വേണുഗോപാൽ രാജ്യസഭയിൽ പുതുമുഖമാണെങ്കിലും…

Read More