‘പിണറായി സർക്കാർ സംഘടിതമായി അഴിമതി നടത്തുന്നു, രഹസ്യമായി ബാറുകളുടെ ലൈസൻസ് നീട്ടി കൊടുക്കുന്നു’; കെ സി വേണുഗോപാൽ
പിണറായി സർക്കാർ സംഘടിതമായി അഴിമതി നടത്തുന്നുവെന്ന് കെ സി വേണുഗോപാൽ. രഹസ്യമായി ബാറുകളുടെ ലൈസൻസ് നീട്ടി കൊടുക്കുന്നു. ടൂറിസം വകുപ്പിന്റെ ഇരുന്നൂറിൽ അധികം ബാറുകൾക്കാണ് ലൈസൻസ് നീട്ടി കൊടുത്തത്. ബാറുകളുടെ സമയപരിധി നീട്ടി കൊടുത്ത അതേ ദിവസം തന്നെയാണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.കേരളത്തിൽ മദ്യവർജനം നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ എത്ര ബാറുകൾ ആണ് അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ തെരഞ്ഞെടുപ്പിൽ കോടികൾ സിപിഐഎം മറിച്ചു കൊണ്ടിരിക്കുകയാണ്. 377 ബാറുകളാണ് 10 കൊല്ലത്തിനിടെ ലൈസൻസ് അനുവദിച്ചത്. എക്സൈസ് കമ്മീഷണർ ലൈസൻസ് പുതുക്കി…
